ദോഹ:സ്വർണ്ണ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ നാല് മലയാളികളെ ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ കെ.അഷ്ഫീർ, അനീസ്, റാഷിദ് കുനിയിൽ, ടി. ഷമ്മാസ് എന്നിവരെയാണ് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. യെമൻ സ്വദേശിയായ വ്യാപാരിയാണ് കൊല്ലപ്പെട്ടത്. കേസിൽ മൊത്തം 27 പ്രതികളുണ്ട്. ഇതിൽ ഒന്ന് മുതൽ നാല് വരെയുള്ള പ്രതികളാണിവർ.ഏതാനും പ്രതികളെ വെറുതെ വിട്ടു.മറ്റു പ്രതികൾക്ക് അഞ്ചുവർഷം,രണ്ടുവർഷം,ആറുമാസം എന്നിങ്ങനെയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.കേസിൽ ഇന്നലെയാണ് കോടതി വിധിയുണ്ടായത്.2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം.മലയാളി ഏറ്റെടുത്ത് നടത്തിയിരുന്ന മുർറയിലെ ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്.ഉറങ്ങിക്കിടന്ന വ്യാപാരിയെ അഷ്ഫീറിനും സംഘവും ചേർന്ന് വകവരുത്തുകയായിരുന്നു. ശേഷം തട്ടിയെടുത്ത സ്വർണ്ണവും പണവും ഇവർ വിവിധമാർഗ്ഗങ്ങളിലൂടെ നാട്ടിലേക്കയച്ചു.ദോഹയിൽ വിവിധയിടങ്ങളിൽ ജ്വല്ലറികൾ നടത്തിയിരുന്ന ആളായിരുന്നു യെമൻ സ്വദേശി.മൂന്നു പ്രധാന പ്രതികൾ കൊലപാതക വിവരം പുറത്തുവരുന്നതിനു മുൻപ് തന്നെ ഖത്തർ വിട്ടിരുന്നു.ബാക്കിയുള്ളവർ ഖത്തർ ജയിലിലാണ്.ഉത്തരവിനെതിരെ പ്രതികള്‍ക്ക് അപ്പീൽ കോടതിയെ സമീപിക്കാം.