ന്യൂഡൽഹി: ദേശീയ പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടിയ ഉത്തരവിൽ മാറ്റമുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വിധിയിൽ വ്യക്തത തേടി സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി തീരുമാനം അറിയിച്ചത്. നേരത്തെ പുറപ്പെടുവിച്ച വിധിയിൽ കൂടുതൽ വ്യക്തതയുടെ ആവശ്യമില്ലെന്നും വിധി പുനപരിശോധിക്കില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.സുപ്രീംകോടതി ഉത്തരവോടെ ദേശീയപാതയോരത്തെ മദ്യശാലകൾ ഇനി തുറക്കില്ലെന്ന് ഉറപ്പായി. പാതയോരങ്ങളിൽ നിന്നും 500 മീറ്റർ മാറി മാത്രമേ മദ്യശാലകൾ സ്ഥാപിക്കാവൂ എന്നും ഈ ദൂരപരിധി പാലിക്കാത്ത മദ്യശാലകൾ അടച്ചുപൂട്ടണമെന്നുമായിരുന്നു സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി.
India
പാതയോര മദ്യനിരോധനം: വിധി മാറ്റില്ലെന്ന് സുപ്രീംകോടതി
Previous Articleകുറ്റിപ്പുറത്ത് കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിതീകരിച്ചു