പനാജി : ആണവ ഭീഷണി നേരിടുന്നതിനുവേണ്ടി എസ് 400 ട്രയംഫ് , കാമോവ്226 ചോപ്പ്ർ, ചരക്ക് കപ്പൽ എന്നിവ റഷ്യയിൽ നിന്നും വാങ്ങുവാനുള്ള കരാർ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചു.
ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആയി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകൾ ഒപ്പുവെച്ചത്.
600 കി .മി ദൂരെ നിന്നും ആണവ ആയുധങ്ങളെയും യുദ്ധവിമാനങ്ങളെയും തിരിച്ചറിയുവാനും 400 കി.മി. ദൂരെ പരിധിയിൽ വെച്ച തന്നെ നശിപ്പിക്കുവാൻ ശേഷിയുള്ളവയാണ് എസ് 400 ട്രയംഫ്.