Kerala, News

കള്ളവോട്ട് ചെയ്ത പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാർശ തള്ളി

keralanews the chief electoral officers recommendation to disqualify the panchayath member was rejected

തിരുവനന്തപുരം:കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത പഞ്ചായത്ത് അംഗം എന്‍.പി സലീനയെ അയോഗ്യയാക്കണമെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാർശ തള്ളി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.കോടതി തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഒരു പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കുവാന്‍ കഴിയൂവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചു.കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുത്ത പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് ചെയ്ത പഞ്ചായത്ത് അംഗം സലീനയെ അയോഗ്യയാക്കണമെന്ന് കാട്ടിയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കിയത്. എന്നാല്‍ നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മറുപടി നല്‍കി.അതുകൊണ്ട് എന്‍പി സലീനയെ അയോഗ്യയാക്കാനുള്ള അപേക്ഷ സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

Previous ArticleNext Article