ബിജെപിക്കുണ്ടായ വന്‍ വിജയം പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

keralanews 5 state assembly election

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വന്‍ വിജയം പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി.  തിരഞ്ഞെടുപ്പിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അമിത്ഷായെയും  മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച പാര്‍ട്ടി ഭാരവാഹികളെയും ഇതോടൊപ്പം അഭിനന്ദനം അറിയിക്കുന്നു, അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയാണു പാർട്ടിയുടെ പ്രവർത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറത്തു കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ സംവിധായകൻ കമൽ

keralanews director kamal is in CPM list of candidates to contest in malappuram

മലപ്പുറം: മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ഉപാദ്ധ്യക്ഷനായിരുന്ന ഇ അഹമ്മദിന്റെ മരണത്തോടെയാണ് മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ലീഗ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി തന്നെയാണെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. അങ്ങനെയെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ നേരിടാന്‍ സംവിധായകന്‍ കമലിനെ പരിഗണിക്കുന്ന കാര്യം സിപിഎം ആലോചിക്കുന്നുണ്ട്.
.

യു.പിയിലും ഉത്തരാഖണ്ഡിലും ബി.ജെ.പിക്ക് വന്‍ വിജയം; കോൺഗ്രസ് തകർന്നു

keralanews bjp in up and utharaghand (2)

 

ഡെറാഡൂൺ : സ്റ്റേറ്റ് അസംബ്ലി ഇലെക്ഷനിൽ ബി ജെ പി യ്ക്ക് വൻ വിജയം. മുന്നിൽ രണ്ടു ഭൂരിപക്ഷത്തിനു അപ്പുറമുള്ള  വിജയം വിമര്ശകര്ക്കുള്ള മോദിയുടെ മറുപടി കൂടിയാണ്. മുൻകൂട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പോലും പ്രഖ്യാപിക്കാതെ മോഡി എഫക്ടിലൂടെയാണ് ഉത്തരാഖണ്ഡിലും ബി ജെ പി അധികാരത്തിൽ വന്നത്. കേന്ദ്രം ബി ജെ പി ഭരിക്കുമ്പോൾ സംസ്ഥാനത്ത ബി ജെ പി അധികാരത്തിൽ വന്നാൽ ഉത്തരാഖണ്ഡിലെ ഉത്തംഗണ്ഡ് ആക്കുമെന്നായിരുന്നു ബി ജെ പിയുടെ പ്രചാരണം.

അഖിലേഷ് യാദവ് ഇന്ന് രാജി സമർപ്പിക്കും

keralanews akhilesh yadavu resigns

ലക്നൗ : യു പിയിൽ ഭരണ കക്ഷിയായിരുന്ന എസ് പി തിരഞ്ഞെടുപ്പിൽ തോറ്റതോടെ അഖിലേഷ് യാദവ് ഇന്ന് ഗവർണറെ കണ്ടു രാജി സമർപ്പിക്കും. ഇന്ന് ഉച്ച കഴിഞ്ഞായിരിക്കും അഖിലേഷ് ഗവർണറെ കാണുന്നത്.  മുന്നൂറിലധികം സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്ന ബി ജെ പി യു പിയിൽ അധികാരത്തിലെത്തുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാജി സമർപ്പണം.

ബി ജെ പി പ്രവർത്തകർ ആഹ്ളാദപ്രകടനം തുടങ്ങി

 

keralanews 5 state assembly election

ന്യൂഡൽഹി : ഉത്തർപ്രദേശിൽ പാർട്ടിപോലും പ്രതീക്ഷിക്കാത്ത മുന്നേറ്റം നടത്താൻ കഴിഞ്ഞതിൽ ബി ജെ പി പ്രവർത്തകർ ലക്‌നോവിലും   കാൺപുരിലും മധുര വിതരണത്തോടൊപ്പം ആഹ്‌ളാദപ്രകടനം തുടങ്ങി. നോട്ട് അസാധുവാക്കൾ ബി ജെ പിയുടെ ഇമേജിനെ ഒരുവിധത്തിലും ബാധിച്ചിട്ടില്ല എന്നുള്ളതിന്റെ തെളിവാണിത്. ലഡു വിതരണവും ഹോളി ആഘോഷവുമായി അപ്രതീക്ഷിത വിജയത്തിൽ ആഹ്ളാദം പങ്കു  വെക്കുകയാണ് പ്രവർത്തകർ.

യുപിയിലും ഉത്തരാഖണ്ഡിലും മണിപ്പുരിലും ബിജെപി…പഞ്ചാബ്, ഗോവ കോൺഗ്രസ്

keralanews assembly elections 2017

ന്യൂഡൽഹി : അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഫലം വന്നു തുടങ്ങിയതോടെ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും മണിപ്പുരിലും ബിജെപിയും പഞ്ചാബിൽ കോൺഗ്രസ്സും മുന്നേറുന്നു.

ലീഡ് നില

ഉത്തർപ്രദേശ്
ആകെ സീറ്റ്:403
ബിജെപി:274
എസ് പി-കോൺഗ്രസ് സഖ്യം :72
ബി എസ് പി:27
മറ്റുള്ളവ : 12

പഞ്ചാബ്
ആകെ സീറ്റ്: 117
കോൺഗ്രസ്സ്: 65
ആം ആദ്മി പാർട്ടി:23
ബി ജെ പി:28
മറ്റുള്ളവ

ഉത്തരാഖണ്ഡ്
ആകെ സീറ്റ്:79
ബി ജെ പി:51
കോൺഗ്രസ്:15
ബി എസ് പി:
മറ്റുള്ളവ:

മണിപ്പുർ
ആകെ സീറ്റ് :60
ബി ജെ പി:8
കോൺഗ്രസ്:12
മറ്റുള്ളവ:3

ഗോവ
ആകെ സീറ്റ്:40
കോൺഗ്രസ്:8
ബി ജെ പി:7
മറ്റുള്ളവ:4

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്; ബിജെപി നടത്തുന്നത് വന്‍ മുന്നേറ്റം

keralanews up election bjp leading

ലക്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തുന്നത് വന്‍ മുന്നേറ്റം. പകുതിയിലേറെ സീറ്റുകളിലെ ലീഡ് നില പുറത്തു വരുമ്പോള്‍ ബിജെപി 145-ഓളം സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ആകെ 403 നിയമസഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 202 സീറ്റ് പിടിക്കുന്ന കക്ഷിക്ക് അധികാരം നേടാം. സംസ്ഥാന ഭരണം ബിജെപിയുടെ കൈയിലേക്ക് പോകുന്ന അവസ്ഥയാണ്  യുപിയില്‍ കാണുന്നത്.

അതേസമയം ബിജെപി-അകാലിദള്‍ സഖ്യം ഭരിക്കുന്ന പഞ്ചാബില്‍ കോൺഗ്രസ്  ആണ് മുന്നേറുന്നത്. ഉത്തരാഖണ്ഡില്‍ ആകെയുള്ള 70 സീറ്റുകളില്‍ ലീഡ് നില വ്യക്തമായ 37 സീറ്റിലും ബിജെപിയാണ് മുന്നില്‍. കോണ്‍ഗ്രസ് ഇവിടെ 17 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

പുതിയ കെ പി സി സി അധ്യക്ഷനാര്?

keralanews who will be the new kpcc president

തിരുവനന്തപുരം: വി.എം സുധീരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള അപ്രതീക്ഷിത രാജിയോടെ പുതിയ അധ്യക്ഷനാരെന്നുള്ള ചര്‍ച്ചകള്‍ സജീവമായി. പുതിയ കെപിസിസി പ്രസിഡന്റായി ഉമ്മന്‍ ചാണ്ടിയുടെ പേരാണ് ആദ്യമായി പരിഗണിക്കാനിടയുള്ളതെങ്കിലും പിടി തോമസ്, വി ഡി സതീശന്‍, കെ. സുധാകരന്‍ തുടങ്ങിയവരും പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ നാമനിര്‍ദ്ദേശത്തിലൂടെ തന്നെയാവും പുതിയ പ്രസിഡന്റിനെയും കണ്ടെത്തുക എന്നാണ് റിപ്പോർട്ട്.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം വി.എം സുധീരന്‍ രാജിവെച്ചു

keralanews vm sudheeran resigns

തിരുവനന്തപുരം: ആരോഗ്യ പരമായ കാരണങ്ങളാൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം വി.എം സുധീരന്‍ രാജിവെച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഒരു പരിപാടിക്കിടെ അദ്ദേഹത്തിന് വീണു പരിക്കേറ്റിരുന്നു. അതിനു ദീർഘനാളത്തെ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ച സാഹചര്യത്തിലാണ് രാജി. വേണമെങ്കിൽ തനിക്ക് അവധി എടുത്ത് മാറി നിക്കാമെങ്കിലും തന്റെ മനസാക്ഷി അതിനു അനുവദിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം രാജി വെക്കാൻ തയ്യാറായത്. രാജിക്കത്ത് ഇന്ന് തന്നെ ഹൈക്കമാന്‍ഡിന് നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മാസം 18 കോടി നഷ്ടം; കെ എസ് ആർ ടി സി സുപ്രീംകോടതിയില്‍

keralanews ksrtc indian oil coporation
ന്യൂഡല്‍ഹി: ഡീസലിന് സബ്‌സിഡി നല്‍കിയ ഇനത്തില്‍ 62 കോടി രൂപ മടക്കിനല്‍കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി യ്ക്കെതിരെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. എന്നാൽ പ്രതിമാസം 18 കോടി രൂപ നഷ്ടത്തിലാണെന്നുകാട്ടി കെ.എസ്.ആര്‍.ടി.സി സത്യവാങ്മൂലം നൽകിയിട്ടുമുണ്ട്.
വന്‍കിട ഉപഭോക്താക്കള്‍ക്ക് ഡീസല്‍ വാങ്ങുന്നതിനുള്ള സബ്‌സിഡി 2013 ജനുവരി 17ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍, കെ.എസ്.ആര്‍.ടി.സി.ക്ക് സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന് 2013 മാര്‍ച്ച് 21-ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അതേ വര്‍ഷം സെപ്റ്റംബര്‍ 16-ന് സുപ്രീംകോടതി അത് സ്റ്റേ ചെയ്യുകയും ഇതിനിടയിലുള്ള ദിവസങ്ങളില്‍ സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കിയ ഇനത്തിൽ കെ.എസ്.ആര്‍.ടി.സി. 62 കോടി നല്‍കണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെടുകയും ചെയ്തു.