മൂന്നാറില്‍ അനധികൃത നിർമ്മാണം തടയൽ മാത്രം

keralanews cpi decision on moonnar

തിരുവനന്തപുരം: മൂന്നാറില്‍ അനധികൃത നിർമ്മാണവും മണ്ണ്, പാറഖനനവും തടഞ്ഞാൽ മതിയെന്ന നിലപാടിലേക്ക് സി.പി.ഐ. എത്തുന്നു. സര്‍ക്കാര്‍ നടപ്പാക്കിയ അനധികൃത റിസോര്‍ട്ടുകളുടെ പൊളിച്ചടുക്കല്‍ ആവര്‍ത്തിക്കില്ല. മൂന്നാറില്‍ നിര്‍മാണങ്ങള്‍ക്ക് നിലവില്‍ റവന്യൂവകുപ്പിന്റെ അനുമതിവേണം. കോടതിവിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. വീടുവെയ്ക്കുന്നതിനും ചെറിയ കടമുറികൾക്കും മാത്രമേ അനുമതി നൽകുന്നുള്ളൂ.

അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ  ശക്തമായ നടപടിയായിരിക്കും റവന്യൂ അധികൃതര്‍ സ്വീകരിക്കുക. പാറ, മണ്ണ് ഖനനത്തിനും അനുമതി നല്‍കില്ല. നിലവില്‍ വിരമിച്ച സൈനികോദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കളക്ടറുടെ അധികാരപരിധിയില്‍ അവിടെ  ദിവസ വേതന അടിസ്ഥാനത്തിൽ ഭൂസംരക്ഷണസേനയുണ്ട്.

എസ് എസ് എൽ സി കണക്കു പരീക്ഷ റദ്ദാക്കി; പുതിയ പരീക്ഷ മാർച്ച് 30 ന്

keralanews sslc exam fault

തിരുവനന്തപുരം : ഉത്തരക്കടലാസ് ചോർന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇക്കൊല്ലത്തെ എസ് എസ് എൽ സി കണക്കു പരീക്ഷ റദ്ദാക്കി. മാർച്ച് 30 ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പുതിയ തീയതി. സംഭവത്തെക്കുറിച്ചു വകുപ്പുതല അന്വേഷണത്തിനു തീരുമാനമായി. ഉഷ ടൈറ്റസ് ഐ എ എസ് കേസ് അന്വേഷിക്കും.

അമ്മയ്ക്കും ഫെഫ്ക്കയ്ക്കും എതിരെ ആഞ്ഞടിച്ച് സംവിധായകൻ വിനയൻ

keralanews director vinayan against fifka and amma

കൊച്ചി : താര സംഘടനയായ അമ്മയ്ക്കും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക്കയ്ക്കുമെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിനയൻ. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ, അമ്മ പ്രസിഡന്റ ഇന്നസെന്റ് എന്നിവർ രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പ്രവർത്തിച്ചവരിൽ മോഹൻലാലുമുണ്ട്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിനയൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. താൻ പൊരുതി നേടിയ ഈ വിജയം നടൻ തിലകന് സമർപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ വിലക്കുണ്ടായപ്പോൾ തനിക്കു വേണ്ടി സംസാരിച്ച സുകുമാർ അഴീക്കോടിനെ അധിക്ഷേപിച്ചതായും വിനയൻ പറഞ്ഞു. തനിക്കു നഷ്ട്ടപ്പെട്ട എട്ടര വർഷം തിരിച്ചു തരാൻ ആർക്കും കഴിയില്ല. സംവിധായകരായ ബി ഉണ്ണികൃഷ്ണൻ, സിബി മലയിൽ, സിദ്ധിഖ്,കമൽ എന്നിവർക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് വിനയൻ ഉന്നയിച്ചിരിക്കുന്നത്.

ഇന്ന് രാത്രി വിളക്കുകൾ അണയ്ക്കൂ…

keralanews earth hour

തിരുവനന്തപുരം: ഉർജ്ജസംരക്ഷണത്തിനായി ലോകമെങ്ങും ഇന്ന് ഭൗമ മണിക്കൂർ ആചരിക്കും. രാത്രി 8:30 മുതൽ 9:30 വരെ ആണ് ഏർത് അവർ ആചരിക്കുന്നത്. ഭൂമിയെ സംരക്ഷിക്കുക, മലിനീകരണ നിയന്ത്രണത്തെ പിന്തുണയ്ക്കുക, നാളേക്കായി ഊർജം സംരക്ഷിക്കുക എന്നതാണ് സന്ദേശം. ഇന്ന് ഭൗമ മണിക്കൂറിന്റെ പത്താമത് വാർഷികം കൂടിയാണ്. ഭൗമ മണിക്കൂറിൽ പങ്കു ചേരാൻ ഗവർണർ പി സദാശിവം ആഹ്വാനം ചെയ്തിട്ടുണ്ട്.

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആണ് ഭൗമ മണിക്കൂർ സങ്കടിപ്പിക്കുന്നത്. വൈകുനേരങ്ങളിൽ 60 മിനിറ്റു വിളക്കുകൾ അണച്ച് കൊണ്ടുള്ള ഈ പരിപാടി ഓസ്‌ട്രേലിയൻ നഗരമായ സിഡ്‌നിയിലാണ് ആദ്യം ആചരിക്കപ്പെട്ടത്.

സംസ്ഥാനത്ത് മാർച്ച് 30ന് 24 മണിക്കൂർ വാഹനപണിമുടക്ക്

keralanews vehicle strike on march 30

തിരുവനന്തപുരം: മോട്ടോർ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം അൻപത് ശതമാനം വരെ വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നിർദേശത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാർച്ച് 30ന് 24 മണിക്കൂർ വാഹനപണിമുടക്ക്. വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. പ്രീമിയം അന്‍പത് ശതമാനം വർധിപ്പിച്ചാൽ പുതിയ വാഹനം വാങ്ങുന്നവരെയും  നിലവിലെ ഇന്‍ഷുറന്‍സ് പുതുക്കുന്നവരെയും  കാര്യമായി ബാധിക്കും.

ചൈനയിൽ സ്വർണഖനി അപകടം; പത്തുപേർ മരിച്ചു

keralanews china accident 10 killed

ബെയ്‌ജിങ്‌: ചൈനയിലെ രണ്ടു സ്വർണ ഖനികളിലുണ്ടായ അപകടത്തിൽ പത്തുപേർ മരിച്ചു. ഖനികളിൽ നിന്ന് ക്രമാതീതമായി പുക ഉയർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ബന്ധു നിയമന വിവാദത്തിൽ യു ഡി എഫ് നേതാക്കൾ നിരപരാധികൾ

keralanews vigilance investigation against udf leaderskeralanews vigilance investigation against udf leaders

കൊച്ചി : ബന്ധു നിയമന വിവാദത്തിൽ യു ഡി എഫ് നേതാക്കൾക്കെതിരായ പരാതിയിൽ കഴമ്പില്ലെന്ന് വിജിലെൻസ് റിപ്പോർട്ട്. പ്രാഥമിക അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല എന്നിവർക്കെതിരെയായിരുന്നു ആരോപണം ഉയർന്നിരുന്നത്. റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കും.

ചിന്നക്കടയില്‍ വന്‍ തീപ്പിടിത്തം

keralanews got fire in kollam

കൊല്ലം: ചിന്നക്കടയില്‍ വന്‍ തീപ്പിടിത്തം. പത്ത് കടകള്‍ കത്തിനശിച്ചു ആറ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രാഥമിക നിഗമനത്തിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണക്കാക്കുന്നത്. കൂടുതല്‍ കടകളിലേക്ക് തീ പടരുന്നത് തടയാന്‍ ഫയര്‍ഫോഴ്‌സ് ശ്രമിക്കുകയാണ്. വെളുപ്പിന് 5.15 ഓടെയാണ് തീ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തീപ്പിടിച്ചവയില്‍ ഏറെയും ഓടിട്ട  കെട്ടിടങ്ങളാണ്. തീ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ പറഞ്ഞു

ഫോൺ വിളിക്കാനും കേന്ദ്രസർക്കാർ ആധാർ നിർബന്ധമാക്കുന്നു

keralanews connecting phone number to aadhaar

ന്യൂഡൽഹി : എല്ലാ പ്രീ പെയ്ഡ് പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളുടെയും ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് രാജ്യത്തെ എല്ലാ മൊബൈൽ ഫോൺ സേവന ദാതാക്കൾക്കും ടെലികോം കമ്മ്യൂണിക്കേഷൻസ് വകുപ്പ് അയച്ചു. ആധാറുമായി ബന്ധിപ്പിക്കാത്ത ഫോൺ നമ്പർ ഇന്ത്യയിൽ നിയമവിരുദ്ധമാകും. അടുത്ത മാസം മുതൽ ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ തുടങ്ങും.ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയും ചെയ്യും.

ശിവസേന എം.പി രവീന്ദ്ര ഗെയിക്വാദ് എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം

keralanews protest against sivasena mp

ന്യൂഡല്‍ഹി: എം.പി രവീന്ദ്ര ഗെയിക്വാദ് എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകം. ഒരു തരത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത സംഭവം ആണിതെന്നു കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അഭിപ്രായപ്പെട്ടു. ഒരു ജനപ്രതിനിധി ഇത്തരത്തില്‍ മോശമായി പെരുമാറുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നൽകും. എം.പിയെ  ഒരു വിമാനത്തിലും സഞ്ചരിക്കാന്‍ അനുവദിക്കരുതെന്നും പാര്‍ലമെന്റ് എത്തിക്‌സ്  കമ്മിറ്റി അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും മുന്‍ വ്യോമയാനമന്ത്രിയും എന്‍.സി.പി നേതാവുമായ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ബിസിനസ് ക്ലാസിന് പകരം എക്കോണമി ക്ലാസില്‍ ഇരുത്തിയതിനാണ് ശിവസേന എം.പി രവീന്ദ്ര ഗെയിക് വാദ് എയര്‍ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ചത്.