Food, Kerala, News

ആന്റിബയോട്ടിക് ഇല്ലാത്ത ചിക്കന്‍ വർഷം മുഴുവൻ 87 രൂപയ്ക്ക് ലഭ്യമാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 30ന് തുടക്കമാവും

keralanews the kerala chicken project which provides an antibiotic free chicken throughout the year for 87rupees will start on april 30

കോഴിക്കോട്:ആന്റിബയോട്ടിക് ഇല്ലാത്ത ചിക്കന്‍ വർഷം മുഴുവൻ 87 രൂപയ്ക്ക് ലഭ്യമാക്കുക എന്ന ലഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 30ന് തുടക്കമാവും.പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കോഴിയിറച്ചി 140-150 രൂപ നിരക്കില്‍ ലഭ്യമാക്കും.ശുദ്ധമായ മാംസോല്‍പാദനം ഉറപ്പുവരുത്തുന്നരീതിയില്‍ ഫാമുകളെയും കടകളെയും നവീകരിക്കുക, വിപണിയിലെ ഇടത്തട്ടുകളെ ഒഴിവാക്കി ഉല്‍പാദകനും ഉപഭോക്താവിനും ന്യായവില സ്ഥിരെപ്പടുത്തുക, കോഴിമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നോഡല്‍ ഏജന്‍സിയായ ബ്രഹ്മഗിരി ഡവലപ്മന്റ് സൊസൈറ്റി ചെയര്‍മാന്‍ പി. കൃഷ്ണപ്രസാദ്, കേരള ചിക്കന്‍ പദ്ധതി ഡയറക്ടര്‍. ഡോ. നൗഷാദ് അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അഞ്ചുവര്‍ഷംകൊണ്ട് പ്രതിദിനം രണ്ടുലക്ഷം കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്ന ബ്രീഡര്‍ ഫാമുകള്‍ 6,000 വളര്‍ത്തുഫാമുകള്‍, 2,000 കടകള്‍ എന്നിവ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ വിലയ്ക്കു നല്‍കുമ്ബോള്‍ കമ്ബോളവില താഴുമ്ബോഴുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ സഹായത്തോടെ രൂപവത്കരിക്കുന്ന വിലസ്ഥിരത ഫണ്ടിലൂടെ പരിഹരിക്കും.കര്‍ഷകര്‍ക്ക് കിലോക്ക് 11രൂപ മുതല്‍ വളര്‍ത്തുകൂലി ലഭ്യമാക്കും.

Previous ArticleNext Article