India, News

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതില്‍ നിന്നും ലഭിക്കുന്ന തുക മകളുടെ കല്ല്യാണത്തിനായി ഉപയോഗിക്കുമെന്ന് ആരാച്ചാര്‍

keralanews the amount get from hanging nirbhaya accused will used for the marriage of daughter said the hangman

യു.പി:നിര്‍ഭയ കേസിലെ പ്രതികളെ തൂക്കി കൊല്ലുന്നതില്‍ നിന്നും ലഭിക്കുന്ന തുക മകളുടെ കല്ല്യാണത്തിനായി ഉപയോഗിക്കുമെന്ന് ആരാച്ചാര്‍ പവന്‍ ജലാദ്.മകള്‍ക്ക് കല്യാണ പ്രായമായിട്ടും അവളെ കല്യാണം കഴിപ്പിച്ച്‌ അയക്കാനുള്ള കാശ് കൈയിലുണ്ടായിരുന്നില്ല. തന്നെ ഈ ദൗത്യത്തിന് തെരഞ്ഞെടുത്തതിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നന്ദി. ജീവിതത്തിലെ ഒരു പുതിയ ഉടമ്പടിയാണ് ഈ തൂക്കികൊല്ലല്ലെന്നുമാണ് 57 കാരനായ പനന്‍ ജലാദ് വ്യക്തമാക്കിയത്.’ഈ മാസം22 ആം തീയതിക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. വരുന്ന ദിവസം തന്നെ തിഹാര്‍ ജയിലിലേക്ക് എന്നെ പോലീസുകാര്‍ കൊണ്ട് പോകും. എത്രയും പെട്ടെന്ന് അവിടെ എത്താനായാല്‍ സാധിച്ചാല്‍ കൂടുതല്‍ പ്രാവശ്യം എനിക്ക് റിഹേഴ്സല്‍ ചെയ്ത് നോക്കാം. എന്നാലേ തൂക്കി കൊല്ലുന്ന ദിവസം എല്ലാം നന്നായി നടക്കൂ’ എന്നാണ് പവന്‍ ജലാദ് പറയുന്നത്. കേസിലെ പ്രതികളായ വിനയ് കുമാര്‍ ശര്‍മ, മുകേഷ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. ഇവരെ ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലില്‍ വെച്ച്‌ തൂക്കിലേറ്റും.2012 ഡിസംബര്‍ 16 ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡല്‍ഹിയില്‍ വെച്ച്‌ സുഹൃത്തിനൊപ്പം ദ്വാരകയിലെ മഹാവീര്‍ എന്‍ക്ലേവിലേക്കു ബസില്‍ പോകുന്നതിന് ഇടയിലാണ് പെണ്‍കുട്ടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, ചികിത്സയ്ക്കിയിടെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.

Previous ArticleNext Article