Kerala, News

മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്ന് തമിഴ്‌നാട്;പാലക്കാട് പുഴകളില്‍ വന്‍ കുത്തൊഴുക്ക്

keralanews tamilnadu open aliyar dam with out warning flood in palakkad rivers

പാലക്കാട്:മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്ന് വിട്ട് തമിഴ്‌നാട്.ഇതേ തുടർന്ന് പാലക്കാട് ജില്ലയിലെ പുഴകളിൽ വന്‍ കുത്തൊഴുക്കുണ്ടായി. യാക്കരപ്പുഴയിലേക്ക് അധിക വെളളമെത്തി. ചിറ്റൂർ പുഴയിൽ ജലനിരപ്പ് ഉയർന്ന് പുഴ കരകവിഞ്ഞൊഴുകി.ഇതിന്റെ ഫലമായി ഭാരതപ്പുഴയിലെ ജലനിരപ്പ് വർദ്ധിക്കും.അസാധാരണമായി ജലനിരപ്പ് ഉയര്‍ന്നതോടെ പാലക്കാടെ പുഴയോരങ്ങളിലുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പുഴയില്‍ ഇറങ്ങരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുഴകളിലേക്കും മറ്റും വെള്ളം ഇരച്ചെത്തിയപ്പോൾ പരിഭ്രാന്തിയിലായ ആളുകളെ നിയന്ത്രിക്കാനുള്ള ശ്രമം തുടരുകയാണ്.ആളിയാര്‍ ഡാം തുറക്കുന്നത് സംബന്ധിച്ച്‌ തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചില്ലെന്നാണ് പാലക്കാട് ജില്ലാ അധികൃതര്‍ പറയുന്നത്.അതേസമയം, ഡാം തുറക്കുന്ന വിവരം കേരള ജലവിഭവ വകുപ്പിനെയും പൊലീസിനെയും അറിയിച്ചെന്നാണ് തമിഴ്‌നാട് വ്യക്തമാക്കുന്നത്. മുൻപും തമിഴ്‌നാട് ഇത്തരത്തിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നു വിട്ടിരുന്നു.തുടർന്ന് ഇനി ഡാം തുറക്കുമ്പോൾ മുന്നറിയിപ്പ് നൽകണമെന്ന് കേരളം അഭ്യർത്ഥിച്ചിരുന്നു. ഇത് വക വെയ്‌ക്കാതെയാണ് തമിഴ്‌നാടിന്റെ നടപടി.

Previous ArticleNext Article