Kerala, News

സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം; നാല് ലക്ഷം ഡോസ് വാക്സിന്‍ കൂടി എത്തി

keralanews temporary solution to the vaccine shortage in the state another four lakh doses of the vaccine arrived

തിരുവനന്തപുരം:സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം.കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള നാല് ലക്ഷം ഡോസ് കോവിഷീല്‍ഡ്‌ വാക്സിന്‍ കൂടി സംസ്ഥാനത്ത് എത്തി.ഇവ ഇന്ന് എറണാകുളം, കോഴിക്കോട് മേഖലകളിലേക്കു കൈമാറും.വടക്കന്‍ ജില്ലകളായ കോഴിക്കോട്ടും മലപ്പുറത്തും വാക്‌സിന്‍ ക്ഷാമം രൂക്ഷമായിരുന്നു. മലപ്പുറത്ത് കോവാക്‌സിനും, കോവിഷീല്‍ഡും കൂടി 15,000 ഡോസ് മാത്രമാണ് ഇന്നലെ ഉണ്ടായിരുന്നത്. പ്രതിദിനം 3,000 അധികം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലാണ് വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നത്.മലപ്പുറത്തേക്കാള്‍ ഗുരുതര സാഹചര്യമായിരുന്നു കോഴിക്കോട് ജില്ലയില്‍. ഇന്നലെ ആകെ സ്റ്റോക്കുള്ളത് 5,000 ഡോസ് കോവിഷില്‍ഡ് മാത്രമായിരുന്നു. സാധാരണ ഒരു ദിവസം 15,000 ഡോസാണ് വിതരണം ചെയ്യുന്നത്. ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയിരുന്നു. അതേസമയം 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കുത്തിവെപ്പ് സംബന്ധിച്ച് കേന്ദ്രത്തിൽ നിന്നും നിർദ്ദേശം ലഭിച്ചിട്ടില്ല. അത് ഉടൻ ആരംഭിക്കുമെന്നാണ് വിവരം. കൊവിൻ, ആരോഗ്യസേതു ആപ്പുകളിൽ വാക്‌സിനേഷന്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്.

Previous ArticleNext Article