നെടുമ്പാശ്ശേരി:കാശ്മീരിൽ പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കേരളത്തിലെത്തിച്ചു.മൃതദേഹം ജില്ലാ കലക്ടര്‍, ബന്ധുക്കള്‍, മുന്‍ സൈനികര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.തുടര്‍ന്ന് ഉദയം പേരൂരിലെ വീട്ടിലേക്ക് എത്തിച്ചു. ഇവിടെ നൂറുകണക്കിന് ആളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഉദയംപേരൂര്‍ സ്റ്റെല്ലാ മേരീസ് കോണ്‍വെന്റിന് സമീപം കറുകയില്‍ പരേതനായ മൈക്കിളിന്റെ മകനണ് ആന്റണി സെബാസ്റ്റ്യന്‍. ആന്റണി സെബാസ്റ്റ്യന്‍ സേവനം ചെയ്തിരുന്ന ബറ്റാലിയനിലെ സുബേദാര്‍ വിശ്വമോഹനനും മറ്റു മൂന്നു സഹപ്രവര്‍ത്തകരും മൃതദേഹത്തെ അനുഗമിച്ച് എത്തിയിട്ടുണ്ട്. കൃഷ്ണഗാട്ടി സെക്ടറില്‍ വച്ചാണ് തിങ്കളാഴ്ച വൈകിട്ട് 5.15 ഓടെയാണ് ആന്റണിക്ക് വെടിയേറ്റത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റണി സെബാസ്റ്റ്യന്‍ പൂഞ്ചിലെ സൈനികാശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയോടെ അന്ത്യം വരിക്കുകയായിരുന്നു .കൊച്ചിയില്‍ നിന്ന് ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം വൈകിട്ട് 3 മണി വരെ പൊതുദര്‍ശനത്തിന് വച്ച ശേഷം ഇരിങ്ങാലക്കുട എംപറര്‍ ഇമ്മാനുവല്‍ സെമിത്തേരിയിലേയ്ക്ക് കൊണ്ടു പോകുകയും ആറ് മണിയോടെ സംസ്ക്കാരം നടക്കുകയും ചെയ്യും .