India, News

വ്യോമസേനാ വിമാനം തകർന്നു വീണ സംഭവം;കാണാതായ ഉദ്യോഗസ്ഥർക്കായുള്ള തിരച്ചിൽ ഇന്നും തുടരും

keralanews the incident of airforce flight crashed the search for missing officials will continue today

അരുണാചൽപ്രദേശ്:ഇന്ത്യൻ വ്യോമസേനാ വിമാനം തകർന്നു വീണതിനെ തുടർന്ന് കാണാതായ ഉദ്യോഗസ്ഥർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ ആയെങ്കിലും സ്ഥലം ചെരിഞ്ഞ ഭൂപ്രകൃതിയായതിനാല്‍ വ്യോമസേനാ ഹെലികോപ്റ്ററുകള്‍ക്ക് ഇവിടെ ഇറങ്ങാന്‍ ആയില്ല. എന്നാല്‍ അനുയോജ്യമായ തൊട്ടടുത്തുള്ള ഒരു സ്ഥലം കണ്ടെത്തി അവിടെ രാവിലെയോടെ സൈനികരെ ഇറക്കും. വ്യോമസേനയുടെ പര്‍വ്വതാരോഹകര്‍ അടങ്ങിയ സംഘം മലയാളികളടക്കമുള്ള വ്യോമസേന ഉദ്യോഗസ്ഥര്‍ക്കുള്ള തിരച്ചില്‍ നടത്തും.അപകടം നടന്ന സ്ഥലം നിബിഢ വനമായതും അരുണാചല്‍പ്രദേശിലെ മോശം കാലാവസ്ഥയും തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.എം.ഐ 17 ഹെലികോപ്ടറുകള്‍ ഉപയോഗിച്ച നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നലെയാണ് അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് പതിനാറ് കിലോമീറ്റര്‍ അകലെ വച്ച് വിമാനത്തിന്റെ അവശിഷ്ട്ടങ്ങൾ കണ്ടെത്തിയത്.കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ സ്വദേശി വിനോദ്, കണ്ണൂര്‍ സ്വദേശി എന്‍.കെ ഷെരിന്‍ എന്നിവര്‍ അടക്കം പതിമൂന്ന് പേരാണ് കാണാതായ വിമാനത്തിൽ ഉണ്ടായിരുന്നത്.

Previous ArticleNext Article