ന്യൂഡൽഹി:സ്വന്തമായി കാറുള്ളവരുടെ ഗ്യാസ് സബ്‌സിഡി നിർത്തലാക്കാനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ.നിലവിൽ രണ്ടും മൂന്നും കാറുള്ളവർക്കും ഗ്യാസ് സബ്‌സിഡി ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.ഇത് നടപ്പിലാക്കുന്നതിനായി കാറുള്ളവരുടെ വിവരശേഖരണം ആർടിഒ ഓഫീസുകളിൽ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ വ്യാജ കണക്ഷൻ റദ്ദാക്കിയതിലൂടെ മുപ്പതിനായിരം കോടി രൂപയുടെ ലാഭം സർക്കാരിനുണ്ടായിരുന്നു.അതേസമയം എൽപിജി സിലിണ്ടർ ഉടമകളുടെ കാർ രെജിസ്ട്രേഷൻ വിവരവും മേൽവിലാസവുമായുള്ള ഒത്തുനോക്കലും സർക്കാരിന് ഏറെ ദുഷ്‌കരമായ ജോലിയായിരിക്കുമെന്നാണ് വിലയിരുത്തൽ.