കുവൈറ്റ്:രക്തസാമ്പിളിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ച് കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി നേഴ്സ് എബിൻ തോമസ് ജയിൽ മോചിതനാകുന്നു.എബിൻ തോമസ് നിരപരാധിയാണെന്ന് കുവൈറ്റ് കോടതി വിധിച്ചു.മൂന്നു തവണ വിധി പറയാൻ മാറ്റിവച്ചതോടെ കേസിന്റെ കാര്യത്തിൽ മലയാളി സമൂഹം ഏറെ ആശങ്കയിലായിരുന്നു.2015 മാർച്ച് മുതൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ ഫഹാഹീൽ ക്ലിനിക്കിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തുകൊണ്ടിരിക്കെ രക്ത സാമ്പിളിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ച് 2017 ഫെബ്രുവരി 22 നാണ് എബിനെ പോലീസ് അറസ്റ്റ് ചെയ്തത്.തൊടുപുഴ കരിങ്കുന്നം മറ്റത്തിപ്പാറ മുത്തോലി പുത്തൻപുരയിൽ കുടുംബാംഗമാണ് എബിൻ.
Kerala
കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി നേഴ്സ് ജയിൽ മോചിതനാകുന്നു.
Previous Articleഎറണാകുളത്ത് വീടുകളിൽ ലഖുലേഖ വിതരണം ചെയ്ത 18 പേർ കസ്റ്റഡിയിൽ