India, News

തായ് ഗുഹയിൽ നിന്നും കുട്ടികളുടെ രക്ഷിതാക്കളോട് മാപ്പ് ചോദിച്ച് കോച്ചിന്റെ കത്ത്

keralanews the coachs letter begging to pardon the childrens parents from the thai cave

ബാങ്കോക്ക്:തായ്‌ലൻഡിലെ ഗുഹയിൽ അകപ്പെട്ടിരിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് പരിശീലകന്റെ എഴുതിയ കത്ത് തായ് നേവി പുറത്ത് വിട്ടു.കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമചോദിച്ചുകൊണ്ടുള്ള 25കാരന്‍ പരിശീലകന്റെ കത്താണ് പുറത്തെത്തിയത്. ‘എല്ലാ മാതാപിതാക്കളോടും, എല്ലാ കുട്ടികളും ഇപ്പോഴും സുരക്ഷിതരാണ്. ഇവര്‍ക്ക് കഴിയുന്നതില്‍ ഏറ്റവും നല്ല സുരക്ഷ താന്‍ ഒരുക്കും.എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി, മാത്രമല്ല മാതാപിതാക്കളോട് താന്‍ ക്ഷമ ചോദിക്കുന്നു’. പരിശീലകനായ എക്കപോള്‍ ഛന്ദവോംഗ് കത്തില്‍ കുറിച്ചു. 11നും 16നും ഇടയില്‍ പ്രായമുള്ള 12 കുട്ടിളാണ് പരിശീലകനൊപ്പം ഗുഹയില്‍ അകപ്പെട്ടിരിക്കുന്നത്.ഇവരെ രക്ഷിക്കാനുള്ള പരിശ്രമത്തിലാണ് തായ്‌ലണ്ട് സേന. ലോകം മുഴുവന്‍ ഇവര്‍ക്കായി പ്രാര്‍ത്ഥനയിലാണ്. കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നുവെന്നാണ് പുതിയ വിവരം.കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചതും ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗുഹയിലെ ഓക്സിജന്റെ അളവ് കുറയാനുള്ള സാധ്യതയും അതിശക്തമായ മഴക്കുള്ള സാധ്യതയും രക്ഷാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. ഗുഹയിെല വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ മഴ പെയ്യുന്നതു മൂലം ജലനിലരപ്പ് വീണ്ടും ഉയരുന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

Previous ArticleNext Article