
കണ്ണൂര്‍: പയ്യാമ്പലം ബീച്ചീല്‍ തിരയില്‍പ്പെട്ട തമിഴ്‌നാട് സ്വദേശികളായ നാലുപേരെ രക്ഷപ്പെടുത്തി. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ കോളേജില്‍നിന്നെത്തിയ 18 അംഗ സംഘത്തിലെ ഡിഗ്രി വിദ്യാര്‍ഥികളായ കാര്‍ത്തിക് (21), കെ.ബാലാജി (21), പൃത്യുഘ്‌നന്‍ (21), ബലാജി (21)എന്നിവരാണ് വെള്ളിയാഴ്ച വൈകീട്ടോടെ അപകടത്തില്‍പ്പെട്ടത്. മഴക്കാലമായതിനാല്‍ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാന്‍ പാടില്ലെന്ന കര്‍ശന നിയന്ത്രണം വകവെക്കാതെയാണ് ഇവര്‍ കടലില്‍ ഇറങ്ങിയത്. അപകടത്തില്‍പ്പെട്ടവരെ പയ്യാമ്പലം ലൈഫ് ഗാര്‍ഡായ ചാള്‍സണ്‍ ഏഴിമല, മത്സ്യത്തൊഴിലാളികളായ ഗില്‍ബീസ്, റിയാസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഒരാളെ ജില്ലാ ആസ്പത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം തിരിച്ചയച്ചു.