തിരുവനന്തപുരം:എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്നുള്ള കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി തുടരുന്നു.മുന്‍ദിവസങ്ങളിലേത് പോലെ ആയിരത്തോളം സർവീസുകൾ ഇന്നും മുടങ്ങാനാണ് സാധ്യത.പുതുതായി പി.എസ്.സി നിയമനം ലഭിച്ച 1472 പേരുടെ പരിശീലനം ഇന്നാരംഭിക്കും. പരിശീലനത്തിനു ശേഷം ഇവരെ എത്രയും പെട്ടെന്ന് ബസുകളിലേക്ക് നിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.500 പേരെങ്കിലും ഇനിയും നിയമനത്തിനായി എത്തുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ.ഇന്നലെ 998 സര്‍വ്വീസുകളാണ് സംസ്ഥാനത്ത് മുടങ്ങിയത്. തിരുവനന്തപുരം മേഖലയില്‍ 350 സര്‍വീസും എറണാകുളം മേഖലയില്‍ 448 സര്‍വീസും കോഴിക്കോട് മേഖലയില്‍ 104 സര്‍വീസുമാണ് ഇന്നലെ റദ്ദാക്കിയത്.അതേസമയം പിരിച്ചുവിട്ട എംപാനലുകാരുടെ ലോങ് മാര്‍ച്ച് ഇന്ന് രാവിലെ ചാത്തന്നൂരില്‍ നിന്ന് ആരംഭിച്ച് കൊല്ലം ജില്ലയില്‍ തന്നെ പര്യടനം തുടരും. 23ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്ന മാര്‍ച്ച് 24ന് രാവിലെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിക്കും.
Kerala
കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി തുടരുന്നു;ഇന്നും സർവീസുകൾ മുടങ്ങാൻ സാധ്യത
Previous Articleഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് വിവാഹിതനായി