Kerala, News

ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 27 ലേക്ക് മാറ്റി

keralanews the court adjourned the hearing of the anticipatory bail application of binoy kodiyeri to 27 this month

മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതിയുടെ പീഡന പരാതിയില്‍ ബിനോയി കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതി ഈ മാസം 27 ലേക്ക് മാറ്റി.ജഡ്ജി അവധിയായതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്  കോടതി മാറ്റിയത്.അതിനിടെ, ഒളിവിലുള്ള ബിനോയിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ വസതിയില്‍ മുംബൈ പൊലീസ് പരിശോധന നടത്തിയിരുന്നു. ബിനോയിയുടെ മൊബൈല്‍ ഓഫ് ചെയ്തിരിക്കുകയാണ്. അതേസമയം കേസിൽ ബിനോയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ യുവതിയുടെ കുടുംബം പുറത്തുവിട്ടു.യുവതിക്ക് ബിനോയ് പലവട്ടം പണം അയച്ചതിെന്‍റ രേഖകള്‍ പുറത്തായതിനൊപ്പം യുവതിയുടെ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിെന്‍റ പേരായി ചേര്‍ത്തിരിക്കുന്നത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് എന്നും വ്യക്തമായി.മുംബൈ ഓഷിവാര പൊലീസില്‍ യുവതി സമര്‍പ്പിച്ച രേഖകളിലാണ് ഈ വിവരം. 2013 ഏപ്രില്‍, മേയ് മാസങ്ങളില്‍ യുവതിയുടെ ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടിലേക്ക് ഏഴര ലക്ഷം രൂപയാണ് ബിനോയ് അയച്ചിരിക്കുന്നത്. ഏപ്രില്‍ ആറിന് 50,000 രൂപയും അതേമാസം 18ന് നാലു ലക്ഷം രൂപയും അയച്ചതായി രേഖകളില്‍ കാണുന്നു.2014ല്‍ പരാതിക്കാരിയുടെ പുതുക്കിയ പാസ്പോര്‍ട്ടിലാണ് ഭര്‍ത്താവിെന്‍റ പേരിെന്‍റ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്ന് കാണിച്ചിരിക്കുന്നത്. 2004ല്‍ എടുത്ത പാസ്പോര്‍ട്ടില്‍ സ്വന്തം മാതാപിതാക്കളുടെ പേരാണുള്ളത്.കഴിഞ്ഞ ഡിസംബറില്‍ യുവതി ആദ്യ പരാതി നല്‍കിയതിനു പിന്നാലെ ബിനോയിയുടെ അമ്മ വിനോദിനി മുംബൈയിലെത്തി കുടുംബത്തെ കണ്ടിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബിനോയ് തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ കൂടുതല്‍ തെളിവുകളുമായി പൊലീസിനെ സമീപിച്ചത്. ബിനോയ് തന്നെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതിെന്‍റ ഓഡിയോ റെക്കോഡുകളും യുവതി തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്.

Previous ArticleNext Article