Kerala, News

അന്തരിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ്(എം) നേതാവുമായ കെഎം മാണിയുടെ മൃതദേഹം സ്വവസതിയിലെത്തിച്ചു;സംസ്ക്കാരം വൈകിട്ട്

keralanews the deadbody of former minister and kerala congress leader km mani brought to his residence

കോട്ടയം:അന്തരിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ്(എം) നേതാവുമായ കെഎം മാണിയുടെ മൃതദേഹം അദ്ദേഹത്തിന്റെ സ്വവസതിയായ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടില്‍ എത്തിച്ചു.ഉച്ചയ്ക്ക് രണ്ടുമണി വരെ പാലയിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.രണ്ട് മണി മുതല്‍ സംസ്‌കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് സംസ്‌കാരം നടക്കുക.തങ്ങളുടെ നേതാവിനെ ഒരുനോക്കു കാണാന്‍ ആയിരങ്ങളാണ് വിലാപയാത്ര കടന്നുപോയ വഴികളിലൂടനീളമുണ്ടായിരുന്നത്.ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു മാണിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തിരുനക്കര മൈതാനെത്താൻ നിശ്ചയിച്ചിരുന്ന സമയം. എന്നാൽ എത്തിയതാകട്ടെ ഇന്ന് പുലർച്ചെ 1 മണിക്കും.13 മണിക്കൂറിലേറെ സമയം കടുത്ത ചൂടും സഹിച്ച് ആയിരങ്ങളാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിനെ അവസാനമായി കാണാൻ കാത്തിരുന്നത്.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി.എം സുധീരൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സുരേഷ് കുറുപ്പ്, ജസ്റ്റിസ് കെ.ടി തോമസ്, എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തുടങ്ങിയ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. ഒന്നര മണിക്കുർ നീണ്ട പൊതുദർശനത്തിന് ശേഷം മൃതദേഹം തിരുനക്കര മൈതാനത്തിന് തൊട്ടടുത്തുള്ള കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസിലെത്തിച്ചു. പിന്നീട് പുലർച്ചെ മൂന്നു മണിയോടെ വിലാപയാത്ര മാണിയുടെ സ്വന്തം തട്ടകമായ പാലായിലേക്ക് കൊണ്ടുപോയത്.

Previous ArticleNext Article