തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരിൽ പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം ജീർണിച്ച നിലയിൽ.മെഡിക്കൽ കോളേജിൽ ഇതുവരെ പതിനാറുപേരെയാണ് മരിച്ച നിലയിൽ കൊണ്ടുവന്നത്.ഇതിൽ ആറുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.ബന്ധുക്കൾക്ക് പോലും തങ്ങളുടെ സ്വന്തക്കാരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാണ്.അതിനാൽ ആധുനിക ഡി എൻ എ ടെസ്റ്റ് ഉപയോഗിച്ച് മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.തിരുവനന്തപുരത്ത് ഡി എൻ എ ടെസ്റ്റ് നടത്താൻ കഴിയുന്ന രണ്ട് ലബോറട്ടറികളാണ് ഉള്ളത്.മുൻപ് പുറ്റിങ്ങൽ വെടിക്കെട്ട് അപകടസമയത്തും ഇത്തരത്തിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.
Kerala
ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരിൽ പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം ജീർണിച്ച നിലയിൽ
Previous Articleപേരാവൂരിൽ ഡിഫ്തീരിയ ബാധിച്ച വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി