പാകിസ്ഥാൻ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ചു

indian-military strikes against pakistan
വെടി നിർത്തൽ കരാർ ലംഘിച്ച് ജമ്മു-കാശ്മീരിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. ആർ എസ് പുര സെക്ടറിലാണ് ഇന്ന് വെളുപ്പിന് വീണ്ടും പാകിസ്ഥാൻ സൈന്യത്തിൻറെ ഭാഗത്തനിന്നും ഇന്ത്യൻ സൈനീക പോസ്റ്റിനു നേരെ വെടി വെപ്പുണ്ടായത്.
ജമ്മുവിൽനിന്നും 90 കി. മി അകലെയുള്ള ഹീരാ നഗറിൽ ഇന്നലെ രാവിലെ ഇന്ത്യൻ സൈന്യത്തിന് നേരെ പാകിസ്ഥാൻ വെടിവെച്ചതിനെ തുടർന്ന് ഇന്ത്യൻ പട്ടാളവും ശക്തമായി തിരിച്ചടിച്ചിരുന്നു. ഇതിനിടെ ഗുരുതരമായി പേരിൽ പറ്റിയ ഗുരുനാംസിങ് എന്ന ബി എസ് എഫ് കോൺസ്റ്റബിളിനെ ജമ്മു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

indian military strikes
പട്ടാളത്തിന്റെ തിരച്ചിലിൽ ഒരു പാകിസ്ഥാൻ ചാരനെ സാമ്പ സെക്ടറിൽ നിന്നും അറസ്റ്റ് ചെയ്തു.ഇയാളുടെ പക്കലിലുണ്ടായിരുന്ന രണ്ടു പാകിസ്ഥാൻ സിം കാർഡുകളും തന്ത്ര പ്രധാനമായ ചില രേഖകളും കണ്ടെടുത്തു.

റഷ്യയുമായി പുതിയ പ്രതിരോധ കരാർ ഒപ്പുവെച്ചു

s-400_triumf-kerala-news-press-india-russia-britco-2016

പനാജി : ആണവ ഭീഷണി നേരിടുന്നതിനുവേണ്ടി എസ് 400 ട്രയംഫ് , കാമോവ്226 ചോപ്പ്ർ, ചരക്ക് കപ്പൽ എന്നിവ റഷ്യയിൽ നിന്നും വാങ്ങുവാനുള്ള കരാർ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചു.

ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആയി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകൾ ഒപ്പുവെച്ചത്.
600 കി .മി ദൂരെ നിന്നും ആണവ ആയുധങ്ങളെയും യുദ്ധവിമാനങ്ങളെയും തിരിച്ചറിയുവാനും 400 കി.മി. ദൂരെ പരിധിയിൽ വെച്ച തന്നെ നശിപ്പിക്കുവാൻ ശേഷിയുള്ളവയാണ് എസ് 400 ട്രയംഫ്.