സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ;ആരാധനാലയങ്ങൾ തുറക്കും

keralanews more concessions will come into effect in the state from today places of worship will be opened

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ.16 ശതമാനത്തിൽ താഴെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ തുറക്കും. ഒരുസമയം പരമാവധി 15 പേർക്കായിരിക്കും പ്രവേശന അനുമതി.ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ആരാധനാലയങ്ങൾ തുറക്കുന്നത്.ഭക്തര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. പൂജ സമയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. ശ്രീകോവില്‍ നിന്ന് നേരിട്ട് ശാന്തിമാര്‍ പ്രസാദം നല്‍കുവാന്‍ പാടില്ല. അതിനായി ക്ഷേത്രത്തിന് പുറത്ത് പ്രത്യേക കൗണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തണം. അന്നദാനം, സപ്താഹം, നവാഹം തുടങ്ങിയ നടത്താന്‍ അനുവദിക്കില്ല.നിലവില്‍ 15.67 ടിപി ആര്‍ ഉള്ള ഗുരുവായൂര്‍ ക്ഷേത്രത്തിലും ഇന്ന് മുതല്‍ നിയന്ത്രണങ്ങളോടെ ഭക്തര്‍ ദര്‍ശനം ആരംഭിച്ചു. പ്രദേശവാസികളും ജീവനക്കാരുമടക്കം 300 പേര്‍ക്കും, വെര്‍ച്ചല്‍ ക്യൂ വഴി 300 പേര്‍ക്കും മാത്രമായിരിക്കും ദര്‍ശനം. വിവാഹത്തിനു പത്തുപേരെ അനുവദിക്കും. വഴിപാട് കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതോടൊപ്പം പ്രസാദ വിതരണവും ഉണ്ടാകുമെന്നും ക്ഷേത്രം ബോര്‍ഡ് അറിയിച്ചു. രണ്ട് ഡോസ് കൊറോണ വാക്സിന്‍ എടുത്ത 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ദര്‍ശനം അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ദാസ് വ്യക്തമാക്കി. കൊറോണ മാനദണ്ഡങ്ങള്‍ പ്രകാരം കുട്ടികളെ പ്രവേശിപ്പിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ചോറൂണ് ഉണ്ടായിരിക്കുകയില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16-ൽ താഴെയുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരോടെയാണ് ഇന്ന് മുതൽ പ്രവർത്തിക്കുക. ടെലിവിഷൻ പരമ്പരകൾക്കും ഇൻഡോർ ഷൂട്ടിംഗുകൾക്കും നിയന്ത്രണങ്ങളോടെ ഇന്ന് മുതൽ അനുമതിയുണ്ട്. ബാങ്കുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കുമെങ്കിലും പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.

സംസ്ഥാനത്ത് ഇന്ന് 12,787 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;150 മരണം;13,683 പേർക്ക് രോഗമുക്തി

keralanews 12787 corona cases confirmed in the state today 150 death 13683 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,787 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂർ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂർ 607, കാസർഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 150 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,445 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 55 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,992 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 675 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1664, തിരുവനന്തപുരം 1423, മലപ്പുറം 1267, പാലക്കാട് 871, കൊല്ലം 1222, തൃശൂർ 1203, കോഴിക്കോട് 876, ആലപ്പുഴ 804, കണ്ണൂർ 543, കാസർഗോഡ് 577, കോട്ടയം 524, പത്തനംതിട്ട 412, ഇടുക്കി 307, വയനാട് 299 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 65 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കാസർഗോഡ് 10, പത്തനംതിട്ട, കണ്ണൂർ, വയനാട് 9 വീതം, പാലക്കാട് 8, കൊല്ലം 5, തിരുവനന്തപുരം 4, കോഴിക്കോട് 3, എറണാകുളം, തൃശൂർ, മലപ്പുറം 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,683 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1623, കൊല്ലം 2168, പത്തനംതിട്ട 339, ആലപ്പുഴ 814, കോട്ടയം 626, ഇടുക്കി 372, എറണാകുളം 1984, തൃശൂർ 1303, പാലക്കാട് 1280, മലപ്പുറം 1092, കോഴിക്കോട് 941, വയനാട് 335, കണ്ണൂർ 521, കാസർഗോഡ് 285 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.ടി.പി.ആർ. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങൾ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആർ. 8ന് താഴെയുള്ള 178, ടി.പി.ആർ. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആർ. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആർ. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ സി കെ ജാനുവിന് ബത്തേരിയില്‍വെച്ച്‌ 25 ലക്ഷംരൂപകൂടി കോഴനല്‍കി;പ്രസീത അഴീക്കോടിന്റെ മൊഴി പുറത്ത്

keralanews bjp president k surendran give 25lakh rupees to c k janu statement of praseetha azhikode is out

കണ്ണൂർ: ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ സി കെ ജാനുവിന് ബത്തേരിയില്‍വെച്ച്‌ 25 ലക്ഷംരൂപ കൂടി കോഴ നല്‍കിയതായി മൊഴി.വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയല്‍ മാര്‍ച്ച്‌ 26ന് രാവിലെ ബത്തേരിയിലെ മണിമല ഹോം സ്റ്റേയില്‍വെച്ചാണ് പണം കൈമാറിയതെന്ന് ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോടാണ് വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ മനോജ് കുമാറിന് മൊഴി നല്‍കിയത്. പൂജ നടത്തിയതിന്റെ പ്രസാദം എന്ന് പറഞ്ഞാണ് ചെറിയ തുണിസഞ്ചിയില്‍ പണം നല്‍കിയത്.പ്രശാന്ത് മലയവയല്‍ പണം കൊണ്ടുവന്നത് തുണി സഞ്ചിയിലാണ്. അതില്‍ മുകളില്‍ ചെറുപഴവും മറ്റുമൊക്കെയായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണ്. സ്ഥാനാര്‍ഥിക്ക് കൊടുക്കാനാണെന്നുമാണ് ചോദിച്ചപ്പോള്‍ പറഞ്ഞത്. അതില്‍ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോള്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്നാണ് പറഞ്ഞത്. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ സി.കെ.ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊഴാറ, കോ ഓര്‍ഡിനേറ്റര്‍ ബിജു അയ്യപ്പന്‍ എന്നിവരും മുറിയിലുണ്ടായിരുന്നു.പണംകൈമാറുന്നതിന്റെ തലേന്ന് 25 ലക്ഷം ശരിയാക്കിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍ ഫോണില്‍ തന്നെ വിളിച്ചറിയിച്ചതായും പ്രസീത പറഞ്ഞു. പണം കൈമാറുന്നത് സംബന്ധിച്ച കാര്യങ്ങളാരായാന്‍ ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശന്‍ മൂന്ന് തവണ ഫോണില്‍ വിളിച്ചിട്ടും എടുത്തില്ലന്നും ഗണേശ്ജി ആരാണെന്ന് സി കെ ജാനുവിന് അറിയില്ലേയെന്ന നീരസവും സുരേന്ദ്രന്‍ പ്രകടമാക്കിയതായും പ്രസീത പറഞ്ഞു. മാര്‍ച്ച്‌ ഏഴിന് തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലില്‍ കെ സുരേന്ദ്രന്‍ ജാനുവിന് 10 ലക്ഷംരൂപ കൈമാറിയതായി പ്രസീത നേരത്തെ വെളിപ്പെടുത്തിയിരുന്നു.അതേസമയം തന്റെ വെളിപ്പെടുത്തലിന് പിന്നില്‍ മറ്റൊരു കക്ഷികള്‍ക്കും പങ്കില്ലെന്നും പ്രസീത വ്യക്തമാക്കി. ദളിത് ആദിവാസികളുടെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍. ഇക്കാര്യങ്ങളൊക്കെ തുറന്ന് പറയാനുള്ള ആര്‍ജ്ജവമൊക്കെയുണ്ടെന്നും അവര്‍ പറഞ്ഞു. ഒറ്റയ്ക്കാണ് തന്റെ പോരാട്ടം, ഇതിന്റെ പേരില്‍ താമസിക്കുന്ന വാടക വീട് വരെ ഒഴിഞ്ഞ് കൊടുക്കേണ്ട സ്ഥിതിയുണ്ട്. നിലപാട് മാറ്റില്ലെന്നും പ്രസീത കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഇന്ന് 12,617 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;141 മരണം;11,730 പേർക്ക് രോഗമുക്തി

keralanews 12617 covid cases confirmed in the state today 141 deaths 11730 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂര്‍ 580, പത്തനംതിട്ട 441, കാസര്‍ഗോഡ് 430, ഇടുക്കി 268, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ശതമാനം ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,295 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,719 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 766 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1542, കൊല്ലം 1516, എറണാകുളം 1454, തിരുവനന്തപുരം 1251, തൃശൂര്‍ 1288, പാലക്കാട് 670, കോഴിക്കോട് 805, ആലപ്പുഴ 734, കോട്ടയം 583, കണ്ണൂര്‍ 524, പത്തനംതിട്ട 426, കാസര്‍ഗോഡ് 416, ഇടുക്കി 256, വയനാട് 254 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, കാസര്‍ഗോഡ് 10, എറണാകുളം, തൃശൂര്‍ 9 വീതം, പത്തനംതിട്ട 6, കൊല്ലം, പാലക്കാട്, വയനാട് 5 വീതം, തിരുവനന്തപുരം 4, ഇടുക്കി 2, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 11,730 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1212, കൊല്ലം 1032, പത്തനംതിട്ട 526, ആലപ്പുഴ 1043, കോട്ടയം 716, ഇടുക്കി 573, എറണാകുളം 1021, തൃശൂര്‍ 1272, പാലക്കാട് 1391, മലപ്പുറം 1016, കോഴിക്കോട് 992, വയനാട് 235, കണ്ണൂര്‍ 322, കാസര്‍ഗോഡ് 379 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍ 8ന് താഴെയുള്ള 178, ടിപിആര്‍ 20നും ഇടയ്ക്കുള്ള 633, ടിപിആര്‍ 20നും 30നും ഇടയ്ക്കുള്ള 208, ടിപിആര്‍ 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകളില്ല; നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ തീരുമാനം

keralanews no more concessions on lockdown in the state restrictions decided to continue for one more week

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകളില്ല.മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിച്ചത്. ഒരാഴ്ചകൂടി നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാനും യോഗത്തിൽ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാനും സാധ്യതയുണ്ട്. നിലവിൽ ടിപിആർ 30 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകുന്നതിനെ പോലീസും ആരോഗ്യവകുപ്പും എതിർത്തിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് തീരുമാനം.

രാമനാട്ടുകയിൽ അഞ്ചു യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിലേക്ക് നയിച്ചത് സ്വര്‍ണകടത്ത് സംഘങ്ങള്‍ക്കിടയിലെ തർക്കമെന്ന് സൂചന;അന്വേഷണം ശക്തിപ്പെടുത്തി പോലീസ്

keralanews dispute between gold smuggling gangs leads to accident that killed five youths in ramanattuka police intensify probe

കോഴിക്കോട്: രാമനാട്ടുകയിൽ അഞ്ചു യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിലേക്ക് നയിച്ചത് സ്വര്‍ണകടത്ത് സംഘങ്ങള്‍ക്കിടയിലെ തർക്കമെന്ന് സൂചന.സ്വര്‍ണക്കടത്ത് സംഘങ്ങളെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു. ചെര്‍പ്പുളശേരിയില്‍ നിന്നും എത്തിയ കള്ളക്കടത്ത് സ്വര്‍ണ കവര്‍ച്ചാ സംഘത്തിലെ രണ്ട് പേരെ കൂടി ഇനിയും പിടികൂടാനുണ്ട്. കള്ളക്കടത്ത് സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ കൊടുവള്ളിയില്‍ നിന്നുള്ള സംഘത്തെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.രാമനാട്ടുകര വൈദ്യരങ്ങാടിയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട വാഹനാപകടമാണ് കള്ളക്കടത്ത് കവര്‍ച്ചാ സംഘത്തിലേക്ക് പൊലീസിന് വഴി തുറക്കാന്‍ സാധിച്ചത്.ഇന്നലെ കോഫി മേക്കര്‍ മെഷീന്റെ ഉള്ളില്‍ ഒളിപ്പിച്ച്‌ ദുബായില്‍ നിന്നും കരിപ്പൂരിലെത്തിച്ച 1.11 കോടി വിലവരുന്ന 2.330 ഗ്രാം സ്വര്‍ണം ഷഫീക് എന്ന യുവാവിൽ നിന്നും കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തിരുന്നു. ഈ സ്വര്‍ണ്ണം വാങ്ങാനാണ് അപകടത്തില്‍പ്പെട്ട ചേര്‍പ്പുള സ്വദേശികള്‍ എത്തിയതെന്നാണ് സൂചന.ഇവരില്‍ നിന്നും സ്വര്‍ണം പിടിച്ചെടുക്കാന്‍ കണ്ണൂരില്‍ നിന്നുള്ള മറ്റൊരു സംഘവും എത്തിയിരുന്നു. എന്നാല്‍ സ്വര്‍ണം കടത്തികൊണ്ടുവന്ന മുഹമ്മദ് ഷഫീക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ പിടിയിലായത് ഇരു സംഘങ്ങളും അറിഞ്ഞിരുന്നില്ല.പിന്നീട് കരിപ്പൂരേക്കുള്ള യാത്രാമധ്യേ വിവരം അറിഞ്ഞ് ചേര്‍പ്പുള സ്വദേശികളായ യുവാക്കള്‍ തിരികെ പോകുന്നതിനിടെ കണ്ണൂരില്‍ നിന്നും എത്തിയ സംഘവുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്നുള്ള സംഭവങ്ങള്‍ അപകടത്തില്‍ കലാശിക്കുകയായിരുന്നു എന്നുമാണ് വിവരം.

കൊല്ലത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി;ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍;കൊലപാതമെന്ന് ബന്ധുക്കൾ

keralanews woman found hanging at husbands house in kollam relatives allege murder

കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതാട് സ്വദേശിനി വിസ്മയയെയാണ്(24) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വിസ്മയയുടെ ശരീരത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ പാടുകളും മുറിവുകളും ഉണ്ടായിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ പരാതി. വിസ്മയയെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.വിസ്മയ സഹോദരന് അയച്ച വാട്‌സ് ആപ്പ് സന്ദേശത്തിലും മർദ്ദന വിവരം പറയുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥനാണ് കിരൺ. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണ വിവരം അറിഞ്ഞ് ബന്ധുക്കൾ എത്തുന്നതിന് മുൻപ് തന്നെ വിസ്മയയുടെ മൃതദേഹം ഭർതൃ വീട്ടുകാർ ആശുപത്രിയിലേക്ക് മാറ്റിയത് ദുരൂഹത കൂട്ടുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. മരണത്തിന് മുൻപ് യുവതിക്ക് ഭര്‍തൃവീട്ടില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നു. മര്‍ദ്ദനമേറ്റ പാടുകളുടെ ചിത്രങ്ങളും വിസ്മയ സഹോദരനും ബന്ധുക്കള്‍ക്കും അയച്ചു നല്‍കിയിരുന്നു.മാത്രമല്ല അതില്‍ മര്‍ദ്ദന വിവരവും പറയുന്നുണ്ട്.കഴിഞ്ഞ ദിവസം സഹോദരന് അയച്ച വാട്‌സ്ആപ്പ് മെസേജിലാണ് ഭർത്താവ് മർദ്ദിച്ചതായി വിസ്മയ വെളിപ്പെടുത്തിയത്. മർദ്ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ച് നൽകിയിരുന്നു. വിവാഹത്തിന് സ്ത്രീധനമായി നൽകിയ കാർ കൊള്ളില്ലെന്ന് പറഞ്ഞാണ് മർദ്ദിച്ചതെന്ന് വിസ്മയ പറഞ്ഞു. തന്നെയും അച്ഛനേയും അസഭ്യം പറഞ്ഞതായും കാറിന്റെ ചില്ല് തകർത്തതായും സന്ദേശത്തിലുണ്ടായിരുന്നു. ഭർത്താവ് മുഖത്ത് ചവിട്ടിയെന്നും വിസ്മയ വെളിപ്പെടുത്തി.ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ഭർതൃവീട്ടിലെ പീഡനങ്ങൾ വിശദീകരിച്ചുകൊണ്ട് വിസ്മയ സന്ദേശങ്ങൾ അയച്ചത്. തുടർന്ന് മണിക്കൂറുകൾക്കകം യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ കുറേയേറെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് വിസ്മയ വീട്ടിലേയ്ക്ക് വരികയും ചെയ്തു. പിന്നീട് പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കിയ ശേഷം ഭർതൃവീട്ടിലേയ്ക്ക് തിരികെ പോകുകയായിരുന്നു. എന്നാൽ ഇതിന് ശേഷവും സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും മർദ്ദനമേറ്റിരുന്നു എന്നാണ് വാട്‌സ്ആപ്പ് സന്ദേശങ്ങൾ വ്യക്തമാക്കുന്നത്.പന്തളം എന്‍എസ്‌എസ് കോളജിലെ അവസാന വര്‍ഷ ആയുര്‍വേദ ബിരുദ വിദ്യാര്‍ഥിനിയാണ് മരിച്ച വിസ്മയ.

രാമനാട്ടുകര അപകടത്തിൽ ദുരൂഹത; ആറ് പേരെ പോലീസ് ചോദ്യം ചെയ്യുന്നു

keralanews mystery in ramanattukara accident police are questioning six people

കോഴിക്കോട്‌: രാമനാട്ടുകരയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹത.പോലീസ് ആറ് പേരെ ചോദ്യം ചെയ്യുന്നു. ലോറിയുമായി കൂട്ടിയിടിച്ച്‌ തകര്‍ന്ന കാറിനൊപ്പം മറ്റൊരു കാറിയില്‍ യാത്ര ചെയ്തവരെയാണ് ഫറോക്ക് പോലീസ് സ്‌റ്റേഷനില്‍വെച്ച്‌ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ അപകടത്തില്‍പ്പെട്ടവര്‍ അപകട സ്ഥലത്ത് എത്തിയത് സംബന്ധിച്ചാണ് പോലീസിന് സംശയം.പുലര്‍ച്ചെ 4.45 ഓടെയാണ് രാമനാട്ടുകര വൈദ്യരങ്ങാടിയില്‍ അപകടം നടന്നത്. അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ച ബൊലേറോ കാര്‍ സിമെന്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നെന്നും തലകീഴായി മറിഞ്ഞ ശേഷമാണ് ലോറിയില്‍ ഇടിച്ചതെന്നും ലോറി ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. പാലക്കാട് ചെര്‍പ്പുളശ്ശേരി പട്ടാമ്പി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. പാലക്കാട് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തിനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പാലക്കാട് നിന്നെത്തിയത്.വിമാനത്താവളത്തില്‍ എത്തിയവര്‍ എന്തിനാണ് രാമനാട്ടുകര ഭാഗത്തേക്ക് വന്നതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഒന്നിലധികം വാഹനങ്ങളിലാണ് സംഘം സഞ്ചരിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട വാഹനം മാത്രമാണ് രാമനാട്ടുകര ഭാഗത്തേക്ക് പോയത്. വിമാനത്താവളത്തില്‍ നിന്ന് ഇവര്‍ വെള്ളം വാങ്ങിക്കുന്നതിനായി പോയതാണെന്നാണ് രണ്ടാമത്തെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പറയുന്നത്. ഇത് പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. തങ്ങളുടെ കൂടെയുള്ള വാഹനം അപകടത്തില്‍പ്പെട്ടത് ആരാണ് ഇവരെ വിളിച്ച്‌ പറഞ്ഞതെന്ന് വ്യക്തമല്ല. അതേ സമയം തങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അപകടത്തില്‍പ്പെട്ടവരെ കിട്ടിയല്ലെന്നും തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ വന്നവരാണ് അപകടം നടന്ന വിവരം തങ്ങളെ അറിയിച്ചതെന്നുമാണ് കൂടെയുണ്ടായിരുന്ന മുബശ്ശിര്‍ എന്നയാള്‍ പോലീസിനെ അറിയിച്ചത്. അപകടത്തില്‍പ്പെട്ടവരുടെ കൂടെയുള്ളവര്‍ സഞ്ചരിച്ച ഇന്നോവ കാറും ഫറോക്ക്‌ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മൂന്ന് വണ്ടികളിലായാണ് സംഘം ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് വന്നതെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ വാഹനങ്ങള്‍ സഞ്ചരിച്ച വഴികളിലെ സി സി ടി വിയടക്കം പരിശോധിക്കാനാണ് പോലീസ് തീരുമാനം. ലോക്ക്ഡൗണ്‍ സമയത്ത് മൂന്ന് വാഹനങ്ങളിലായി 15 പേര്‍ എന്തിന് കരിപ്പൂരിലെത്തിയെന്നാണ് പോലീസ് പരിശോധിക്കുന്നത്.

കോഴിക്കോട് രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കൾ മരിച്ചു

keralanews accident in kozhikkode ramanattukara five youths killed

കോഴിക്കോട്: രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കൾ മരിച്ചു.പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ച 4.45 ഓടെയാണ് അപകടമുണ്ടായത്. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സുമെത്തി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു.കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.സുഹൃത്തിനെ വിമാനത്താവളത്തില്‍ എത്തിക്കാനായി പുറപ്പെട്ടതായിരുന്നു വാഹനം.  മൂന്നു മലക്കം മറിഞ്ഞ് ബൊലേറോ ലോറിയില്‍ വന്നിടിക്കുയായിരുന്നെന്നാണ് ലോറിഡ്രൈവര്‍ പറയുന്നത്. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ളതാണ് വാഹനം.

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 115;13,145 പേർക്ക് രോഗമുക്തി

keralanews 12443 covid cases confirmed in the state todat 115 deaths 13145 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,948 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,639 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1624, എറണാകുളം 1512, തൃശൂര്‍ 1404, മലപ്പുറം 1248, കൊല്ലം 1123, പാലക്കാട് 636, കോഴിക്കോട് 795, ആലപ്പുഴ 791, കോട്ടയം 624, കണ്ണൂര്‍ 463, കാസര്‍ഗോഡ് 479, പത്തനംതിട്ട 422, ഇടുക്കി 308, വയനാട് 210 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, തൃശൂര്‍, കാസര്‍ഗോഡ് 10 വീതം, തിരുവനന്തപുരം 8, കൊല്ലം 7, പത്തനംതിട്ട, എറണാകുളം 6 വീതം, പാലക്കാട്, വയനാട് 4 വീതം, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 13,145 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1659, കൊല്ലം 1398, പത്തനംതിട്ട 541, ആലപ്പുഴ 1376, കോട്ടയം 552, ഇടുക്കി 533, എറണാകുളം 1010, തൃശൂര്‍ 935, പാലക്കാട് 1236, മലപ്പുറം 1560, കോഴിക്കോട് 1232, വയനാട് 239, കണ്ണൂര്‍ 341, കാസര്‍ഗോഡ് 533 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,06,861 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്.

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 178, ടി.പി.ആര്‍. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്‍. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂർ, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് ജില്ലയിലെ മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് പ്രദേശങ്ങളാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.