Kerala, News

ആലുവയിൽ മൂന്നു വയസ്സുകാരനെ ഗുരുതരമായി മർദിച്ച സംഭവം;കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചു

keralanews the incident of child beaten in aluva mother confesses

ആലുവയിൽ മൂന്നു വയസ്സുകാരനെ ഗുരുതരമായി മർദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചു.ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.സംഭവത്തില്‍ അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കുട്ടിയ്ക്ക് പരിക്ക് എങ്ങനെ സംഭവിച്ചു എന്നറിയുന്നതിന് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് കുട്ടിയെ മർദിച്ചത് താനാണെന്ന് അമ്മ കുറ്റ സമ്മതം നടത്തിയത്.ദിവസങ്ങളായി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. അനുസരണകേട് കാണിക്കുന്നത് കൊണ്ടാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് അമ്മ പറഞ്ഞു. ചട്ടുകം പോലെയുള്ള വസ്തുക്കള്‍കൊണ്ട് മര്‍ദ്ദിച്ചതിന്റെ പാടുകള്‍ കുട്ടിയുടെ ശരീരത്തില്‍ ഉണ്ട്. അതേസമയം, ഗുരുതരമായി പരിക്കേറ്റ 3 വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിനകത്തെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്.എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെയാണ് തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ വൈകിട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞത്.എന്നാൽ സംശയം തോന്നിയ ഡോക്റ്റർമാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അതേസമയം കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. സാമൂഹ്യ നീതി വകുപ്പിനാണ് ചികിത്സയുടെ ചുമതല.

Previous ArticleNext Article