പിണറായിയെ ചവിട്ടി വീഴ്‌ത്തിയെന്ന് പറഞ്ഞിട്ടില്ല; വാരികയില്‍ തെറ്റായ രീതിയിൽ വാർത്ത പ്രചരിപ്പിച്ചു;കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം കളവ്;വിവാദത്തില്‍ പിണറായിക്ക് മറുപടിയുമായി കെ സുധാകരന്‍

keralanews k sudhakaran responds to pinarayi in controversy news was spread in a wrong way in the weekly the allegation of the chief minister that tried to kidnap the children was false

കൊച്ചി: ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായി വിജയനെ ബ്രണ്ണന്‍ കോളേജ് പഠന കാലത്ത് മര്‍ദ്ദിച്ചെന്ന കാര്യം അഭിമുഖത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന ഉറപ്പിന് മുകളില്‍ വ്യക്തിപരമായി പറഞ്ഞതാണെന്ന് സുധാകരന്‍ പ്രതികരിച്ചു. ലേഖകന്‍ ചെയ്ത ചതിയാണിതെന്നും അദ്ദേഹം പറഞ്ഞു.പി ആര്‍ ഏജന്‍സികള്‍ എഴുതി കൊടുക്കുന്നതിന് അപ്പുറത്തേക്കുള്ള യഥാര്‍ഥ പിണറായി ആയിരുന്നു ഇന്നലെ പത്രസമ്മേളനത്തില്‍ കണ്ടത്. മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയാണ്. ആ നിലവാരത്തിലേക്ക് താഴാന്‍ താനില്ലെന്ന് സുധാകരന്‍ പറഞ്ഞു.മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ സുധാകരന്‍ നിഷേധിച്ചു. മുഖ്യമന്ത്രി ഉന്നയിച്ച ആരോപങ്ങളോട് അതേപോലെ മറുപടി പറയാന്‍ കഴിയില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഞാന്‍ പദ്ധതിയിട്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ച വ്യക്തിയുടെ പേര് എന്തുകൊണ്ടാണ് വെളിപ്പെടുത്താത്തത്? എന്തുകൊണ്ട് മുഖ്യമന്ത്രി അന്ന് പരാതി നല്‍കിയില്ല? ആരോടും പറഞ്ഞില്ലെന്നാണ് പിണറായി പറഞ്ഞത്. സ്വന്തം ഭാര്യയോട് പോലും പറഞ്ഞിട്ടില്ല പോലും. സ്വന്തം മക്കളുടെ കാര്യം ഭാര്യയോട് പറയില്ലേ? ആരോപണം വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനും സുധാകരന്‍ വെല്ലുവിളിച്ചു. വിദേശ കറന്‍സി ഇടപാട് എനിക്കല്ല പിണറായി വിജയനാണ്. ഇവിടെ കള്ളക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസാണ്.മാഫിയ ബന്ധം എനിക്ക് ഉണ്ടെങ്കില്‍ അന്വേഷിക്കട്ടെ. അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ കൈയില്‍ ഭരണമുണ്ടല്ലോ. ആരാണ് മാഫിയയെന്ന് ജസ്റ്റിസ് സുകുമാരന്റെ റിപ്പോര്‍ട്ടിലുണ്ട്. തോക്ക് കൊണ്ട് നടക്കുന്ന പിണറായി ആണോ ഇതുവരെ തോക്ക് ഇല്ലാത്ത ഞാന്‍ ആണോ മാഫിയ എന്ന് ജനം പറയട്ടെ. വെടിയുണ്ട തന്റെ ബാഗിൽ നിന്നല്ല കണ്ടെടുത്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ബ്രണ്ണന്‍ കോളേജില്‍ എന്നെ നഗ്‌നനാക്കി നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്നും സുധാകരൻ പറഞ്ഞു. ജീവിച്ചിരിക്കുന്ന ആരോടെങ്കിലും അന്വേഷിച്ചാല്‍ അത് മനസിലാകും. പിണറായി ഏതോ സ്വപ്ന ലോകത്താണ്. ആരോപണം തെളിയിച്ചാല്‍ എല്ലാ പണിയും നിര്‍ത്താം. മമ്പറം ദിവാകരന്‍ അടക്കം പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ചത് പിണറായി അന്വേഷിക്കട്ടെ. പാര്‍ട്ടിക്ക് അകത്ത് പാര്‍ട്ടി വിരുദ്ധര്‍ ഉണ്ടാകും. പ്രശാന്ത് ബാബു എന്നെ ആക്രമിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്ത ആളാണ്. അന്ന് മുതല്‍ പാര്‍ട്ടിക്ക് പുറത്താണ്. മമ്പറം ദിവാകരന്‍ പാര്‍ട്ടിക്ക് അകത്തും പുറത്തുമല്ലാതെ നില്‍ക്കുന്ന ആളാണ്. തന്റെ ഭാഗത്ത് പിഴവുണ്ടായെങ്കില്‍ തിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക്ഡൗണ്‍; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി

keralanews complete lockdown in the state today and tomorrow permission for essential services only (2)

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക്ഡൗണ്‍.അവശ്യ സര്‍വിസുകള്‍ക്ക് മാത്രമാണ് ഇളവുകള്‍ അനുവദിക്കുക. മെഡിക്കൽ സ്റ്റോറുകൾ, പാൽ, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷണ സാധനങ്ങൾ എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറന്ന് പ്രവർത്തിക്കാം. അനാവശ്യ യാത്രകൾ പാടില്ല. അവശ്യസാധനങ്ങൾ വാങ്ങാൻ വീടുകളിൽ നിന്നും ഒരാൾക്ക് പുറത്ത് പോകാം. ഹോട്ടലുകളിൽ ടേക്ക് എവെ അനുവദിക്കില്ല, ഹോം ഡെലിവറി നടത്താം. ചായക്കടകൾ തട്ടുകടകൾ എന്നിവ പ്രവർത്തിക്കാൻ അനുവദിക്കില്ല.പ്രഭാത, സായാഹ്ന സവാരികൾ അനുവദിക്കില്ല. ആശുപത്രി ആവശ്യങ്ങൾക്കും അവശ്യ സർവ്വീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ച മറ്റു വിഭാഗത്തിൽ പെട്ടവർക്കും മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. ഇവർ തിരിച്ചറിയൽ കാർഡും മേലധികാരികളുടെ സർട്ടിഫിക്കേറ്റും കരുതണം. പൊതുഗതാഗതം ഉണ്ടാകില്ല. പരീക്ഷാ മൂല്യനിര്‍ണയം ഉള്‍പ്പെടെ അവശ്യ മേഖലകളിലുള്ളവര്‍ക്കായി കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും. ഞായറാഴ്ച ഉച്ചക്ക് ശേഷം കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.വിവാഹങ്ങൾക്കും മരണാന്തര ചടങ്ങുകൾക്കും 20 പേരെ മാത്രമേ അനുവദിക്കൂ. പൊതുപരിപാടികളോ ടൂറിസം, റിക്രിയേഷൻ, ഇൻഡോർ പ്രവർത്തനൾ എന്നിവയോ അനുവദിക്കില്ല. ബിവറേജസ് ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കില്ല.

സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;90 മരണം;12,147 പേർക്ക് രോഗമുക്തി

keralanews 11361 covid cases confirmed in the state today 90 deaths 12147 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 90 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,667 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 567 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1387, കൊല്ലം 1412, എറണാകുളം 1277, മലപ്പുറം 1003, പാലക്കാട് 715, തൃശൂര്‍ 967, കോഴിക്കോട് 908, ആലപ്പുഴ 883, കോട്ടയം 484, കണ്ണൂര്‍ 389, പത്തനംതിട്ട 396, കാസര്‍ഗോഡ് 366, ഇടുക്കി 289, വയനാട് 191 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, തിരുവനന്തപുരം 10, കൊല്ലം 8, വയനാട് 7, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് 5 വീതം, പത്തനംതിട്ട 3, ആലപ്പുഴ, കോട്ടയം 2 വീതം, തൃശൂര്‍, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,147 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1581, കൊല്ലം 1318, പത്തനംതിട്ട 259, ആലപ്പുഴ 1183, കോട്ടയം 597, ഇടുക്കി 422, എറണാകുളം 1533, തൃശൂര്‍ 1084, പാലക്കാട് 1505, മലപ്പുറം 1014, കോഴിക്കോട് 671, വയനാട് 166, കണ്ണൂര്‍ 411, കാസര്‍ഗോഡ് 403 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആര്‍. 8ന് മുകളിലുള്ള 178, ടി.പി.ആര്‍. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്‍. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് ജില്ലയിലെ മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നീ പ്രദേശങ്ങളാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഇന്നു മുതൽ ഓടിത്തുടങ്ങും; ആദ്യം നിരത്തിലിറങ്ങുന്നത് ഒറ്റയക്ക നമ്പർ വണ്ടികൾ;നിർദേശം പ്രായോഗികമല്ലെന്ന് ബസ്സുടമകൾ

keralanews private buses will run in the state from today buses with odd number will run first bus owners say the proposal is not practical

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും.  ഒറ്റ, ഇരട്ട അക്ക നമ്പർ അനുസരിച്ച് ബസുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമെ സർവ്വീസ് നടത്തുകയുള്ളൂ. ഇതുസംബന്ധിച്ച് മാർഗ നിർദ്ദേശം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇന്ന് ഒറ്റ അക്ക നമ്പർ ബസുകളാവും സർവീസ് നടത്തുക.അടുത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾക്ക് സർവ്വീസ് നടത്താം. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും ഒറ്റ നമ്പർ ബസുകൾ വേണം നിരത്തിൽ ഇറങ്ങേണ്ടത്.ശനി, ഞായർ ദിവസങ്ങളിൽ ബസ് സർവ്വീസ് അനുവദനീയമല്ല. എല്ലാ സ്വകാര്യ ബസുകൾക്കും എല്ലാ ദിവസവും സർവ്വീസ് നടത്താവുന്ന സാഹചര്യമല്ല നിലവിൽ ഉള്ളതെന്ന് ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. നിലവിലെ കൊറോണ സാഹചര്യം കൂടി കണക്കിലെടുത്താണ് ഒന്നിടവിട്ട ദിവസങ്ങൾ വച്ച് ബസുകൾ മാറി മാറി സർവ്വീസ് നടത്തണമെന്ന നിബന്ധന കൊണ്ടു വന്നിരിക്കുന്നത്. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഒറ്റ, ഇരട്ടയക്ക ക്രമീകരണം അനുസരിച്ച്‌ ഒന്നിടവിട്ട ദിവസങ്ങളിലെ സര്‍വീസ് പ്രായോഗികമാവില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു.റ്റയക്ക നമ്പറുകളാണ് കൂടുതല്‍ എന്നതിനാല്‍ ഒരു ദിവസം കൂടുതല്‍ ബസുകളും പിറ്റേന്നു കുറവു ബസുകളും സര്‍വീസ് നടത്തുന്ന സാഹചര്യം ഉണ്ടാവുമെന്ന് ബസ് ഉടമകള്‍ പറയുന്നു.വിശ്വാസത്തിന്റെ പേരില്‍ ഒറ്റയക്ക നമ്പറുകളാണ് ബസ് ഉടമകള്‍ കൂടുതലും തെരഞ്ഞെടുത്തിട്ടുള്ളതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എംബി സത്യന്‍ പറഞ്ഞു. അതു കൊണ്ടുതന്നെ ഒരു ദിവസം കൂടുതല്‍ ബസുകളും പിറ്റേന്നു കുറവു ബസുകളുമാണ് സര്‍വീസിന് ഉണ്ടാവുക. ഇത് യാത്രക്കാരെ അകറ്റാനാണ് ഉപകരിക്കുകയെന്ന് സത്യന്‍ പറയുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസിന് അനുമതിയില്ല. ആഴ്ചയില്‍ രണ്ടു ദിവസത്തേക്കു മാത്രമായി ജോലിക്കാരെ കിട്ടാന്‍ പ്രയാസമാവുമെന്ന് കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പറഞ്ഞു. ഈ രീതിയില്‍ സര്‍വീസ് നടത്തണോയെന്ന് ബസ് ഉടമകള്‍ ആലോചിച്ചു തീരുമാനിക്കുകയെന്നും ഗോപിനാഥന്‍ അറിയിച്ചു.

സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

keralanews lockdown concessions in the state are effective from today

തിരുവനന്തപുരം:ഒന്നരമാസം നീണ്ടുനിന്ന ലോക്ഡൗണിനു ശേഷം സംസ്ഥാനത്ത് ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ.എല്ലാ ജില്ലകളിലും ടിപിആര്‍ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച്‌ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.20നും 30നും ഇടയിൽ ടിപിആറുള്ള സ്ഥലങ്ങളിൽ നേരിയ ഇളവും 8നും 20നും ഇടയിലുള്ള സ്ഥലങ്ങളിൽ ഭാഗിക ഇളവും നൽകും. എട്ട് ശതമാനത്തിന് താഴെയുള്ളയിടത്ത് കൂടുതൽ ഇളവുകളുണ്ടാകും. ഈ സ്ഥലങ്ങളിൽ അവശ്യ വസ്തുക്കളുടെ കടകൾ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം. മറ്റ് കടകൾ തിങ്കൾ ബുധൻ വെള്ളി രാവിലെ 7 മുതൽ വൈകിട്ട്7 വരെ പ്രവർത്തിക്കാം. 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ.. ഹോട്ടലുകളില്‍ പാഴ്സലും ഹോം ഡെലിവെറിയും മാത്രം. വിവാഹത്തിനും സംസ്ക്കാര ചടങ്ങുകള്‍ക്കും 20 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.മറ്റ് പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. ആൾകൂട്ടം സംഘടിക്കുന്ന പരിപാടികൾക്കും അനുമതി ഉണ്ടാകില്ല. പൊതു പരീക്ഷ അനുവദിക്കും. മിതമായ രീതിയിൽ പൊതുഗതാഗതം പുനരാരംഭിച്ചു. കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ പുനരാരംഭിക്കും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നാളെ മുതല്‍ തുറക്കും.കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ സ്വകാര്യ, കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നടത്താം. ടിപിആര്‍ 20 ശതമാനമോ അതില്‍ താഴെയോ ഉള്ള സ്ഥലങ്ങളില്‍ യാത്രയ്ക്ക് പാസ് വേണ്ട. പകരം സത്യവാങ്മൂലം കരുതണം.ടിപിആര്‍ 20 ശതമാനം വരെയുള്ളയിടങ്ങളില്‍ ഇന്ന് മുതല്‍ മദ്യ വില്പന ആരംഭിക്കും.കൺസ്യമർഫെഡ് ഔട്ട്‌ലെറ്റുകളും ബാറുകളും വഴി രാവിലെ ഒൻപത് മണി മുതൽആവശ്യക്കാർക്ക് നേരിട്ട് മദ്യം വാങ്ങാം. ബെവ്‌കോ നിരക്കിൽ ബാറുകളിൽ നിന്ന് മദ്യം ലഭ്യമാകും.

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 147;15,689 പേര്‍ക്ക് രോഗമുക്തി

keralanews 13270 covid cases confirmed in the state today 147 deaths 15689 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 147 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,655 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,471 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 638 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1748, തിരുവനന്തപുരം 1580, മലപ്പുറം 1309, കൊല്ലം 1337, പാലക്കാട് 847, തൃശൂര്‍ 1145, കോഴിക്കോട് 1039, ആലപ്പുഴ 846, കോട്ടയം 674, കണ്ണൂര്‍ 596, പത്തനംതിട്ട 424, കാസര്‍ഗോഡ് 419, ഇടുക്കി 293, വയനാട് 214 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, എറണാകുളം 14, കാസര്‍ഗോഡ് 9, പത്തനംതിട്ട 8, പാലക്കാട് 7, തൃശൂര്‍, വയനാട് 5 വീതം, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 15,689 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1634, കൊല്ലം 1882, പത്തനംതിട്ട 450, ആലപ്പുഴ 1284, കോട്ടയം 595, ഇടുക്കി 654, എറണാകുളം 1801, തൃശൂര്‍ 1130, പാലക്കാട് 1569, മലപ്പുറം 1997, കോഴിക്കോട് 1495, വയനാട് 244, കണ്ണൂര്‍ 548, കാസര്‍ഗോഡ് 406 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,09,794 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്.ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല.

കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘിച്ച് ആളുകൾ തടിച്ചുകൂടി; നൂറോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

keralanews people gathered in kpcc president inauguration ceremony case charged against 100 people

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ കോവിഡ്  പ്രോട്ടോക്കോൾ ലംഘിച്ച് ആളുകൾ തടിച്ചുകൂടിയ സംഭവത്തിൽ നൂറോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.കൊറോണ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് കേസ് എടുത്തിരിക്കുന്നത്. കണ്ടാൽ അറിയാവുന്ന 100 പേർക്ക് എതിരെയാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. ലോക്ക് ഡൗൺ നിലനിൽക്കുന്ന സമയത്ത് ആളുകൾ കൂട്ടംകൂടി ചടങ്ങിൽ പങ്കെടുത്തത് വിവാദമായിരുന്നു.കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ, വർക്കിംഗ് പ്രസിഡൻ്റുമാരായി ടി സിദ്ധിഖ്, കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ് എന്നിവരാണ് ഇന്ന് കെപിസിസി ഓഫീസായ ഇന്ദിരാഭവനിലെത്തി ചുമതലയേറ്റത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംപി, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ തുടങ്ങിയ നേതാക്കളും ചടങ്ങിനെത്തിയിരുന്നു.

കോവിന്‍ ആപ്പിന് പുറമെ സ്വകാര്യ ആപ്പുകള്‍ വഴിയും ഇനി കോവിഡ് വാക്സിന്‍ ബുക്ക് ചെയ്യാം

keralanews now book covid vaccine through private apps in addition to cowin app

ന്യൂഡൽഹി:കോവിന്‍ ആപ്പിന് പുറമെ സ്വകാര്യ ആപ്പുകള്‍ വഴിയും ഇനി കോവിഡ് വാക്സിന്‍ ബുക്ക് ചെയ്യാം.ഇതിനായി ലഭിച്ച 125 അപേക്ഷകരില്‍ നിന്നു 91 അപേക്ഷകളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.പേടിഎം, മേക്ക് മൈ ട്രിപ്, ഡോ. റെഡ്ഡി ലബോറട്ടറീസ്, മാക്സ് ഹെല്‍ത്ത്കെയര്‍, ഇന്‍ഫോസിസ്, അപ്പോളോ ആശുപത്രി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളെയാണ് വാക്സിന്‍ ബുക്ക് ചെയ്യാന്‍ തെരഞ്ഞെടുത്തത്. ഇതില്‍ പേടിഎം മാത്രമാണ് സേവനം ആരംഭിച്ചത്. കേരളം, ഉത്തര്‍പ്രദേശ്, കര്‍ണാടക അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

പേയ്ടിഎം ആപ്പില്‍ വാക്സിന്‍ ബുക്ക് ചെയ്യേണ്ട വിധം :

  • പേടിഎം അപ്ലിക്കേഷന്‍ തുറക്കുക.
  •  പേടിഎം ആപ്പില്‍ ‘ഫീച്ചേര്‍ഡ്’ വിഭാഗം താഴേക്ക് സ്ക്രോള്‍ ചെയ്ത് ‘വാക്സിന്‍ ഫൈന്‍ഡര്‍’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • പിന്‍ കോഡോ, അല്ലെങ്കില്‍ ഏത് സംസ്ഥാനമോ, ജില്ലയോ നല്‍കി നിങ്ങള്‍ക്ക് ലഭ്യമായ സ്ലോട്ടുകള്‍ക്കായി തിരയാന്‍ സാധിക്കുന്നതാണ്. കൂടാതെ, നിങ്ങളുടെ പ്രായപരിധി തിരഞ്ഞെടുക്കുകയും വേണം. വാക്സിനേഷന്‍റെ ആദ്യ ഡോസ് അല്ലെങ്കില്‍ രണ്ടാമത്തെ ഡോസിനായി നിങ്ങള്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നുണ്ടോ എന്നും തിരഞ്ഞെടുത്ത് ‘ചെക്ക് അവൈലബിലിറ്റി’ ക്ലിക്ക് ചെയ്യുക.
  • വാക്സിന്‍ അപ്പോയിന്റ്മെന്റിനായി നിങ്ങള്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറിൽ കീ ചെയ്യാന്‍ ഇത് നിങ്ങളോട് ആവശ്യപ്പെടും. മൊബൈല്‍‌ നമ്പര്‍‌ നൽകുമ്പോൾ നിങ്ങള്‍‌ക്ക് നമ്പറിലേക്ക് ഒരു ഒ‌ടി‌പി ലഭിക്കും. ബോക്സില്‍ ഒ‌ടി‌പി നല്‍കി ‘സബ്‌മിറ്റ്’ ക്ലിക്ക് ചെയ്യുക.
  • ലഭ്യമായ കോവിഡ്-19 വാക്സിനേഷന്‍ സ്ലോട്ടുകളുടെ പട്ടിക പേടിഎം അപ്ലിക്കേഷന്‍ ഇപ്പോള്‍ കാണിക്കും. ഈ സ്ലോട്ടില്‍ നിന്നും ഒരു ആശുപത്രി അല്ലെങ്കില്‍ കോവിഡ് സെന്റര്‍ തിരഞ്ഞെടുത്ത് സൗകര്യമുള്ള ഒരു തീയതിയും നല്‍കുക.
  • ലഭ്യമായിട്ടുള്ള ടൈം സ്ലോട്ടുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച്‌ ഒറ്റത്തവണ സ്ലോട്ട് തിരഞ്ഞെടുക്കുക.
  • ടൈം സ്ലോട്ട് വിഭാഗത്തിന് മുകളില്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ആളുകളുടെ പട്ടിക നിങ്ങള്‍ കാണും. വാക്സിനേഷന്‍ സ്ലോട്ടിനായി നിങ്ങള്‍ ബുക്ക് ചെയ്യുന്ന പട്ടികയില്‍ നിന്ന് ഒരു ബെനിഫിഷറിയെ തിരഞ്ഞെടുക്കുക. എന്നിട്ട്, ‘ഷെഡ്യൂള്‍ നൗ’ ക്ലിക്ക് ചെയ്യുക.

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ കൂടുതൽ ഇളവുകൾ;ജൂണ്‍ 17 മുതല്‍ മിതമായ നിലയില്‍ പൊതുഗതാഗതം; ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂർണ്ണ ലോക് ഡൗണ്‍

keralanews more concessions in the state from wednesday moderate public transport from june 17 complete lockdown on saturdays and sundays

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ലോക് ഡൗണിൽ ബുധനാഴ്ച മുതല്‍ കൂടുതല്‍ ഇളവുകൾ.എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക് ഡൗണ്‍ തുടരും.തദ്ദേശഭരണ സ്ഥാപനങ്ങളെ നാലായി തിരിച്ചായിരിക്കും ഇനി നിയന്ത്രണം ഏര്‍പെടുത്തുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ് നടപ്പാക്കുക. ടി പി ആര്‍ നിരക്ക് 20 നും 30 നും ഇടയിലുള്ളയിടത്ത് സമ്പൂർണ്ണ ലോക്ക് ഡൗണും ടി പി ആര്‍ നിരക്ക് എട്ടിനും 20 നും ഇടയിലുള്ള പ്രദേശങ്ങളില്‍ ഭാഗിക ലോക്ക്ഡൗണും ആയിരിക്കും. ടി പി ആര്‍ നിരക്ക് എട്ടില്‍ താഴെയുളള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച്‌ സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിനു താഴെ നില്‍ക്കുന്ന 147 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് ഇന്നത്തെ കണക്ക് അനുസരിച്ചുള്ളത്. എട്ടിനും 20നും ഇടയിലുള്ളത് 716 തദ്ദേശഭരണ സ്ഥാപനങ്ങളും 20നും 30നും ഇടയിലുള്ളത് 146 തദ്ദേശഭരണ സ്ഥാപനങ്ങളുമാണ്. 30നു മുകളില്‍ ടി പി ആര്‍ ഉള്ളത് 25 ഇടങ്ങളിലാണ്. രോഗബാധ കൂടുതലുള്ളിടങ്ങളില്‍ പരിശോധനകളുടെ എണ്ണം വലിയതോതില്‍ വര്‍ധിപ്പിക്കും.ജൂണ്‍ 17 മുതല്‍ മിതമായ നിലയില്‍ പൊതുഗതാഗതം അനുവദിക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാദിവസവും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറക്കാം. അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ തുറക്കാം. ബാറുകളും ബെവ്കോയും തുറക്കും. എന്നാല്‍ ആപ് വഴി ബുക് ചെയ്യണം. പ്രവൃത്തി സമയം രാവിലെ ഒൻപത് മുതല്‍ വൈകിട്ട് ഏഴ് വരെ. പൊതുപരിപാടികള്‍ക്ക് അനുമതി ഇല്ല. വിവാഹം, മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. ഷോപിങ് മാളുകള്‍ തുറക്കില്ല. ഹോടെലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.ജൂണ്‍ 17 മുതല്‍ കേന്ദ്ര – സംസ്ഥാന സര്‍കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് കമ്പനികൾ എന്നിവ റൊടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ അനുവദിച്ച്‌ എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. സെക്രടേറിയേറ്റില്‍ നിലവിലേത് പോലെ റൊടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം വരെ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാം.എല്ലാ പൊതുപരീക്ഷകള്‍ക്കും അനുമതി നല്‍കി. വിനോദസഞ്ചാരത്തിന് അനുമതിയില്ല. ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായി തുടരും. ആളുകള്‍ കൂടുന്ന ഇന്‍‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. എല്ലാ ബുധനാഴ്ചയും തദ്ദേശസ്ഥാപനങ്ങളിലെ അവസാന ഏഴ് ദിവസത്തെ ശരാശരി ടിപിആര്‍ പരിശോധിച്ച്‌. നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തും. ഇക്കാര്യങ്ങള്‍ ജില്ലാ ഭരണകൂടം നിര്‍വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ലോക്ഡൗൺ നാളെ അവസാനിക്കും; ഇളവുകളില്‍ അന്തിമ തീരുമാനം ഇന്ന്

keralanews lockdown in the state will end tomorrow final decision on concessions will made today

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നാളെ അവസാനിക്കാനിരിക്കെ വരും ദിവസങ്ങളിലുള്ള ഇളവുകളില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും.വ്യാഴാഴ്ച മുതൽ വ്യാപകമായുളള നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. രോഗതീവ്രത കൂടുതലുള്ള പ്രദേശങ്ങള്‍ കേന്ദ്രികരിച്ചാകും ഇനി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക. എന്തൊക്കെ ഇളവുകളാണ് നല്‍കേണ്ടത് എന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന വിദഗ്ദ്ധ സമിതിയുടെ യോഗത്തിലായിരിക്കും അന്തിമ തീരുമാനം എടുക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കടുപ്പിച്ച്‌ രോഗവ്യാപനം തടയുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നതായാണ് വിദഗ്ധാഭിപ്രായം. എന്നാല്‍ ജാഗ്രത കൈവിട്ടാല്‍ മൂന്നാം തരംഗം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമുണ്ട്. അതിനാല്‍ നിയന്ത്രണങ്ങളില്‍ വ്യാപകമായ ഇളവ് നല്കാൻ സാധ്യതയില്ല. മൂന്നാം തരംഗം നേരിടുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. പ്രതിദിന വാക്സിന്‍ വിതരണം രണ്ട് മുതല്‍ രണ്ടര ലക്ഷം വരെയായി ഉയര്‍ത്താനാണ് തീരുമാനം. ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉത്പാദനം 60 മെട്രിക് ടണ്ണായി ഉയര്‍ത്തും. ആശുപത്രി സൗകര്യങ്ങളും വികസിപ്പിക്കാന്‍ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചെര്‍ന്ന യോഗത്തില്‍ തീരുമാനമായി.

കൊറോണ പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിലേക്ക് അതിവേഗം എത്തിയതോടെയാണ് കേരളത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തിയത്. ആദ്യം ഒരാഴ്ച പ്രഖ്യാപിച്ച ലോക്ഡൗൺ വീണ്ടും രണ്ടാഴ്ചത്തേക്ക് കൂടിനീട്ടേണ്ടിവന്നു. ഒന്നരമാസം വിവിധ ഘട്ടങ്ങളിലെ ലോക്ഡൗണിന് ശേഷമാണ് കൂടുതൽ ഇളവുകളിലേക്ക് സംസ്ഥാനം മാറുന്നത്. എന്നാൽ ജനങ്ങളെ നിയന്ത്രിക്കാൻ പറ്റാത്ത ഇടങ്ങളുടെ ലിസ്റ്റ് പോലീസും ആരോഗ്യവകുപ്പും നൽകിയിട്ടുണ്ടെന്നും അത്തരം മേഖലകളിലെ നിയന്ത്രണം ഭാഗികമായി മാത്രമേ പിൻവലിക്കൂ എന്നും സൂചനയുണ്ട്. പൊതുഗതാഗതം ടി.പി.ആർ കുറഞ്ഞ മേഖലകളിൽ പതിവുപോലെ ആരംഭിക്കണമെന്ന ശുപാർശ വിദഗ്ധസമിതി നൽകിയിട്ടുണ്ട്. പൊതു മേഖലാ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരെ വച്ചുള്ള പ്രവർത്തനം മതിയെന്നാണ് ധാരണ. സാധാരണക്കാരുടെ നിത്യവൃത്തിക്ക് സഹായിക്കുന്ന തുണിക്കടകളും ചെരിപ്പുകടകളും കണ്ണട വിൽക്കുന്ന കടകളും തുറക്കാൻ അനുമതിയുണ്ട്. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട കടകൾക്ക് നിലവിൽ നിയന്ത്രണങ്ങളില്ല. അതേ സമയം ഹോട്ടലുകളിലെ ഭാഗിക നിയന്ത്രണം തുടരുമെന്നും സൂചനയുണ്ട്. അതേ സമയം സിനിമാ വ്യവസായത്തിനും ജിമ്മുകൾക്കും മാളുകൾക്കും ഉടൻ പ്രവർത്തനാനുമതി ലഭിക്കില്ല.