ഗുജറാത്ത്: ഗുജറാത്ത് മന്ത്രിയായിരിക്കെ മോദിക്ക് സഹാറയും ബിർളയും 40 കോടി ഒരു ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന് രാഹുൽ ഗാന്ധി.ഇവരിത് സമ്മതിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം.എന്നാൽ ഹെലികോപ്റ്റർ കേസിൽ കുടുംബം കുടുങ്ങും എന്ന പേടി കൊണ്ടാണ് ഇങ്ങിനെയൊരു അഴിമതി ആരോപണം ഉന്നയിക്കുന്നത് എന്ന് ബിജെപി.
ഗുജറാത്തിലെ മെഹ്സാനയിൽ നടന്ന റാലിയിലാണ് രാഹുൽ ഗാന്ധി മോദിക്കെതിരെ ആരോപണം ഉന്നയിച്ചത്.മുഖ്യമന്ത്രിയായിരിക്കെ 9 തവണ മോദി സഹാറയിൽ നിന്നും കൈക്കൂലി വാങ്ങിയിട്ടുണ്ട്.2013 ഒക്ടോബർ 30-നും 2014 ഫെബ്രുവരി 20ണ്-നും ഇടയ്ക്ക് മോദിക്ക് പണം നൽകിയെന്ന് സഹാറ വെളിപ്പെടുത്തിയെന്നും ആദായ നികുതി വകുപ്പ് തെളിവുകൾ കണ്ടില്ലെന്ന് നടിക്കുന്നു എന്നും രാഹുൽ ആരോപിച്ചു.
അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ കേസിൽ കുടുംബം കുടുങ്ങും എന്ന ഭയം കൊണ്ടാണ് രാഹുൽ ഇങ്ങിനെയൊരു ആരോപണം ഉന്നയിക്കുന്നത്.സുപ്രീം കോടതി തള്ളിയ കേസാണ് രാഹുൽ ഇപ്പോൾ ആരോപിക്കുന്നതെന്നും മോദി ഗംഗ പോലെ പരിശുദ്ധമാണെന്നും ബിജെപി വക്താക്കൾ പറഞ്ഞു.
ഡിസംബർ 30 വരെ കെ.വൈ.സി ഉള്ളവർക്ക് നിരോധിച്ച കറൻസി എത്രയും നിക്ഷേപിക്കാം.
ന്യൂഡൽഹി:ഡിസംബർ 30 വരെ കെ.വൈ.സി ഉള്ളവർക്ക് നിരോധിച്ച കറൻസി എത്രയും നിക്ഷേപിക്കാം എന്ന് റിസേർവ് ബാങ്ക്.5000 രൂപ വരെ മാത്രമേ പഴയ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാവു എന്ന നിയമം തിങ്കളാഴ്ച്ച റിസേർവ് ബാങ്ക് പുറപ്പെടുവിച്ചിരുന്നു.
5000 മുകളിൽ നിക്ഷേപിക്കണം എന്നുണ്ടെങ്കിൽ ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക മറുപടി പറയണമെന്നും എന്ത് കൊണ്ട് ഇത്രയും ദിവസമായിട്ട് പണം നിക്ഷേപിച്ചില്ല എന്ന കാരണം വ്യകതമാകണമെന്നും റിസേർവ് ബാങ്ക് നിർദ്ദേശിച്ചിരുന്നു. ഈ നിയമം ഇതോടെ ഇല്ലാതായി.
കെ.വൈ.സി ഉള്ളവർക്ക് ഡിസംബർ 30 വരെ എത്ര പണവും നിക്ഷേപിക്കാം.ഡിസംബർ 30 വരെ പരിധിയില്ലാതെ പണം നിക്ഷേപിക്കാം എന്ന പ്രധാനമന്ത്രിയുടെ വാക്ക് പാലിക്കാഞ്ഞതോടെ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസം വന്ന് തുടങ്ങിയിരുന്നു.
ഇടയ്ക്കിടെ നിയമങ്ങൾ മാറ്റുന്നതിനെതിരെ ഗവൺമെന്റിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി.ഗവണ്മെന്റിന്റെ നോട്ടു നിരോധനം വൻ പരാജയമായത് കൊണ്ടാണ് ഇടയ്ക്കിടെ നിയമങ്ങൾ മാറ്റുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
ന്യൂഡൽഹി:പെട്രോൾ ഡീസൽ വിലയിൽ ഇന്ന് അർധരാത്രി മുതൽ വർധനവ്.പെട്രോളിന് ലിറ്ററിന് 2 രൂപയും ഡീസലിന് ലിറ്ററിന് ഒരു രൂപ 70 പൈസയുമായാണ് വർധിച്ചത്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന് വില വർധിച്ചത് കാരണമാണ് ഇന്ധന വിലയിൽ മാറ്റം വന്നത്.കഴിഞ്ഞ മാസം 30-ന് വിലയിൽ നേരിയ വർധനവ് ഉണ്ടായിരുന്നു.
ഇതോടെ കേരളത്തിൽ പെട്രോളിന്റെ വില 70-ൽ കവിഴും.എണ്ണയിടിവ് തടയാൻ പ്രതിദിനം 12 ലക്ഷം ബാരൽ എണ്ണ ഉത്പാദനം കുറക്കാൻ എണ്ണ ഉത്പാദന രാജ്യങ്ങളുടെ കൂട്ടായ്മ ഒപെക് വിയന്നയിൽ നടത്തിയ ചർച്ചയിൽ തീരുമാനിച്ചിരുന്നു.ഇതോടെയാണ് ഇന്ധന വിലയിൽ വർധനവ് വന്നത്.
ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ 360 കോടി രൂപയുടെ സമ്മാനപദ്ധതി. ന്യൂഡൽഹി:ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സമ്മാന പദ്ധതിയുമായി ജനങ്ങൾക്ക്മുന്നിൽ. ഉപഭോക്താക്കള്‍ക്കായി ലക്കി ഗ്രാഹക് യോജന, വ്യാപാരികള്‍ക്കായി ഡിജി ധന്‍ വ്യാപാരി യോജന എന്നീ പദ്ധതികളാണ് നീതി അയോഗ് സിഇഒ അമിതാഭ് കാന്ത് പ്രഖ്യാപിച്ചിരിക്കുന്നത്.
ക്രിസ്മസ് മുതൽ നൂറ് ദിവസത്തേക്കാണ് സമ്മാന പദ്ധതി. 15,000 വിജയികൾക്ക് 1000 രൂപാ വീതം സമ്മാനം. ഡിസംബർ 25 മുതൽ 2017 ഏപ്രിൽ വരെയാണ് ഇതിന്റെ കാലാവധി. കൂടാതെ ആഴ്ചതോറും 7,000 നറുക്കെടുപ്പുകൾ. ഉപഭോക്താക്കൾക്കു പരമാവധി ഒരു ലക്ഷം രൂപ സമ്മാനം. വ്യാപാരികൾക്കു പരമാവധി 50,000 രൂപ വരെയും സമ്മാനം.
ഏപ്രിൽ 14ന് ഉപഭോക്താക്കൾക്കായി മെഗാ നറുക്കെടുപ്പ് നടത്തും. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 50 ലക്ഷം രൂപ. മൂന്നാം സമ്മാനം 25 ലക്ഷം രൂപ.
5,000 രൂപയ്ക്കു മുകളിലും 50 രൂപയ്ക്കു താഴെയുമുള്ള പണമിടപാടുകളെയും ബിസിനസ് ടു ബിസിനസ് (ബിടുബി) ട്രാൻസാക്‌ഷനും ഈ സമ്മാനത്തിനു പരിഗണിക്കില്ല.
റൂപെ, യുഎസ്എസ്ഡി, യുപിഐ, എഇപിഎസ് ഉപയോഗിച്ചു നടത്തുന്ന പണമിടപാടുകൾ മാത്രമേ സമ്മാനത്തിനായി പരിഗണിക്കുകയുള്ളൂ. മാത്രമല്ല, ക്രെഡിറ്റ് കാർഡുകൾ, ഇ – വാലറ്റ് തുടങ്ങിയവയിലൂടെ നടത്തുന്ന പണമിടപാടുകളും ഈ സമ്മാന പദ്ധതിയിൽ പരിഗണിക്കില്ല.
വടക്ക്-കിഴക്കൻ നൈജീരിയയിൽ പട്ടിണി കാരണം അടുത്ത വർഷം 80,000 കുട്ടികൾ മരിക്കുമെന്ന മുന്നറിയിപ്പുമായി യൂനിസെഫ്.
ലാഗോസ് (നൈജീരിയ) ∙ അടുത്ത വർഷം വടക്കു കിഴക്കൻ നൈജീരിയയിൽ 80,000 കുട്ടികൾ പട്ടിണിയും പോഷകാഹാരത്തിന്റെയും കുറവ് മൂലം മരിക്കാനിടയുണ്ടെന്നു ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള സംഘടനയുടെ മുന്നറിയിപ്പ്.പട്ടിണി മൂലം വടക്കു-കിഴക്കൻ നൈജീരിയയിൽ 80,000 കുട്ടികൾ മരിക്കാനിടയുണ്ടെന്നാണ് യൂനിസെഫിന്റെ മുന്നറിയിപ്പ്.
ബൊക്കോ ഹറാം ഭീകരരുടെ വളർച്ച രാജ്യത്തു വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.ഇതൊരു വാൻ ദുരന്തത്തിൽ കലാശിച്ചേക്കാം എന്നാണ് യൂനിസെഫ് അഭിപ്രായപ്പെടുന്നത്.
നാലുലക്ഷം കുട്ടികൾ പട്ടിണിയുടെ പിടിയിൽ അകപ്പെടും യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ അന്റോനി ലേക്ക് പറഞ്ഞു. ബോർനോ സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശത്തും സഹായം എത്തിക്കാൻ പറ്റുന്നില്ല.ഈ നില തുടരുകയാണെങ്കിൽ ഓരോ അഞ്ച് കുട്ടികളിൽ നിന്നും ഒരു കുട്ടി എന്ന നിലയിൽ മരിക്കാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വർധ ചുഴലിലിക്കാറ്റു കർണാടക തീരത്തേക്ക് കടക്കുന്നു.
ചെന്നൈ:വർധ ചുഴലിക്കാറ്റ് കർണ്ണാടക തീരത്തേക്ക് കടക്കുന്നു.ചെന്നൈയിൽ വിവിധ നാശ നഷ്ടങ്ങൾ ഉണ്ടാക്കിയ വർധ ഒരു കുട്ടി ഉൾപ്പെടെ 10 മരണവും ഉണ്ടാക്കി.
തമിഴ്നാട് ആന്ധ്രാ തീരങ്ങളിൽ നിന്നും വർധ കർണാടകയിലേക്ക് കടക്കാൻ സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെട്ടു.
ആന്ധ്രാ-തമിഴ്നാട് തീരങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.തമിഴ്നാട് തീരങ്ങളിൽ നിന്നും 7000 പേരെയും ആന്ധ്രായിൽ നിന്നും 9000 പേരെയും ഒഴപ്പിച്ചു.
ഇന്നലെ ഉച്ചയോടെയാണ് വർധ തമിഴ്നാട് തീരങ്ങളിൽ എത്തിയത്.120 കി.മീ ശക്തിയിൽ വീശിയ കാറ്റ് കാരണം ആയിരക്കണക്കിന് മരങ്ങൾ കടപുഴകി വീണു,വൈദ്യുതി, റോഡ്,റെയിൽ ഗതകാതം തകരാറിലായി.
കാറ്റും മഴയും ശക്തമായതോടെ വിമാനത്താവളങ്ങൾ അടച്ചിരുന്നു.ഇവിടേക്കു വരണ്ട വിമാനങ്ങൾ തിരിച്ചു വിട്ടു.അടുത്ത 24 മണിക്കൂറിൽ മത്സ്യ തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ന്യൂഡൽഹി:ഇന്ന് രാത്രി മുതൽ കാർഡ് ഉപയോഗിച്ച് പെട്രോൾ വാങ്ങുമ്പോൾ .75 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.
ഇന്ന് രാത്രി മുതൽ ഈ നിഴമം പ്രാബല്യത്തിൽ വരും.ഡിസ്‌കൗണ്ട് ലഭിച്ച ക്യാഷ് മൂന്ന് ദിവസത്തിനുള്ളിൽ അവരുടെ അക്കൗണ്ടിലേക്ക് തിരിച്ച് ലഭിക്കും.
.75 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുമ്പോൾ ഒരു ലിറ്റർ പെട്രോൾ വാങ്ങുന്നവർക്ക് 49 പൈസയും ഒരു ലിറ്റർ ഡീസൽ വാങ്ങുന്നവർക്ക് 41 പൈസയുമാണ് തിരിച്ച് കിട്ടുക. 2000 രൂപക്ക് ഇന്ധനം വാങ്ങുന്നവർക്ക് 15 രൂപ ലഭിക്കും.
ചെന്നൈ:വർധ ചുഴലിക്കാറ്റ് വൻ നാശം വിതച്ച് തമിഴ്നാട് കടക്കുന്നു.ഇപ്പോൾ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.മണിക്കൂറിൽ 130-150 കി.മീ വേഗതയിൽ വീശിയ കാറ്റ് വൻ നാശനഷ്ടവും രണ്ടു മരണവും ഉണ്ടാക്കി.
ഇപ്പോൾ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും വരും മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെട്ടു.
രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിൽ തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത.മത്സ്യ തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.അടിയന്തിര സാഹചര്യം നേരിടാൻ നാവിക സേനയും ദേശീയ ദുരന്ത നിവാരണ സേനയ്ക്കും നിർദേശം നൽകി.ഹെലികോപ്റ്ററുകളും കപ്പലുകളും രക്ഷാ പ്രവർത്തനത്തിന് തയ്യാറാഴിട്ടുണ്ട്.തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട വർധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്.
ചെന്നൈ:ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്.ഇതിനെ തുടർന്ന് കനത്ത മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ മണിക്കൂറിൽ 90 കി.മീ വേഗതയിൽ ഉണ്ടാകുന്ന ചുഴലിക്കാറ്റു നാശ നഷ്ടങ്ങൾ ഉണ്ടാക്കും.
ചെന്നൈക്കും നെല്ലൂരിനും ഇടയ്ക്ക് തിങ്കളാഴ്ച്ച വൈകുന്നേരം 4 മണി കഴിയുന്നതോടെ വർധ തീരത്തേക്ക് കടക്കും.തുടർന്ന് 24 മണിക്കൂർ ചെന്നൈ,കാഞ്ചീപുരം,തിരുവണ്ണാമല എന്നിവിടങ്ങളിൽ 15 മുതൽ 25 സെ.മീ വരെ മഴയ്ക്ക് സാധ്യത ഉണ്ടെന്നു റിപ്പോർട്ട്.
ചെന്നൈ ഉൾപ്പെടെയുള്ള 4 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.വടക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.മത്സ്യ തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിദേശിച്ചിട്ടുണ്ട്.
കണ്ണൂർ:മുഴപ്പിലങ്ങാട് ബീച്ചിൽ വൈകീട്ട് നാല് മണിക്ക് കടലിലേക്ക് കാർ മറിഞ്ഞു.അമിത വേഗതയിൽ ബീച്ചിൽ വാഹനം ഓടിക്കുകയായിരുന്നു.വാഹനത്തിൽ 4 തമിഴ്നാട് സ്വദേശികളായിരുന്നു.നാട്ടുകാർ കൂടി പരിക്കേറ്റ നാല് പേരും ആശുപത്രിയിൽ എത്തിച്ചു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചാണ് മുഴപ്പിലങ്ങാട്.വൈകുന്നേര സമയങ്ങളിൽ ഇവിടെ വളരെ കൂടുതലായി തിരക്ക് അനുഭവപ്പെടാറുണ്ട്.സന്ദർകർക്കു വേണ്ട സുരക്ഷ അധികൃതർ ഒരുക്കാത്തത് കാരണം പലപ്പോഴും അപകടം സംഭവിക്കാറുണ്ട്.
തിരക്ക് സമയങ്ങളിൽ വാഹനങ്ങളെ നിയന്ത്രിച്ചും ഫീസ് ഈടാക്കിയും വാഹനങ്ങളുടെ സ്പീഡ് നിശ്ചിത പരിധിയിലാക്കിയുമൊക്കെ നിയന്ത്രണം ഏർപ്പെടുത്തി എങ്കിലും അപകടം തുടരുകയാണ്.