തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ ബാങ്ക് ജപ്തി നടപടികൾക്കിടെ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ മകൾ മരിച്ച ശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ വിളിച്ചിരുന്നതായി പിതാവ് ചന്ദ്രന്റെ വെളിപ്പെടുത്തൽ.ഇന്നലെ വൈകിട്ട് അഞ്ചു മണിവരെ വരെ പണം എപ്പോള്‍ എത്തിക്കുമെന്ന് ചോദിച്ച് ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചുവെന്നും ഫോണ്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചന്ദ്രന്‍ പറഞ്ഞു.അതേസമയം, അമ്മയും മകളും ജീവനൊടുക്കിയതില്‍ ബാങ്ക് അധികൃതരെ പ്രതിയാക്കണമോയെന്ന് പോലീസ് ഇന്നു തീരുമാനിക്കും. ബാങ്കിന്റെ ഭാഗത്തുനിന്നു സമ്മര്‍ദമുണ്ടായതായി തെളിഞ്ഞാല്‍ കേസെടുക്കാനാണ് തീരുമാനം.ജപ്തി സമ്മര്‍ദവുമായി ബാങ്ക് അധികൃതർ തുടര്‍ച്ചയായി ഫോണ്‍ വിവിളിച്ചിട്ടുണ്ടോ എന്നറിയാൻ ഫോണ്‍ രേഖകള്‍ പരിശോധിക്കും.കൂടാതെ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്റെയും മാതാവ് കൃഷ്ണമ്മയുടെ മൊഴികളും നിര്‍ണായകമാവും.ബാങ്കിലെ വായ്പയുടെ രേഖകളും പരിശോധിക്കും.ശേഷം നിയമവിദഗ്ദ്ധരുമായി ആലോചിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം.