ന്യൂഡൽഹി:ഒരുമാസത്തേക്ക് ചാനൽ ചർച്ചകളിൽ നിന്നും മാറിനിൽക്കണമെന്ന് കോൺഗ്രസ്സ് നേതാക്കൾക്ക് നിർദേശം.മാധ്യമ വിഭാഗത്തിന്‍റെ ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജെവാലയാണ് ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയത്. ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് പ്രതിനിധികളെ വിളിക്കരുതെന്ന് സുര്‍ജെവാല ചാനല്‍ മേധാവികളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്.ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കോണ്‍ഗ്രസിന്റെ തലപ്പത്ത് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് പാര്‍ട്ടി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടി വക്താക്കളുടെ ഭാഗത്ത് നിന്ന് തെറ്റായ അഭിപ്രായങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍കൂര്‍ നടപടിയാണ് ഈത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തുന്നത്.രാഹുലിന്‍റെ രാജി കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും ഇപ്പോള്‍ കൃത്യമായ ഒരു ധാരണയില്ല. രാഹുല്‍ രാജി പ്രഖ്യാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അതല്ല, അദ്ദേഹം ഏതാനും അധ്യക്ഷസ്ഥാനത്ത് തുടരുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ ഒരു തീരുമാനം വരുന്നത് വരെ വക്താക്കളെ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതാണ് ഉചിതമെന്ന നിരീക്ഷണത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും സൂചനയുണ്ട്.ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാനാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പലവട്ടം അനുനയ ചര്‍ച്ചകള്‍ നടത്തിയിട്ടും തീരുമാനം പുനപരിശോധിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിട്ടില്ല. നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് വരട്ടെ എന്ന നിലപാടിലാണ് രാഹുല്‍.