ന്യൂഡല്‍ഹി: ടാങ്കര്‍ലോറി മറിഞ്ഞ് 20,000 ലിറ്റര്‍ പെട്രോള്‍ റോഡിലൊഴുകി.ഡല്‍ഹി റിങ്ങ് റോഡില്‍ ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് പെട്രോള്‍ റോഡില്‍ ഒഴുകിപ്പോകുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.റോഡിന്റെ ഇരുഭാഗത്തുനിന്നുമുള്ള വാഹന ഗതാഗതം പോലീസ് വഴിതിരിച്ചുവിട്ടു.പോലീസിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേന സ്ഥലത്ത് നിലയുറപ്പിച്ചിട്ടിണ്ട്.ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിക്കാനായത്.
India
ടാങ്കര്‍ മറിഞ്ഞു; 20,000 ലിറ്റര്‍ പെട്രോള്‍ റോഡിലൊഴുകി
Previous Articleമെട്രോ ആദ്യദിന കളക്ഷൻ 20 ലക്ഷം