Kerala, News

കണ്ണൂരിൽ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച എ​ക്സൈ​സ് ഡ്രൈ​വ​റു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

keralanews test result of excise driver died of covid is negative

കണ്ണൂർ:കോവിഡ്-19 സ്ഥിരീകരിച്ച്‌ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച എക്സൈസ് ഡ്രൈവര്‍ പടിയൂര്‍ ബ്ലാത്തൂരിലെ കെ.പി. സുനിലി (28) ന്‍റെ ശ്രവ പരിശോധനാ ഫലം നെഗറ്റിവ്. മൃതദേഹത്തില്‍ നിന്നും ശേഖരിച്ച ശ്രവത്തിന്‍റെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ചികിത്സയിലിരിക്കെ സുനിലിന്‍റെ സ്രവ പരിശോധനാ ഫലം പോസിറ്റീവായിരുന്നു.കഴിഞ്ഞ 14 ന് ആണ് കടുത്ത പനി ബാധിച്ച്‌ സുനിലിനെ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 16 ന് സ്രവ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ കോവിഡ് സ്ഥിരീകരിച്ചു. കടുത്ത ന്യുമോണിയ ബാധിച്ച സുനില്‍ 18 ന് മരണത്തിനു കീഴടങ്ങി. ഇയാള്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് അറിയാന്‍‌ സാധിച്ചിട്ടില്ലായിരുന്നു. മരണ ശേഷം സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് ഫലം നെഗറ്റീവായത്.

അതേസമയം സുനിലിന്റെ മരണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ കെ.പി.സുമേഷ് പരാതി നല്‍കി.മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ കളക്ടര്‍, പട്ടികജാതി-വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.പനി ബാധിച്ചതിനെത്തുടര്‍ന്ന് സുഹൃത്തിന്‍റെ ഓട്ടോറിക്ഷയില്‍ കഴിഞ്ഞ 14 ന് രാവിലെയാണ് സുനിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ഇവിടുന്ന് കൂടുതല്‍ പരിശോധനയ്ക്കായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് പോകണമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് അതേ ഓട്ടോറിക്ഷയില്‍ വൈകുന്നേരത്തോടെ ആശുപത്രിയിലെത്തി. അന്ന് തന്നെ കോവിഡ് ഐസിയുവിലേക്കാണ് മാറ്റിയത്.കോവിഡ് പരിശോധന നടത്തുന്നതിന് മുൻപ് തന്നെ കോവിഡ് ഐസിയുവിലേക്ക് മാറ്റിയത് ഗുരതരവീഴ്ചയാണ്. ഇവിടുന്ന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നത് സുനില്‍ 16 ന് രാവിലെ സഹോദരന്‍ സുമേഷിനെ വിളിച്ച ശബ്ദസന്ദേശത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇതിനിടെ സുനിലിന് കോവിഡ് ബാധിച്ചതൊന്നും അറിയിച്ചിട്ടുമില്ലെന്നും പരാതിയില്‍ പറയുന്നു.പിജി വിദ്യാര്‍ഥികളാണ് സുനിലിനെ ചികിത്സിച്ചതെന്നും പ്രധാന ഡോക്ടര്‍മാര്‍ പരിശോധനയ്ക്കെത്തിയില്ലെന്നും പരാതിയിലുണ്ട്.

Previous ArticleNext Article