കോഴിക്കോട്:നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും.രാത്രി പത്തേമുക്കാലിന് തുടങ്ങുന്ന ഗ്രഹണം രാവിലെ അഞ്ചിന് സമാപിക്കും. ഒരു മണിയോടെ സമ്പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഒരു മണിക്കൂറും 43 മിനിറ്റുമാണ് പൂര്‍ണചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം. രാജ്യം മുഴുവന്‍ ഗ്രഹണം ദൃശ്യമാകും.നഗ്‌ന നേത്രങ്ങളോടെ ഗ്രഹണം ദര്‍ശിക്കാനാകും. ചന്ദ്രന്‍ ചുവപ്പുനിറം കൈവരിക്കുന്ന രക്തചന്ദ്രന്‍(ബ്ലഡ് മൂണ്‍) എന്നറിയപ്പെടുന്ന മനോഹര പ്രതിഭാസമാണ് കാണാനാവുക. രാത്രി 11.54നാണ് ഭാഗിക ഗ്രഹണം കാണാനാവുക. പൂര്‍ണഗ്രഹണം ശനിയാഴ്ച പുലര്‍ച്ചെ ഒന്നുമുന്നുമുതല്‍ 2.43 വരെ ദര്‍ശിക്കാം. പിന്നീട് 3.49 വരെ വീണ്ടും ഭാഗിക ഗ്രഹണം കാണാനാവും.15 വര്‍ഷങ്ങള്‍ക്കുശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തു വരുന്നതിനും വരുംദിവസങ്ങള്‍ സാക്ഷ്യംവഹിക്കും. ഗ്രഹത്തെ കൂടുതല്‍ വലുപ്പത്തിലും തിളക്കത്തിലും കാണാന്‍ ഇന്നു മുതല്‍ സാധിക്കും. ജൂലൈ 31നു ഭൂമിയോട് ഏറ്റവുമടുത്ത നിലയില്‍ ചൊവ്വയെത്തും. 57.6 ദശലക്ഷം കിലോമീറ്ററാകും അന്നു ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം.മഴ മാറിനില്‍ക്കുകയാണെങ്കില്‍ കേരളത്തിലും ചന്ദ്രഗ്രഹണം ദൃശ്യമാകും. അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2025 സെപ്തംബഹര്‍ ഏഴിനാണ് നടക്കുക.
Kerala, News
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും
Previous Articleമുൻമന്ത്രി ചെർക്കളം അബ്ദുള്ള അന്തരിച്ചു