കണ്ണൂർ : വിഷുവിനു മുമ്പുള്ള ബോണസും 2016 സെപ്റ്റംബർ മുതലുള്ള ഡി എ യും അനുവദിക്കണം എന്നാവശ്യപ്പെട്ട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. സംയുകത സമരസമിതിയുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ പണി മുടക്കുന്നത്. സമരസമിതി നൽകിയ പരാതിയെ തുടർന്ന് ജില്ലാ ലേബർ ഓഫീസർ മൂന്നു തവണ യോഗം വിളിച്ചെങ്കിലും ബസുടമകൾ അംഗീകരിക്കാത്തതിനെ തുടർന്നാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്നാണ് തൊഴിലാളി യൂണിയനുകളുടെ വാദം.
സെൻകുമാറിന്റെ പുനർനിയമനത്തിൽ സർക്കാർ സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം: ടി പി സെൻകുമാർ കേസിൽ വ്യക്തത വരുത്താൻ സംസഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. കോടതി വിധിയിൽ വ്യക്തത വേണം എന്നാവശ്യപ്പെട്ട് ഇന്ന് ഹർജിനൽകാനാണ് സർക്കാർ തീരുമാനം.
സെൻകുമാർ സർക്കാർ രേഖകൾ ചോർത്തിയെന്ന് സർക്കാർ സംശയിക്കുന്നു. സെൻകുമാർ ചോർത്തി നൽകിയ രേഖകൾ ചോർത്തിയാണ് പ്രതിപക്ഷം നിയമസഭയിൽ സംസാരിച്ചത്. ഇത് സെൻകുമാറിന്റെ സർക്കാർ വിരുദ്ധ നീക്കമാണെന്ന് സർക്കാർ കരുതുന്നു. ഇങ്ങനെ വിശ്വസിക്കാനാവാത്ത ഒരു ഉദ്യോഗസ്ഥനെ എങ്ങനെ ഡിജിപി സ്ഥാനത്തു നിയയമിക്കുമെന്നാണ് സർക്കാർ ആലോചിക്കുന്നത്.
അതേസമയം സംസ്ഥാന പോലീസ് മേധാവി ആര് എന്ന് ചോദിച്ചുകൊണ്ട് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ ബഹളം തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയായിരുന്ന ബഹളം.
കെ എസ് ആർ ടി സി മെക്കാനിക്കൽ വിഭാഗം തൊഴിലാളികളുടെ സമരം പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത കെ എസ് ആർ ടി സി മെക്കാനിക്കൽ വിഭാഗം തൊഴിലാളികൾ നടത്തി വന്ന സമരം പിൻവലിച്ചു. ഗതാഗത മന്ത്രി തോമസ് ചാണ്ടി അംഗീകൃത യൂണിയനുകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.
മെക്കാനിക്കൽ വിഭാഗം ജീവനക്കാർക് ഡബിൾ ഡ്യൂട്ടി ഒഴിവാക്കി സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയപ്പോഴുള്ള അപാകത പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തിയത്. പരിഷ്‌കാരം നിലവിൽ വന്ന ഇന്നലെ മുതലാണ് പണിമുടക്ക് തുടങ്ങിയത്.
മൃതദേഹങ്ങൾ വികൃതമാക്കിയ പാക്ക് സൈന്യത്തിനൊപ്പം മുജാഹിദിൻ ഭീകരരും
ന്യൂഡൽഹി: രണ്ട് ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോട് അനാദരവ് കാട്ടിയ പാക്ക് സൈനിക വിഭാഗമായ ബോഡർ ആക്ഷൻ ടീമിൽ ഭീകരരും ഉണ്ടെന്ന് ഇന്ത്യൻ അതിർത്തി രക്ഷാസേനയുടെ വെളിപ്പെടുത്തൽ. പാക് ആക്രമണത്തെ കുറിച്ച് വിശദീകരിക്കാൻ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിലാണ് പാക്ക് സൈന്യത്തിൽ ഭീകരരും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള ആരോപണം ബി എസ് എഫ് ഉയർത്തിയത്.
ഇന്ത്യൻ തിരിച്ചടി; പാക് സൈനിക പോസ്റ്റുകൾ തകർത്തു
ജമ്മു: സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാക്കിസ്ഥാൻ സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് പാക് സൈനിക പോസ്റ്റുകൾ തകർത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് ജമ്മുവിലെ കൃഷ്ണഗാട്ടി ഏരിയയിലെ രണ്ടു പോസ്റ്റുകൾ സൈന്യം തകർത്തത്. അതിർത്തി രക്ഷാ സേന നടത്തിയ വെടിവെപ്പിൽ എട്ട് പാക് സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്.
നേരത്തെ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ മേഖലയിലേക്ക് കടന്നുകയറിയ പാകിസ്ഥാൻ ബോഡർ ആക്ഷൻ തീം വെടിവെപ്പ് നടത്തിയിരുന്നു. ഈ വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ട് ഇന്ത്യൻ സൈനികരുടെ തലയറുത്തു പാകിസ്ഥാൻ സൈന്യം വികൃതമാക്കിയിരുന്നു. ഇതിന് ശക്തമായ മറുപടി നൽകുമെന്ന് ഇന്നലെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.
ശമ്പള വര്‍ധന ആവശ്യപ്പെട്ട് എല്‍പിജി ട്രക്ക് ഡ്രൈവര്‍മാര്‍ നാളെമുതല്‍ അനശ്ചിതകാല സമരം ആരംഭിക്കുന്നു
കൊച്ചി: നാളെ മുതൽ പാചക വാതക തൊഴിലാളികൾ വേതന വർദ്ധനവ് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലേക്ക്. തൊഴിലാളി നേതാക്കളുമായി ലേബർ കമ്മീഷൻ ചർച്ച നടത്തിയിട്ടും അത് ഫലം കണ്ടില്ല. തുടർന്നാണ് തൊഴിലാളികൾ നാളെമുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നത്. 1500 ല്‍ പരം ഡ്രൈവര്‍മാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഇത് വലിയതോതിലുള്ള പ്രതിസന്ധിയാണ് കേരളത്തില്‍ ഉണ്ടാക്കുക. സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ശ്രമം തുടരുന്നുവെന്നാണ് വിവരം.
സ്ത്രീപീഡന കേസിൽ കോൺഗ്രസ്സുകാർ മുൻപന്തിയിൽ; എം എം മണി
ഇടുക്കി : സ്ത്രീപീഡന കേസുകളിൽ കോൺഗ്രസ്സുകാർ എന്നും മുൻപന്തിയിലാണെന്ന് മന്ത്രി എം എം മണി. സോളാർ കേസ്, നിലംബൂർ രാധ വധം, സുനന്ദ പുഷ്‌ക്കറിന്റെ മരണം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. താൻ സ്ത്രീകളെ അപമാനിച്ചു എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുന്നാറിലെ പെമ്പിളൈ ഒരുമൈ സമരം തീർക്കാൻ ഇടപെടില്ല. സമരം തുടങ്ങി വെച്ചത് കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും മാധ്യമങ്ങളും കൂടിയാണ്. മൂന്നാർ കയ്യേറ്റത്തിൽ നിലപാടറിയിക്കാൻ രമേശ് ചെന്നിത്തലക്ക് മടിയുള്ളതിനാലാണ് സർവകക്ഷി യോഗത്തിൽ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഇന്ത്യയില്‍ വിഐപിക്കു പകരം ഇപിഐ; മോഡി
ന്യൂഡല്‍ഹി: പുതിയ ഇന്ത്യയില്‍ വിഐപി അല്ല ശരിയെന്നും ഇപിഐ (എവരി പേഴ്‌സണ്‍ ഈസ് ഇംപോര്‍ട്ടന്റ്) ആണ് ശരിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മന്ത്രിമാരടക്കമുള്ളവരുടെ വാഹനങ്ങളില്‍ നിന്ന് ബീക്കണ്‍ ലൈറ്റുകള്‍ എടുത്തു മാറ്റിയതു പോലെ തന്നെ എല്ലാവരുടെയും മനസില്‍ നിന്ന് വിവിഐപി ചിന്താഗതി മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സെന്‍കുമാറിന്റെ നിയമനം
തിരുവനന്തപുരം: ടി.പി. സെന്‍കുമാറിന് സംസ്ഥാന പോലീസ് മേധാവിയായി പുനര്‍നിയമനം നല്‍കണമെന്ന സുപ്രീംകോടതിവിധി നടപ്പാക്കാന്‍ വൈകുന്നത് മൂലം സര്‍ക്കാര്‍ കോടതിയലക്ഷ്യ നടപടികള്‍ ക്ഷണിച്ചുവരുത്തുകയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ലെന്നുകാണിച്ച് സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. രണ്ടുകാര്യങ്ങളാണ് സുപ്രീംകോടതി വിധിക്കുശേഷം സെന്‍കുമാറിന്റെ നിയമനവിഷയത്തില്‍ ഉണ്ടായിരിക്കുന്നത്. വിധി വന്നയുടന്‍, തന്നെ ഡി.ജി.പി.യായി നിയമിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുസഹിതം ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. വിധി നടപ്പാക്കണമെന്നുകാട്ടി നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥും ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. രണ്ടുകാര്യങ്ങളിലും സര്‍ക്കാര്‍ തീരുമാനമെടുത്തില്ല.
സമരപ്പന്തലിലേക്ക് തന്നെ മടങ്ങുമെന്ന് പെമ്പിളൈ ഒരുമ നേതാവ് ഗോമതി
മൂന്നാര്‍: മന്ത്രി എം.എം. മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന സമരപ്പന്തലിലേക്ക് തന്നെ മടങ്ങുമെന്ന് പെമ്പിളൈ ഒരുമ നേതാവ് ഗോമതി. ദിവസങ്ങളായി നടത്തുന്ന നിരാഹാര സമരം മൂലം അവശനിലയിലായതിനെ തുടര്‍ന്നാണ് പെമ്പിളൈ ഒരുമ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഇതിന് തയാറായിരുന്നില്ല. മന്ത്രി എം.എം. മണി പെമ്പിളൈ ഒരുമ പ്രവര്‍ത്തകരെ അവഹേളിക്കുന്ന തരത്തില്‍ നടത്തിയ പ്രസംഗമാണ് സമരത്തിന് കാരണം. മണി രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പെമ്പിളൈ ഒരുമ.