International

സാം​​​സം​​​ഗ് മേധാവിക്ക് അഞ്ച് വർഷം തടവ്

keralanews the head of samsung group sentenced to jail for 5years

സിയൂൾ: അഴിമതിക്കേസിൽ സാംസംഗ് ഗ്രൂപ്പ് മേധാവി ലീ ജേ യാംഗിന് അഞ്ച് വർഷം തടവ്. സിയൂൾ ഡിസ്ട്രിക്ട്റ്റ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സാംസംഗിന്‍റെ രണ്ടു യൂണിറ്റുകളുടെ ലയനത്തിന് അനുമതി കിട്ടാനായി പ്രസിഡന്‍റ് പാർക്ക് ഗ്യൂൻഹൈയുടെ സഹായി ചോയി സൂൺസിലിന്‍റെ കമ്പനിയിലേക്ക് വൻതുക ലീ ഒഴുക്കിയെന്നാണു കേസ്. ഈ പ്രശ്നത്തിൽ ഇംപീച്ചു ചെയ്യപ്പെട്ട പ്രസിഡന്‍റ്  ഗ്യൂൻ ഹൈ നടപടി നേരിട്ടുവരുകയാണ്.സാംസംഗ് ഇലക്ട്രോണിക്സിന്‍റെ വൈസ് ചെയർമാനാണ് ലീ. ദക്ഷിണകൊറിയയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ സാംസംഗിന്‍റെ വരുമാനം രാജ്യത്തിന്‍റെ മൊത്തം ജിഡിപിയുടെ അഞ്ചിലൊന്നിനു തുല്യമാണ്.

Previous ArticleNext Article