നേതൃസ്ഥാനം വഹിക്കാൻ താത്പര്യമില്ലെങ്കില്‍ രാഹുല്‍ ഗാന്ധി ഒഴിയണമെന്ന് സി.ആര്‍ മഹേഷ്

keralanews rahul gandhi vs cr maheshkeralanews rahul gandhi vs cr mahesh (2)

കൊല്ലം: നേതൃത്വം ഏറ്റെടുത്ത് നയിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ രാഹുല്‍ ഗാന്ധി സ്ഥാനമൊഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ്.  ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചിരുന്ന വേരുകള്‍ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് രാഹുല്‍ കാണണമെന്നും മഹേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നു. എ.കെ.ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്ത് മരിക്കാതിരിക്കാന്‍ ഞങ്ങള്‍ മരിക്കാൻ  തയ്യാറാണെന്നും മഹേഷ് പറയുന്നു

കണ്ണൂർ ഇരിട്ടിയിൽ മാവോയിസ്റ് ഇറങ്ങി

keralanews mavoist in iritty

ഇരിട്ടി : ഇരിട്ടി ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ് ഇറങ്ങി. വനാതിർത്തിയിൽ താമസിക്കുന്നവരുടെ വീട്ടിൽ ചെന്ന് തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തി അരിയും ഭക്ഷണ സാധനങ്ങളും വാങ്ങി കാട് കയറി പോയി. സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ ഉണ്ടായിരുന്നു. മാവോയിസ്റ് സാന്നിധ്യം അറിഞ്ഞതോടെ ഇവിടെയുള്ള താമസക്കാർ കാടിറങ്ങിക്കൊണ്ടിരിക്കുന്നു. ലഖുലേഖയും വിതരണം ചെയ്തിട്ടുണ്ട്.

നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തു

kwralanews nehru group chairman under arrest

പാലക്കാട്: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിൽ പോലീസ് അറസ്റ് ചെയ്തു. ലക്കിഡി കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. തൃശ്ശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. കൃഷ്ണദാസിനെ കൂടാതെ നെഹ്റു ഗ്രൂപ്പ് ലീഗല്‍ അഡ്വൈസര്‍ സുചിത്ര, പിആര്‍ഒ വത്സലകുമാര്‍, കോളേജിലെ അധ്യാപകനായ സുകുമാരന്‍ എന്നിവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോളേജിന്റെ അനധികൃത പണപ്പിരിവുകളെക്കുറിച്ച് പരാതിപ്പെട്ടതിന് ചെയര്‍മാന്‍ കൃഷ്ണദാസ് തന്നെ മര്‍ദ്ദിച്ചുവെന്നും നിര്‍ബന്ധിച്ച് പരാതി പിന്‍വലിപ്പിച്ചെന്നും ചോദിക്കാനെത്തിയ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് എല്‍.എല്‍.ബി. വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്ത് അലി(22)ആണ് പരാതി നൽകിയത്. കോളജിൽ കൃഷ്ണദാസിന്റെ ഓഫീസിൽ വെച്ച്  തന്നെ  മർദിക്കുകയും പരാതി പിൻവലിക്കുന്നതുൾപ്പെടെ ഉള്ള പല പേപ്പറുകളിലും നിർബന്ധിച്ചു ഒപ്പു ഇടീപ്പിക്കുകയും ചെയ്തതായി വിദ്യാർത്ഥി പറഞ്ഞു. രാവിലെ 9.30ന്  മുറിയില്‍ തടഞ്ഞുവച്ച ഷഹീറിനെ വൈകീട്ട് 5.30നാണ് വിട്ടയക്കുന്നതെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

ഇന്ത്യയില്‍ 23 വ്യാജ യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുജിസിയുടെ കണ്ടെത്തൽ

keralanews 23 indian universities are fake

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 23 വ്യാജ യൂണിവേഴ്സിറ്റികളും 279 വ്യാജ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവർത്തിക്കുന്നതായി യുജിസിയും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനും പുറത്തിറക്കിയ പട്ടികയില്‍ പറയുന്നു.

ഓരോ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ പട്ടിക അതാത് സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ടെന്നും അടുത്ത അധ്യയനവര്‍ഷം വിദ്യാര്‍ഥി പ്രവേശനം നടത്തരുതെന്ന് കാണിച്ച് ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഔദ്യോഗിക വക്താവ് പറഞ്ഞു

രാജ്യത്ത് ഏറ്റവും കൂടുതല്‍ അംഗീകാരമില്ലാത്ത എന്‍ജിനീയറിങ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയിലാണ്. രാജ്യത്തെ അംഗീകാരമില്ലാത്ത സര്‍വ്വകലാശാലകളുടെ പട്ടിക യുജിസിയുടെയും സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പട്ടിക എഐസിടിഇയുടെയും വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

പിണറായി വിജയന്‍ ഹൈദരാബാദില്‍

keralanews cm pinarayi vijayan in hyderabad

ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയൻ ഹൈദരാബാദില്‍. ബി ജെ പി അല്ലാത്ത സർക്കാരുകളോട് കേന്ദ്ര സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി മറികടന്നാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. ഇതിനിടെ മുഖ്യമന്ത്രി പങ്കെടുത്ത മറ്റൊരു പരിപാടിയിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മഹാജനപദയാത്രയുടെ സമാപന സമ്മേളനത്തില്‍ വന്‍ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ബിജെപി തനിക്കെതിരെ മുഴക്കുന്ന ഭീഷണി കാര്യമാക്കുന്നില്ലെന്നു സദസ്സിനെ അഭിസംബോധന ചെയ്ത് കൊണ്ട് പിണറായി പറഞ്ഞു. നേരത്തെ മംഗളൂരുവിലും പിണറായിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും കനത്ത സുരക്ഷയിൽ അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുക തന്നെ ചെയ്തു.

ഓസ്‌ട്രേലിയയിൽ മലയാളി വൈദികനെ പള്ളിയില്‍ വെച്ച് കുത്തി പരിക്കേല്‍പ്പിച്ചു

keralanews nri oceania australia ethnic

മെല്‍ബണ്‍: മെല്‍ബണില്‍ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ മലയാളി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചു. ഫാദര്‍ ടോമി മാത്യു കളത്തൂരിനാണ് കഴുത്തില്‍ കുത്തേറ്റത്. ഇന്ത്യക്കാരനാണെങ്കില്‍ കുര്‍ബാനക്ക് അവകാശമില്ലെന്ന് പറഞ്ഞാണ് കുത്തിയത്. വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇറ്റലിക്കാരനായ വ്യക്തിയാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.കറിക്കത്തി കൊണ്ടാണ് കുത്തിയത്. പോലീസ് ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

പാരീസ് വിമാനത്താവളത്തില്‍ വെടിവെപ്പ്

keralanews man shot dead at paris airport

പാരീസ് : ഫ്രാന്‍സിലെ പാരീസ്-ഒര്‍ലി വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊന്നു. മരിച്ചയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുകയും ചെയ്തു.

ആഗ്രയില്‍ രണ്ടിടത്ത് സ്‌ഫോടനം

keralanews agra blast

ആഗ്ര: താജ്മഹലിന് സുരക്ഷാ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിന് തൊട്ടു പിന്നാലെ ആഗ്രയില്‍ ഇരട്ട സ്‌ഫോടനം. കന്റോണ്‍മെന്റ് റെയില്‍വെ സ്‌റ്റേഷന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. ആളപായമൊന്നുമില്ല എന്നാണ് പ്രാഥമിക റിപ്പോർട്ട്. മാലിന്യ കുമ്പാരത്തിനിടയിലും തൊട്ടടുത്ത ഒരു വീട്ടിലുമാണ് സ്ഫോടനങ്ങൾ  നടന്നത്. റെയില്‍വെ ട്രാക്കിന് സമീപത്ത് നിന്ന് ഭീഷണി കത്ത് കണ്ടെത്തി.പോലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്.

യുവ റേസിങ് താരം അശ്വിന്‍ സുന്ദറും(27) ഭാര്യയും കാറപകടത്തില്‍ മരിച്ചു

keralanews aswin sundar bmw racer died in accident

ചെന്നൈ : യുവ റേസിങ് താരം അശ്വിന്‍ സുന്ദറും(27) ഭാര്യയും കാറപകടത്തില്‍ മരിച്ചു. അശ്വിന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലിടിച്ച് കത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അശ്വിനും ഭാര്യ നിവേദിതയും മരിച്ചു. ചെന്നൈയിലെ മറീന ബീച്ചിന് സമീപം പട്ടണപ്പാക്കത്ത് വച്ച് അമിത വേഗത്തിൽ വന്ന വാഹനം മരത്തിലിടിച്ച് കത്തി അമരുകയായിരുന്നു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. പതിനാലാമത്തെ വയസ്സ് മുതല്‍ റേസിങ് രംഗത്തുണ്ട് അശ്വിന്‍.

ലോ അക്കാഡമിയിൽ സംഘർഷം

keralanews llaw academy violence

തിരുവനന്തപുരം : ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ലോ അക്കാഡമിയിൽ സംഘർഷം. ഏഴു വിദ്യാർത്ഥികൾക്ക് പരിക്ക് . വിദ്യാർത്ഥി ഐക്യത്തിലെ പ്രവർത്തകർ ക്ലാസ്സിൽ കയറി മർദ്ധിച്ചുവെന്നു എസ് എഫ് ഐ കാർ ആരോപിച്ചു. പോലീസ് ലാത്തിവീശി. രണ്ടു ദിവസം  മുൻപ് ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്തുവെന്നാരോപിച്ച് എസ് എഫ് ഐ യും വിദ്യാർത്ഥിഐക്യത്തിലെ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു പിന്നീടുണ്ടായ സംഭവവികാസങ്ങൾ.