തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രം അതിഥിമന്ദിരത്തിനുസമീപം അയ്യപ്പഭക്തര്‍ക്ക് സര്‍ക്കാര്‍വക ഇടത്താവളം പണിയും. ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കാനാണ് പദ്ധതി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന 11 ഇടത്താവളങ്ങളിലൊന്നായിരിക്കും ഇത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ഇടത്താവളത്തിനുള്ള സ്ഥലം ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. രണ്ടു വര്‍ഷത്തിനകം പണി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
Kerala
രാജരാജേശ്വരക്ഷേത്രത്തില്‍ അയ്യപ്പഭക്തര്‍ക്ക് സര്‍ക്കാര്‍വക ഇടത്താവളം പണിയും
Previous Articleജസ്റ്റീസ് കര്‍ണന്റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി