ന്യൂഡൽഹി: കൊടും വരൾച്ചയിൽ വ്യാപക കൃഷിനാശം സംഭവിച്ചതിനു നഷ്ടപരിഹാരം തേടുന്ന തമിഴ്‌നാട്ടിലെ കർഷകർ പ്രധാനമന്ത്രിയുടെ കണ്ണ് തുറപ്പിക്കാൻ പരസ്യമായി മൂത്രം കുടിച്ചു. ഡൽഹി ജന്ദർ മന്ദറിൽ നടത്തുന്ന സമരം നാൽപ്പത് ദിവസമായിട്ടും കേന്ദ്രസർക്കാർ അനങ്ങാപ്പാറ നയം തുടരുന്നതിൽ പ്രതിഷേധിച്ചാണ് ഇന്നലെ കർഷകർ കുപ്പികളിൽ സ്വന്തം മൂത്രം ശേഖരിച്ച് കുടിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി ഇന്ന് ഡൽഹിയിലെത്തി കർഷകരുമായി ചർച്ച നടത്തും.
കാർഷിക കടങ്ങൾ എഴുതി തള്ളുക, ദുരിതാശ്വാസപദ്ധതികൾ പ്രഖ്യാപിക്കുക, അടുത്ത കൃഷിക്കാവശ്യമായ വിത്തുകൾ സൗജന്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങളുമായാണ് പ്രായമായ തമിഴ് കർഷകർ സമരം ചെയ്യുന്നത്. .