ഹൈ കോടതി ജഡ്ജിയുടെ ഇംഗ്ലീഷ് മോശം: ഉത്തരവ് സുപ്രീം കോടതി റദ്ധാക്കി

keralanews court order supreme court

ന്യൂഡൽഹി: ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയുടെ ഇംഗ്ലീഷ് ഭാഷ മോശമായതിനെ പേരിൽ വിധി റദ്‌ചെയ്തു സുപ്രീം കോടതി ഉത്തരവ്. ഹിമാചൽ പ്രദേശ്  ഹൈക്കോടതിയുടെ ഉത്തരവിലെ മോശം ഇംഗ്ലീഷ് കാരണം വിധിയിലെ ഉത്തരവ് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ ഈ അപൂർവ നടപടി.  വാടക തർക്കം സംബന്ധിച്ചുള്ള ഹർജിയിലെ ഹൈക്കോടതി വിധിയാണ് റദ്ദാക്കിയത്. കേസ് വീണ്ടും പരിഗണിച്ചേയ്ക്കും.

ഇസ്ലാം രണ്ടുതരത്തിലുണ്ട്: ഒന്ന് ഭ്രാന്തു പിടിച്ചതും മറ്റേത് മനുഷ്യത്വമുള്ളതും

keralanews salafi islam vs sufi islam markandeya kadju

ന്യൂഡൽഹി: വിവാദ പ്രസ്താവനകളും പോസ്റ്റുകളുമായി എന്നും വിവാദ നായകനായ ജസ്റ്റിസ്  മാർക്കണ്ഡേയ കട്ജു അടുത്ത  വിവാദവുമായി രംഗത്ത്. ഇസ്ലാമിനെ കുറിച്ച് ഫേസ്ബുക്കിൽ വിവാദ പ്രസ്താവനയാണ് കട്ജു നടത്തിയിരിക്കുന്നത്. ലോകത്ത്  രണ്ടു തരത്തിലുള്ള ഇസ്ലാമുണ്ടെന്നും അതിലൊന്ന് കിരാതവും ഭ്രാന്ത് പിടിച്ചതുമാണെന്നും ഇതിനെ ലോകത്തു നിന്ന് തൂത്തെറിയണമെന്നുമാണ് കട്ജുവിന്റെ പോസ്റ്റ്.

രണ്ടാമത്തേത് മനുഷ്യത്വവും സഹിഷ്ണുതയും ഉള്ളതാണെന്നും കട്ജു പറയുന്നു. ഇതിനകം തന്നെ പോസ്റ്റ് വിവാദമാവുകയും നിരവധി വിമർശനങ്ങൾ പോസ്റ്റിന്റെ താഴെ വരുകയും ചെയ്തു.

മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

keralanews munnar land encroachments

മൂന്നാര്‍: മൂന്നാറില്‍ ദേവികുളം താലൂക്കിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ആരംഭിച്ചു. ദേവികുളം തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം  കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിച്ച് നീക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാപ്പാത്തിചോലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സംഘത്തിന് നേരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതിനെ തുര്‍ന്നാണ് നടപടി.

ബാബ്‌റി മസ്ജിദ് കേസ്: കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് ഉമാഭാരതി

keralanews babry masjid case (3)

ന്യൂഡൽഹി: ബാബ്‌റി മസ്ജിദ് കേസിൽ സുപ്രീം കോടതി വിധി കേന്ദ്രമന്ത്രി ഉമാഭാരതിക്കെതിരായി വന്നതോടെ വിമർശനങ്ങളും ഉയരുകയാണ്. ഗുഡാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഉമാഭാരതി രാജി വെക്കണമെന്ന ആവശ്യവും  പരക്കെ ഉയർന്നിരുന്നു. എന്നാൽ താൻ രാജി വെക്കില്ലെന്നാണ് ഉമാഭാരതി പറയുന്നത്. കേസിൽ വിചാരണ നേരിടാനും ജയിലിൽ പോകാനും  തയ്യാറാണെന്നും ഉമാഭാരതി പറഞ്ഞു. കേസിന്റെ പേരിൽ തൂക്കിലേറാനും ഞാൻ തയ്യാറാണ്. അവർ പറഞ്ഞു.

ബാബറി മസ്ജിദ് കേസ് : എൽ കെ അദ്വാനിക്കെതിരെ ഗുഡാലോചന കുറ്റം

keralanews babri masjid case

ന്യൂഡൽഹി: ബാബ്‌റി മസ്ജിദ് കേസിൽ നിർണായകമായ ഉത്തരവുമായി സുപ്രീം കോടതി. ബാബ്‌റി മസ്ജിദ് തകർത്തകസിലെ ഗുഡാലോചനയിൽ ബിജെപി മുതിർന്ന നേതാവ് എൽ കെ അദ്വാനി വിചാരണ നേരിടണമെന്ന് സുപ്രീം  കോടതി. അലഹബാദ് കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി കേസിൽ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

അദ്വാനി, ഉമാഭാരതി, മുരളീമനോഹർ ജോഷി , കല്യാൺ സിംഗ് തുടങ്ങിയ പ്രതികൾ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. സി ബി ഐയുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.അദ്വാനിയും മുരളീ മനോഹർ  ജോഷിയും ഉൾപ്പെടെ 19 ആർ എസ് എസ്- ബിജെപി നേതാക്കൾക്കെതിരെയുള്ള ഗുഡാലോചന കുറ്റം നിലനിർത്തണം   എന്നായിരുന്നു സിബിഐയുടെ ആവശ്യം.

എച് 1 ബി വിസ നൽകുന്നതിന് നിയന്ത്രണം; ഉത്തരവിൽ ട്രംപ് ഒപ്പിട്ടു

keralanews h1b visa control

വാഷിംഗ്ടൺ: എച് 1 ബി വിസ നൽകുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന ഉത്തരവിൽ അമേരിക്കൻ  പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ് ഒപ്പുവെച്ചു. അമേരിക്കക്കാർക്ക് കൂടുതൽ തൊഴിലവസരം ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവിട്ടിരിക്കുന്നത്. വിദേശികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാനായി നൽകുന്ന എച് 1 ബി  വിസ മൂലം അമേരിക്കക്കാർക്ക് തൊഴിൽ നിഷേധിക്കപ്പെടുന്നുണ്ടെന്നു ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ബിജെപി യെ നേരിടാൻ കോൺഗ്രെസ്സുമായി കൂട്ടുചേർന്നിട്ടു കാര്യമില്ലെന്നു പിണറായി വിജയൻ: മോഡി സർക്കാർ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുമെന്നു അരവിന്ദ് കെജ്‌രിവാൾ

keralanews pinarayi kejrivalkeralanews pinarayi kejrival (2)

ദില്ലി: ബിജെപിയെ നേരിടാൻ കോൺഗ്രെസ്സുമായി കൂട്ടുചേർന്നിട്ട് കാര്യമില്ലെന്നു പിണറായി വിജയൻ. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പിണറായി ഇക്കാര്യം പറഞ്ഞത്. മോഡി സർക്കാർ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയാണെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം കെജ്‌രിവാൾ പറഞ്ഞു.

രാവിലെ എട്ടരയ്ക്ക് ദില്ലി കേരളാ ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു.

വിജയ് മല്ല്യക്ക് മണിക്കൂറുകള്‍ക്കകം ജാമ്യം

keralanews vijay mallya case

ലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായ വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്ല്യക്ക് മണിക്കൂറുകള്‍ക്കകം ജാമ്യം. മൂന്നു മണിക്കൂറാണ് മല്ല്യ പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. 50 ലക്ഷം പൗണ്ട് (എകദേശം 5.32 കോടി ഇന്ത്യന്‍ രൂപ) കെട്ടിവെച്ചാണ് മല്ല്യ ജാമ്യം നേടിയത്. ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ മല്ല്യക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

വിജയ് മല്യയെ അറസ്റുചെയ്യിപ്പിച്ചത് മോഡി

keralanews vijay mallya arrested by scotland yard

ലണ്ടൻ: രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയെ അറസ്റ് ചെയ്യിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള ഇടപെടൽ മൂലം. ബാങ്കുകളെ പറ്റിച്ചു മുങ്ങിയ മല്യയെ തിരികെ എത്തിക്കാൻ ശക്തമായ ഇടപെടലുകളാണ് ഇന്ത്യ നടത്തി വന്നിരുന്നത്. ഈ വിഷയത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി മോഡി നേരിട്ട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കിടയിൽ മാത്രമല്ല ബ്രിട്ടനിലെ ഉന്നത രഷ്ട്രീയ നേനതൃത്വങ്ങളുമായും വളരെ അടുത്ത ബന്ധമാണ് ഈ മദ്യ രാജാവിനുള്ളത്. ഇന്ത്യയിൽ 9000 കോടി കുടിശ്ശിക വരുത്തിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്. കഴിഞ്ഞ വര്ഷം മെയിലാണ് വിജയ് മല്യ രാജ്യം വിട്ടത്.

മഹിജയുടെ സമരത്തിനെതിരെ മന്ത്രി ജി സുധാകരൻ

keralanews minister g sudhakaran responsesn to mahija s strike

കൊച്ചി: പാമ്പാടി നെഹ്‌റു  കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണുവിന്റെ ‘അമ്മ മഹിജ നടത്തിയ സമരത്തെ വിമർശിച്ചു മന്ത്രി ജി സുധാകരൻ. മഹിജയുടെ സമരം  എൽ ഡി എഫിനെ ബാധിക്കില്ലെന്നും മലപ്പുറത്തു കിട്ടിയത് സ്ത്രീകളുടെ വോട്ടാണെന്നും മന്ത്രി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. മഹിജയുടെ സമരവുമായി ബന്ധപ്പെട്ടു പുറത്തു വന്നത് കെട്ടുകഥയാണ് . സമരം കൊണ്ട് എന്ത് നേടിയെന്നു ചോദിച്ചപ്പോൾ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയ്തത്. ഞങ്ങൾ ആ അമ്മയുടെ കുടെയായിരുന്നല്ലോ, എന്നിട്ട്   അവരുടെ കുടെയായിരുന്ന ഞങ്ങളെ ശത്രുപക്ഷത്താക്കുകയാണ് ചെയ്തതെന്നും സുധാകരൻ വ്യക്തമാക്കി. സർക്കാരിനെതിരെ പറഞ്ഞാൽ പാർട്ടിയിൽ കാണില്ല.ഇപ്പോൾ ചെയ്തത്  സർക്കാർ നേരത്തെയും ചെയ്യുമായിരുന്നുവെന്നും ജി സുധാകരൻ വ്യക്തമാക്കി.