India, News

ചിക്കന്‍ കഴിച്ചാല്‍ കൊറോണ വൈറസ് ബാധിക്കുമെന്ന് വ്യാജപ്രചാരണം; കര്‍ണാടകയില്‍ പതിനായിരക്കണക്കിന് കോഴികളെ ജീവനോടെ കുഴിച്ചുമൂടി

keralanews tens of thousands of chickens were buried alive in karnataka following a fake news that eating chicken causes corona virus infection

ബെംഗളൂരു:ചിക്കന്‍ കഴിച്ചാല്‍ കൊറോണ വൈറസ് ബാധിക്കുമെന്ന വ്യാജപ്രചാരണത്തെ തുടർന്ന് കര്‍ണാടകയില്‍ പതിനായിരക്കണക്കിന് കോഴികളെ ജീവനോടെ കുഴിച്ചുമൂടി. കര്‍ണാടകയിലെ രണ്ടിടങ്ങളിലായിട്ടാണ് ഈ സംഭവം നടന്നത്. ബെല്‍ഗാവി ജില്ലയിലുള്ള നസീര്‍ അഹ്മദ് എന്നയാള്‍ തന്റെ കോഴി ഫാമിലെ 6000 ഓളം കോഴികളെയാണ് വൈറസ് ബാധിക്കുമെന്ന പേടിയില്‍ ജീവനോടെ കുഴിച്ചുമൂടിയത്. മറ്റൊരു സ്ഥലത്ത് രാമചന്ദ്രന്‍ റെഡ്ഡി എന്നയാള്‍ തന്റെ ഫാമിലെ 9500 കോഴികളെയാണ് ജീവനോടെ കുഴിച്ചുമൂടിയത്.ചിക്കന്‍ കഴിച്ചാല്‍ കൊവിഡ് 19 വൈറസ് ബാധിക്കുമെന്ന വ്യാജ പ്രചാരണം കാരണം തന്റെ കച്ചവടം തകര്‍ന്നുവെന്ന് നസീര്‍ പറഞ്ഞു.കിലോയ്ക്ക് 50-70 രൂപ വരെയുണ്ടായ ചിക്കന് വ്യാജ പ്രചാരണത്തിനു ശേഷം 5-10 രൂപയിലേക്ക് താഴ്ന്നുവെന്നും നജീര്‍ പറഞ്ഞു. കര്‍ണാടകയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടക്കുന്നത്. എന്നാല്‍ ഇത് തെറ്റായ പ്രചാരണമാണെന്നും കോഴികളിലൂടെ കൊവിഡ് 19 പടരില്ലെന്നും തെറ്റായ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തരുതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Previous ArticleNext Article