Kerala

ചെറായി ബീച്ചിൽ പട്ടാപ്പകൽ യുവതിയെ കുത്തിക്കൊന്നു

keralanews the girl was stabbed to death at cherai beach

കൊച്ചി:ചെറായി ബീച്ചിൽ പട്ടാപ്പകൽ യുവതിയെ കുത്തിക്കൊന്നു.വരാപ്പുഴ സ്വദേശിനി ശീതൾ(30) ആണ് മരിച്ചത്.ബീച്ചിൽ വെച്ച് കുത്തേറ്റ യുവതി തൊട്ടടുത്തുള്ള റോഡിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു.ശരീരത്തിൽ ആറ് കുത്തുകളേറ്റ യുവതിയെ സമീപത്തുള്ള റിസോട്ടിലെ ജീവനക്കാർ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിന് പിന്നിൽ ആരാണെന്നു വ്യക്തമായിട്ടില്ല.ഒരു യുവാവിനോടൊപ്പമാണ് യുവതി ബീച്ചിലെത്തിയത്.ഇയാളാണ് യുവതിയെ കുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Previous ArticleNext Article