കണ്ണൂർ:തളിപ്പറമ്പ് കീഴാറ്റൂരിൽ നാട്ടുകാർ സ്വകാര്യ സ്കൂളിന്റെ വാഹനം തടഞ്ഞു.സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കാന്‍ കീഴാറ്റൂര്‍ ഭാഗത്തെ വിദ്യാര്‍ത്ഥികള്‍ എത്താത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സ്കൂളിന്‍റെ വാഹനങ്ങള്‍ തടഞ്ഞത്. വാഹനം തടഞ്ഞത് പ്രദേശത്ത് സംഘര്‍ഷത്തിനിടയാക്കി. പിന്നീട് പോലീസ് എത്തിയ ശേഷമാണ് നാട്ടുകാര്‍ വാഹനങ്ങള്‍ വിട്ടുനല്‍കിയത്.വര്‍ഷങ്ങള്‍ പഴക്കമുള്ള കീഴാറ്റൂർ ഗവ എൽപി സ്കൂൾ അടുത്തകാലത്താണ് നാട്ടുകാരുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യങ്ങളെല്ലാം നല്കി വിസിപ്പിച്ചെടുത്തത്. പ്രദേശത്തെ കുട്ടികളെയെല്ലാം സ്കൂളില്‍ എത്തിച്ച് പൊതുവിദ്യാഭ്യാസ ശക്തിപ്പെടുത്തുകയായിരുന്നു ഉദ്ദേശം. എന്നാല്‍ പ്രദേശത്തെ ചിലര്‍ മക്കളെ തളിപ്പറമ്പിലെ സ്വകാര്യ സ്കൂളുകളില്‍ ചേര്‍ത്തു.ഇതാണ് സ്കൂൾ സംരക്ഷണ സമിതി പ്രവർത്തകരെ ചൊടിപ്പിച്ചത്.സ്വകാര്യ സ്കൂളില്‍ പഠിപ്പിക്കണമെങ്കില്‍ രക്ഷിതാക്കള്‍ സ്വന്തം വാഹനത്തില്‍ വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിക്കട്ടേയെന്നാണ് നാട്ടുകാരുടെ നിലപാട്. നേരത്തേ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം തടസപ്പെടുത്തുന്നെന്ന് കാണിച്ച് സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നാട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രശ്നം പരിഹരിക്കാനായി രണ്ട് കൂട്ടരേയും പോലീസ് വ്യാഴാഴ്ച ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇതിനിടെയാണ് വീണ്ടും പ്രശ്നം ഉടലെടുത്തത്. എന്നാൽ സ്വന്തം കുട്ടി എവിടെ പഠിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം രക്ഷകർത്താക്കൾക്കാണെന്നും ഇതിൽ മറ്റുള്ളവർ ഇടപെടുന്നത് ശരിയല്ലെന്നും കോൺഗ്രസ് നേതാവ് കല്ലിങ്കീൽ പദ്മനാഭൻ പറഞ്ഞു. ഇരു വിഭാഗവും പരാതി നൽകിയിട്ടുണ്ടെന്നും ആവശ്യമായി വന്നാൽ ഇടപെടുമെന്നും പോലീസ് പറഞ്ഞു.
Kerala, News
തളിപ്പറമ്പ് കീഴാറ്റൂരിൽ നാട്ടുകാർ സ്വകാര്യ സ്കൂളിന്റെ വാഹനം തടഞ്ഞു
Previous Articleകൊച്ചി മുനമ്പം തീരത്ത് കപ്പൽ ബോട്ടിലിടിച്ച് രണ്ടുപേർക്ക് പരിക്ക്