Kerala, News

കുരിശ് മരണത്തിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു

keralanews the believers celebrate good friday today

കണ്ണൂർ:കുരിശ് മരണത്തിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ദുഖവെള്ളിയോടനുബന്ധിച്ച് ഇന്ന് സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാർത്ഥനകളും പീഡാനുഭവ ശുശ്രൂഷകളും നടക്കും. യേശു ക്രിസ്തുവിന്റെ തിരുശരീരം കുരിശില്‍ നിന്നിറക്കി നഗരി കാണിക്കല്‍ പ്രദക്ഷിണവും ഇന്ന് നടക്കും.രാത്രി കല്ലറയിൽ അടക്കം ചെയ്യുന്നതിന്റെ പ്രതീകമായി രൂപം പെട്ടിയിൽ അടച്ച ശേഷമാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങൾ അവസാനിക്കുക. ശനിയാഴ്ച ദേവാലയങ്ങളിൽ അഗ്നി, ജല ശുദ്ധീകരണം നടക്കും.ഞായറാഴ്ചയാണ് മൂന്നാം ദിനം ഉയർത്തെണീറ്റ ക്രിസ്തുവിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഈസ്റ്റർ ആചരിക്കുന്നത്.ഇതോടെ 50 ദിനങ്ങള്‍ നീണ്ട് നില്‍ക്കുന്ന വലിയ നോമ്പിനും പരിസമാപ്തിയാവും. വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ ഇന്ന് കുരിശ് മല കയറ്റം നടക്കും. മലയാറ്റൂര്‍, വാഗമണ്‍ കുരിശുമല, തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികള്‍ പരിഹാര പ്രദക്ഷിണം നടത്തും.

Previous ArticleNext Article