Kerala

നടിയെ ആക്രമിച്ച കേസ്; കോടതി നടപടികള്‍ രഹസ്യമായി നടത്തണമെന്ന് പ്രൊസിക്യൂഷന്‍

keralanews the court proceedings must be done secretly

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ഇനിമുതലുളള കോടതി നടപടികള്‍ രഹസ്യമായി നടത്തണമെന്ന് പ്രോസിക്യൂഷന്‍. പല കാര്യങ്ങളും പരസ്യമായി പറയാനാവില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്ന വിവരങ്ങള്‍ വലിയ പ്രഹരശേഷിയുള്ള ബോംബാണ്. ദൈവത്തിന്‍റെ കൈയുള്ളത് കൊണ്ടു മാത്രമാണ് നിര്‍ഭയ കേസില്‍ സംഭവിച്ചത് പോലെ അനിഷ്ടങ്ങള്‍ ഉണ്ടാകാതിരുനന്തെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രൊസിക്യൂഷന്‍ ഈ ആവശ്യം മുന്നോട്ട് വച്ചത്.ആക്രമത്തിന് ഇരയായ നടി കോടതിക്ക് മുമ്പാകെ നല്‍കിയ മൊഴി പങ്കുവയ്ക്കണമെന്ന് സുനിയുടെ അഭിഭാഷകനായ ആളൂര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രൊസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. സത്രീയുടെ അഭിമാനവും സുരക്ഷയും കാത്ത് രക്ഷിക്കേണ്ട ചുമതല സര്‍ക്കാരിന്‍റേതാണെന്നും അതിനാല്‍ തന്നെ ഇത്തരമൊരു ആവശ്യം അംഗീകരിക്കാനാവില്ലെന്നും ആവശ്യമെങ്കില്‍ കോടതിയുടെ അനുമതിയോടെ പരിശോധിക്കാന്‍ അനുവദിക്കാവുന്നതാണെന്നും പ്രൊസിക്ക്യൂഷന്‍ വാദിച്ചു.

Previous ArticleNext Article