ബഡ്ജറ്റ് ചോര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധനമന്ത്രി രാജിവെക്കണമെന്ന് കുമ്മനം

keralanews budget leakage

തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചത് യാഥാര്‍ത്ഥ്യബോധമില്ലാത്ത ബഡ്ജറ്റാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം വരുമാനത്തിന്റെ കുറവാണ് അല്ലാതെ നോട്ട് പിൻവലിക്കലല്ല അദ്ദേഹം പറഞ്ഞു സാധാരണ ബഡ്ജറ്റ് അവതരണത്തിനു ശേഷം വിളിക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് ബഡ്ജറ്റിന്റെ പകര്‍പ്പ് വിതരണം ചെയ്യാറുള്ളത്. എന്നാൽ ഇവിടെ അത് നേരത്തെ തന്നെ ചോർന്നു.ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ധനമന്ത്രി രാജി വെക്കുക തന്നെ വേണം. കുമ്മനം പറഞ്ഞു.

ബജറ്റിൽ ജനക്ഷേമത്തിനു ഊന്നൽ

keralanews budget 2017 2018
തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചും ജീവിത ശൈലീ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ വാഗ്ദാനചെയ്തും ധനമന്ത്രി തോമസ് ഐസക് ബജറ്റിനെ ജനകീയമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ ബജറ്റ് കൂടുതൽ ജനകീയമായി. കെഎസ്ഇബി വൈദ്യുതി വൈദ്യുതി ശൃംഖലയ്ക്ക് പകരമായി നിർമിക്കുന്ന ഒപ്റ്റിക് ഫൈബര്‍ പാതവഴി എല്ലാവര്‍ക്കും ചുരുങ്ങിയ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും.  അതിനിടെ ബജറ്റ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നെന്ന് ആരോപിച്ച് അവതരണത്തിനിടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് ബജറ്റ് അവതരണം തടസ്സപ്പെട്ടു.വീണ്ടും ബജറ്റ് അവതരണം തുടങ്ങിയതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.

ഇന്ന് കേരളാ ബജറ്റ്

????????????????????????????????????

തിരുവനന്തപുരം :  ധനമന്ത്രി തോമസ്  ഐസക് സഭയില്‍  ബജറ്റ് അവതരിപ്പിക്കുന്നു. നോട്ടു നിരോധനത്തെ വിമര്ശിച്ചുകൊണ്ടാണ് ബജറ്റവതരണം തുടങ്ങിയത്. വരള്‍ച്ച പ്രകൃതി നിര്‍മ്മിത ദുരന്തവും നോട്ട് നിരോധനം മനുഷ്യനിര്‍മ്മിതദുരന്തവുമെന്നു അദ്ദേഹം പറഞ്ഞു. ആരോഗ്യ, പൊതുവിദ്യാഭ്യാസമേഖലകള്‍ നവീകരിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതായിരിക്കും ബജറ്റ്.

ബജറ്റ് ഒറ്റനോട്ടത്തില്‍
  • ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചേക്കും
  • ബജറ്റില്‍ മുന്‍ഗണന ആരോഗ്യം പൊതുവിദ്യാഭ്യാസ മേഖലകള്‍ നവീകരിക്കുന്നതിന്
  • വളര്‍ച്ച 8.1 ശതമാനം; മൊത്തം ആഭ്യന്തര ഉത്പാദനം 4.6 ലക്ഷം കോടി
  • നോട്ട് നിരോധനം ഭൂമിക്രയവിക്രയത്തെ ബാധിച്ചെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചേക്കില്ല
  • കൃഷിയിലും അനുബന്ധമേഖലകളിലും വളര്‍ച്ച 2.95 ശതമാനം താഴ്ന്നു
  • ചരക്ക് സേവന നികുതി ഈവര്‍ഷം നടപ്പാക്കുന്നതിനാല്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകില്ല
  • നോട്ട് നിരോധനവും വരള്‍ച്ചയും ധനകാര്യസ്തംഭനാവസ്ഥ രൂക്ഷമാക്കി
  • പ്രത്യേക നിക്ഷേപ സ്ഥാപനങ്ങളിലൂടെ മൂലധനം കണ്ടെത്തും

പൾസർ സുനി ചെറുപ്പത്തിലേ ക്രിമിനലെന്നു പിതാവിന്റെ വെളിപ്പെടുത്തൽ

keralanews pulsar suni is a born criminal
കൊച്ചി : പൾസർ സുനിക്ക് ചെറുപ്പം തൊട്ടേ ക്രിമിനൽ സ്വഭാവം ഉണ്ടായിരുന്നെന്നും പതിനഞ്ചു വർഷമായി തന്നോട് മിണ്ടിയിട്ടെന്നും പിതാവിന്റെ വെളിപ്പെടുത്തൽ. നടിയെ  ആക്രമിച്ച സംഭവം പിതാവ് മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ആദ്യം പ്രതികരിക്കാൻ തയ്യാറായില്ലെങ്കിലും പിന്നീട് മകനെ കുറിച്ച് പറയാൻ തയ്യാറായി.  സ്കൂളിൽ പഠിക്കുമ്പോൾ തൊട്ട് ക്രിമിനൽ സ്വഭാവം ഉണ്ടായിരുന്നു, പഠനം പൂർത്തിയാക്കിയിരുന്നില്ല, മുന്ന് മാസം മുൻപാണ് വീട്ടിൽ വന്നത്,  വരുമ്പോൾ പുറത്തു നിന്നുള്ള ആൾക്കാരും കൂടെ ഉണ്ടാവും. തന്നെയും രോഗിയായ ഭാര്യയെയും നോക്കാൻ സുനി തയ്യാറായിരുന്നില്ല…..പിതാവ് പറഞ്ഞു.

രാഷ്‌ട്രപതി പ്രണബ് മുഖർജി കൊച്ചിയിൽ

keralanews pranabmukharjee in kochi

കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൊച്ചിയിലെത്തി. കൊച്ചി – മുസിരിസ് ബിനാലെ സെമിനാര്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കെ.എസ് രാജാമണി അനുസ്മരണ പ്രഭാഷണം നടത്തും. 6.50 ന് അദ്ദേഹം മടങ്ങും.

പിണറായിയെ കൊല്ലുന്നവർക്ക് ഒരുകോടി രൂപ; ആർ എസ് എസ് നേതാവ്

keralanews rss spokesperson announces rs 1 cr bounty on kerala cm pinarayi vijayans head
മധ്യപ്രദേശ് : കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവർക്ക് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്  ആർ എസ് എസ് നേതാവ്. മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ്.  ഡോ. ചന്ദ്രാവത്താണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ പേരിലുള്ള സ്വത്തുവകകൾ വിറ്റിട്ടാണെങ്കിലും പാരിതോഷികം നൽകുമെന്നാണ് പ്രഖ്യാപനം. ഉജ്ജയനില്‍ നടന്ന ഒരു പൊതുപരിപാടിയിൽ പാര്‍ലമെന്റ് അംഗം ചിന്താമണി മാളവ്യ, നിയമസഭാംഗം മോഹന്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാദ പരാമര്‍ശമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ആർ എസ് എസ് – ബി ജെ പി നേതാക്കളെ സി പി എം പ്രവർത്തകർ കൊലപ്പെടുത്തുന്നു എന്നാരോപിച്ചാണ്  നേതാവിന്റെ ഭീഷണി.

രാഷ്‌ട്രപതി കൊച്ചിയിൽ

keralanews indian president in kochi today

കൊച്ചി : ഇന്ത്യയിൽ നടക്കുന്ന മുസിരിസ് ബിനാലെ സന്ദർശിക്കാൻ രാഷ്‌ട്രപതി ഇന്ന് കൊച്ചിയിൽ എത്തും. വൈകുന്നേരം 3 .35  നു കൊച്ചിയിലെത്തുന്ന രാഷ്‌ട്രപതി 6  മണിയോടെ മടങ്ങും. കൊച്ചി മുസിരിസ് ബിനാലെ സെമിനാർ ഉത്ഘാടനം, കെ സ് രാജാമണി അനുസ്മരണ പ്രഭാഷണം എന്നിവയാണ് രാഷ്‌ട്രപതി പങ്കെടുക്കുന്ന പ്രധാന പരിപാടികൾ.

കാബൂൾ നഗരത്തില്‍ രണ്ടിടങ്ങളിൽ ചാവേർ ആക്രമണം

keralanews kabul blast 16 killed

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബുള്‍ നഗരത്തില്‍ രണ്ടിടങ്ങളിലായുണ്ടായ ചാവേർ ആക്രമണത്തിൽ 16 പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.ഭീകരവാദികള്‍ പോലീസിനു നേരെ വെടിയുതിർത്ത ശേഷം പശ്ചിമ കാബൂളിലെ പോലീസ് ആസ്ഥാനത്തേക്ക് ചാവേര്‍ കാര്‍ ബോംബ് ഇടിച്ചുകയറ്റുകയായിരുന്നു.നിരവധി പോലീസുകാരും സൈനികരും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. വിദേശ സൈനികരെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നാണ് താലിബാന്‍ ആവശ്യപ്പെടുന്നത്.

പോലീസിനെ കുഴപ്പത്തിലാക്കി പൾസർ സുനി

keralanews actress case police in trouble

കൊച്ചി : നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തുക എന്നുള്ളത് പോലീസിന് വെല്ലുവിളിയാകുന്നു. ഓരോ ദിവസവും വ്യത്യസ്തങ്ങളായ കാര്യങ്ങളാണ് സുനി പറയുന്നത്. അറസ്റ്റിലായ ദിവസം മൊബൈൽ പൊന്നുരുന്നിയിലെ കാനയിൽ ഉപേക്ഷിച്ചെന്നായിരുന്നു സുനി പോലീസിനോട് പറഞ്ഞത്.  പിറ്റേ ദിവസം ഗോശ്രീ പാലത്തിൽ നിന്നും താഴേക്ക് എറിഞ്ഞെന്നു മാറ്റി പറഞ്ഞു.  വാഗമണ്ണിലേക്കു പോകും വഴി ഫോൺ കാട്ടിൽ ഉപേക്ഷിച്ചു എന്നാണ് സുനി അവസാനമായി പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരം കാട്ടിൽ തിരച്ചിൽ നടത്താനാണ്  പോലീസിന്റെ തീരുമാനം

നടിയെ ആക്രമിച്ച കേസ്; നിർണായക സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു

keralanews actress attack case cctv proof got

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായകമായ ചില സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പൾസർ സുനിയും സംഘവും നടി സഞ്ചരിച്ചിരുന്ന കാറിനെ ട്രാവലറിൽ പിന്തുടരുന്ന നിർണായക  തെളിവാണ് പോലീസിന് ലഭിച്ചത്. ഈ വാഹനമാണ് നടിയുടെ കാറിൽ ഇടിച്ചത്. വെണ്ണല  എന്ന സ്ഥലത്തു പ്രതികൾ വണ്ടി നിർത്തി വെള്ളം വാങ്ങുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.  ഇതിനൊപ്പം ഗോശ്രീ പാലത്തിനു സമീപത്തുള്ള ഫ്ളാറ്റുകളിലെ സി സി ടി വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട് .