
തിരുവനന്തപുരം:നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ യോഗം ആരംഭിച്ചു.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നഴ്‌സുമാരുടെ സംഘടനകളും മാനേജ്‌മന്റ് പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്.സുപ്രീം കോടതി നിശ്ചയിച്ച വേതന വ്യവസ്ഥ നടപ്പിലാക്കണമെന്നാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം.ഇന്നലെ ഹൈക്കോടതി മീഡിയേഷൻ കമ്മിറ്റി മാനേജ്മെന്റുമായും നഴ്സസ് അസ്സോസിയേഷനുമായും നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.ഈ സാഹചര്യത്തിൽ ഇന്ന് നടക്കുന്ന ചർച്ചക്ക് പ്രാധാന്യം ഏറെയാണ്.ഇതിനിടെ ഇന്ന് രാവിലെ നടന്ന മിനിമം വേജസ് ബോർഡിന്റെ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു.നഴ്‌സുമാരും മാനേജ്മെന്റും ഒരടിപോലും പിന്നോട്ട്പോകാൻ തയ്യാറാകാതിരുന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്.