തിരുവനന്തപുരം:സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾക്കും സേവനങ്ങൾക്കുമായി ആധാർ ബന്ധിപ്പിക്കേണ്ടതിന്റെ അവസാന തീയതി മാർച്ച് 31 വരെ നീട്ടി നൽകാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.എന്നാൽ നിലവിൽ ആധാർ ഉള്ളവർ ഡിസംബർ മുപ്പത്തൊന്നിനകം വിവിധ പദ്ധതികളുമായി ആധാർ ബന്ധിപ്പിക്കണമെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ അറിയിച്ചു.ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്രം ഇന്ന് പുറത്തിറക്കും.മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 6 തന്നെ ആയിരിക്കും.ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ 139 സേവനങ്ങൾക്ക് ആധാർ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയാണ് മാർച്ച് മുപ്പത്തൊന്നുവരെ നീട്ടിയിരിക്കുന്നത്. എന്നാൽ ഏതെല്ലാം സേവനകൾക്കാണ് ഈ അനുകൂല്യമെന്നും നിലവിൽ ആധാർ ഉള്ളവർക്ക് എത്ര സമയം നല്കുമെന്നുമുള്ള കാര്യങ്ങൾ വിഞ്ജാപനത്തിലൂടെ മാത്രമേ വ്യക്തമാകൂ. അതേസമയം ആധാർ ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് സർക്കാർ ഉറപ്പ് നൽകണമെന്ന് പദ്ധതിയെ എതിർക്കുന്നവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ശ്യാം ദിവാൻ ആവശ്യപ്പെട്ടു.