Kerala, News

നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ തലശ്ശേരി എ.ഇ.ഒ.യും അദ്ധ്യാപകരും അറസ്റ്റില്‍

keralanews thalasser a e o and teachers arrested in the incident of student drawned in the pond during swimming competition

തലശ്ശേരി:നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ തലശ്ശേരി എ.ഇ.ഒ.യും അദ്ധ്യാപകരും അടക്കം ഒൻപതുപേർ അറസ്റ്റില്‍.തലശ്ശേരി സൗത്ത് എ ഇ ഒ സനകന്‍, അദ്ധ്യാപകരായ അബ്ദുല്‍ നസീര്‍, മുഹമ്മദ് സക്കറിയ, മനോഹരന്‍, കരുണന്‍, വി ജെ ജയമോള്‍, പി ഷീന, സോഫിയാന്‍ ജോണ്‍, സുധാകരന്‍ പിള്ള എന്നിവരെയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ എസ് ഐ അനില്‍ അറസ്റ്റ് ചെയ്തത്.മത്സര സംഘാടകരായ ഇവരുടെ അനാസ്ഥയാണ് സംഭവത്തിനിടയാക്കിയതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഐ പി സി 304 എ പ്രകാരം മനഃപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. അറസ്റ്റ് ചെയ്ത ഇവരെ പിന്നിട് ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ ഓഗസ്റ്റ് 14 ന് രാവിലെയാണ് മാഹി എം എം ഹൈസ്‌കൂള്‍ ഒൻപതാം തരം വിദ്യാര്‍ത്ഥി കോടിയേരി പാറാലിലെ ഹ്യത്വിക് രാജ് തലശ്ശേരി ടെമ്ബിള്‍ ഗേറ്റിലെ ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചത്.സംസ്ഥാനത്ത് കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസമാണ് മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ ക്ഷേത്രക്കുളത്തില്‍ വിദ്യാഭ്യാസ അധികൃതര്‍ സബ് ജില്ലാതല നീന്തല്‍ മത്സരം സംഘടിപ്പിത്. മത്സര വിവരം പൊലീസിനേയോ, ഫയര്‍ഫോഴ്സിനേയോ അറിയിച്ചിരുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചില്ലെന്നും ആരോപണമുണ്ടായിരുന്നു. ഇത് സംഘാടക പിഴവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതികൂല സാഹചര്യമുണ്ടായിട്ടു പോലും അഗ്‌നിശമന സേനയേയോ മുങ്ങല്‍ വിദഗ്ദരേയോ പൊലീസിനേയോ അറിയിക്കാതെയാണ് അധികൃതര്‍ നീന്തല്‍ മത്സരം സംഘടിപ്പിച്ചത്. ഇതെല്ലാം കുട്ടിയുടെ മരണത്തിന് കാരണമായി. തലശ്ശേരി നോര്‍ത്ത്, സൗത്ത്, ചൊക്ലി എന്നീ വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ മത്സരിക്കാനെത്തിയിരുന്നത്. മത്സരം ആരംഭിച്ച്‌ അല്പ സമയത്തിനകം തന്നെ തലശ്ശേരി സൗത്ത് ഉപജില്ലയെ പ്രതിനിധീകരിച്ച്‌ ഋത്വിക് രാജ് നീന്തല്‍ കുളത്തില്‍ ഇറങ്ങുകയായിരുന്നു. നീന്തല്‍ ആരംഭിച്ച്‌ അല്പ സമയത്തിനകം തന്നെ ഋത്വിക് രാജ് വെള്ളത്തില്‍ താഴാന്‍ തുടങ്ങി. എന്നാല്‍ ഈ സമയം കുട്ടിയുടെ രക്ഷക്ക് നീന്തല്‍ വിഗദ്ധരായ ആരും എത്തിയില്ല.

Previous ArticleNext Article