എസ് ബി ഐ ജനങ്ങളെ വെല്ലു വിളിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക്

keralanews sbi service charge thomas issac responds

തിരുവനന്തപുരം : സൗജന്യ എ ടി എം ഇടപാടുകൾ നിർത്തലാക്കിയ എസ് ബി ഐ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക്. ഇതൊരു ഭ്രാന്തൻ നയമാണ്. അതൊന്നും ന്യായീകരിക്കാൻ കഴിയില്ല. ഇത് ജനങ്ങളെ ബാങ്കുകളിൽ നിന്ന് അകറ്റുമെന്നും മന്ത്രി പറഞ്ഞു.

പൗരാവകാശങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത നിലപാടാണ് എസ് ബി എയുടേത്. ഇത്തരം സാഹചര്യത്തിലാണ് സഹകരണ ബാങ്കുകളുടെ പ്രസക്തി വർദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ് ബി എയുടെ സർവീസ് ചാർജ് കൊള്ള; ഒരു എ ടി എം ഇടപാടിന് 25 രൂപ ഈടാക്കും

keralanews sbi service charge

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ എസ് ബി എയിൽ അടുത്തമാസം മുതൽ സൗജന്യ എ ടി എം സേവങ്ങളില്ല. ഒരു എ ടി എം ഇടപാടിന് 25 രൂപ ഈടാക്കുമെന്നാണ് എസ് ബി ഐ അധികൃതർ അറിയിച്ചിട്ടുള്ളത്. നിലവിൽ മാസം അഞ്ചു തവണ എ ടി എം ഇടപാടുകൾ സൗജന്യമായിരുന്നു. ഇതിന് ശേഷമാണ് നിരക്ക് ഈടാക്കിയിരുന്നത്.

മുഷിഞ്ഞ നോട്ടുകൾ മാറുന്നതിനും സർവീസ് ചാർജ് നിശ്ചയിച്ചിട്ടുണ്ട്. ഇരുപത് മുഷിഞ്ഞ നോട്ടുകൾ അല്ലെങ്കിൽ അയ്യായിരം രൂപ വരയെ ഇനി സൗജന്യമായി മാറാനാവു. ഇതിനു മുകളിൽ നോട്ടുകൾ മാറുകയാണെങ്കിൽ ഒരു നോട്ടിന് രണ്ടു രൂപ വെച്ച് അല്ലെങ്കിൽ അയ്യായിരം രൂപയ്ക്ക് അഞ്ചു രൂപ വെച്ച് ഈടാക്കാനാണ് നിർദേശം  .

കൊച്ചി മെട്രോ റെയിലിൽ പരീക്ഷണയോട്ടം വിജയകരം

keralanews kochi metro train trail run

കൊച്ചി: കൊച്ചി മെട്രോ റെയിലിൽ ഒന്നിൽ കൂടുതൽ ട്രെയിനുകൾ ഉപയോഗിച്ചുള്ള പരീക്ഷണയോട്ടം നടത്തി. നാലു ട്രെയിനുകളാണ് ആലുവ മുതല്‍ പാലാരിവട്ടം വരെ പരീക്ഷണയോട്ടം നടത്തിയത്.  കേന്ദ്ര റയിൽവേ സുരക്ഷാ കമ്മിഷന്റെ യാത്രാനുമതി ലഭിച്ചതിനെ തുടർന്നാണു കൂടുതൽ ട്രെയിനുകൾ ഉപയോഗിച്ച് കെഎംആർഎൽ പരീക്ഷണ ഓട്ടം നടത്തിയത്. മുഴുവന്‍ സിഗ്നല്‍ സംവിധാനങ്ങളും ആശയവിനിമയ മാർഗങ്ങളും ഉപയോഗിച്ചായിരുന്നു പരീക്ഷണ ഓട്ടം. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലെ 11 മെട്രോ സ്റ്റേഷനുകളിലെയും ആശയവിനിമയ മാർഗങ്ങളും സിഗ്നൽ സംവിധാനവും പ്രവർത്തിപ്പിച്ചായിരുന്നു ഈ പരീക്ഷണ ഓട്ടം.

കൊച്ചി മെട്രോയിലെ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഇന്ന് മുതല്‍

keralanews kochi metro trail run

കൊച്ചി: കൊച്ചി മെട്രോയിലെ  ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഇന്ന് മുതല്‍ ആരംഭിക്കും. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിനുള്ളിലായിരിക്കും പരീക്ഷണ ഓട്ടം നടക്കുന്നത്.   11 സ്റ്റേഷനുകളാണ് ആലുവ-പാലാരിവട്ടം  റൂട്ടിലുള്ളത്. അനുമതിയോടൊപ്പം ഗുണനിലവാര സര്‍ട്ടിഫിക്കറ്റു കൂടി കിട്ടിയതോടെ മെട്രോ യാത്ര സര്‍വീസുകള്‍ ഉടന്‍ തന്നെ ആരംഭിക്കാന്‍ സാധിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചിരുന്നു.

നീറ്റ് പരീക്ഷ : നാല് അധ്യാപികമാർക്ക് സസ്‌പെൻഷൻ

keralanews neet exam cbse suspends 4 teachers

കണ്ണൂർ: നെറ്റ് പരീക്ഷയ്ക്കിടെ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ നാല് അദ്ധ്യാപികമാർക്ക്    സസ്‌പെൻഷൻ. ഇൻവിജിലേറ്റർമാരായി ജോലിയിലുണ്ടായിരുന്ന പയ്യന്നൂർ കുഞ്ഞിമംഗലം റിസ്ക് സ്കൂൾ  അദ്ധ്യാപികമാരെയാണ് സ്കൂൾ മാനേജ്‌മന്റ് ഒരു മാസത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെൻഡ്  ചെയ്തത്. ഷീജ, ഷാഹിന, ബിന്ദു ,ഷഫീന എന്നിവർക്കെതിരെയാണ് നടപടി. സംഭവം വിവാദമായതോടെ സർക്കാർ അടിയന്തിരമായി ഇടപെടുകയും കേസെടുക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇന്നലെ ഉച്ചയോടെ ഇൻവിജിലേറ്റർമാരായ അധ്യാപികമാരെ സസ്‌പെൻഡ് ചെയ്തത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സ്കൂൾ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ കൂടെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി ഉണ്ടാവുമെന്ന് സ്കൂൾ മാനേജ്‌മന്റ് അറിയിച്ചു. നീറ്റ് പരീക്ഷയ്ക്കെത്തിയ തങ്ങളെ ഇൻവിജിലേറ്റർമാർ നിർബന്ധിച്ച് വസ്ത്രം അഴിപ്പിച്ചെന്നാണ് ചില വിദ്യാർത്ഥിനികളുടെ വെളിപ്പെടുത്തൽ.

വിദ്യാർത്ഥികളുടെ വസ്ത്രമഴിച്ച് പരിശോധന; ഖേദം പ്രകടിപ്പിച്ച് സി ബി എസ് ഇ

keralanews neet exam

ന്യൂഡൽഹി: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവം നിർഭാഗ്യകരമെന്ന് സി ബി എസ് ഇ . കണ്ണൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വസ്ത്രമഴിച്ച് ചില വിദ്യാർത്ഥിനികളെ പരിശോധിച്ച സംഭവത്തിൽ കുട്ടികളോട് പ്രിൻസിപ്പൽ നിരുപാധികം മാപ്പ് പറയണമെന്നും സി ബി എസ് സി നിർദേശിച്ചു.

മാധ്യമങ്ങളിലൂടെയാണ് സംഭവം അറിഞ്ഞത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ തന്നെ  വിശ്വാസയോഗ്യമായ പരീക്ഷാ നടത്താൻ നടപടിയെടുക്കുമെന്നും പ്രശ്നങ്ങൾക്ക് കാരണം ചിലരുടെ അമിതാവേശമാണെന്നും സി ബി എസ് ഇ അറിയിച്ചു.

പരീക്ഷയുമായി ബന്ധപ്പെട്ട  ഡ്രസ്സ് കോഡ് അടക്കമുള്ള മാനദണ്ഡങ്ങൾ ബുള്ളറ്റിനിലും വെബ്സൈറ്റിലും അഡ്മിറ്റ് കാർഡിലും ഇമെയിലിലും എസ് എം എസ് മുഖേനെയും   വിദ്യാർത്ഥികളെ അറിയിച്ചിരുന്നുവെന്നും സി ബി എസ് ഇ അറിയിച്ചു.

ഹയർ സെക്കണ്ടറി പരീക്ഷാ ഫലം മെയ് 15ന്

keralanews higher secondary exam result on may 15 th

തിരുവനന്തപുരം : ഹയർ സെക്കണ്ടറി പരീക്ഷാ ഫലം മെയ് 15ന് പ്രഖ്യാപിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കും.

ഇന്ത്യയെ ആക്രമിക്കാൻ നിയന്ത്രണ രേഖയിൽ സ്ഥാപിച്ചിരുന്ന ബങ്കർ പട്ടാളം തകർത്തു

keralanews will hit inside pakistan ifterror attacks continue

ശ്രീനഗർ: അതിർത്തിയിൽ പ്രകോപനം തുടരുന്ന പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. നിയന്ത്രണ രേഖയിൽ ഇന്ത്യയെ ആക്രമിക്കാൻ സ്ഥാപിച്ചിരുന്ന പാക്ക് ബങ്കർ ഇന്ത്യൻ സേന പൂർണമായും തകർത്തു. മോട്ടോർ ഷെൽ ഉപയോഗിച്ചായിരുന്നു ആക്രമണം. അടുത്തിടെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് കടുത്ത പ്രകോപനങ്ങളാണ് ഉണ്ടായത്. തുടർന്നാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്കാൻ തീരുമാനിച്ചത്.

കാലിത്തീറ്റ കുംഭകോണ കേസ്: നാല് കേസുകളിൽ വിചാരണ തുടരാൻ കോടതി ഉത്തരവ്

keralanews laluprasad yadav case

ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണ കേസിൽ ആർ ജെ ഡി നേതാവ് ലാലു പ്രസാദ്  യാദവിന് തിരിച്ചടി. നാല് കേസുകളിൽ വിചാരണ തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. സി ബി ഐ സമർപ്പിച്ച ഹർജിലിലാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര , അമിതാവ റോയ് എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്.

2014നവംബറിൽ ജാർഖണ്ഡ് ഹൈക്കോടതി ലാലുവിനും കൂട്ടുപ്രതികളാക്കുമെതിരെയുള്ള ഗുഡാലോചന കുറ്റവും സുപ്രധാന വകുപ്പുകളും ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണ് സി ബി ഐ അന്വേഷണ സംഘം സുപ്രീം കോടതിയെ സമീപിച്ചത്.

വാട്സാപ്പിലൂടെ മലയാളത്തിൽ ഐ എസ് അനുകൂല പ്രചാരണം

keralanews is supporting messages through whatsapp

കൊച്ചി: വാട്സാപ്പിലൂടെ മലയാളത്തിൽ ഐ എസ് അനുകൂല പ്രചാരണം. ഐ എസിൽ ചേർന്ന മലയാളിയുടെ നേതൃത്വത്തിലാണ് പ്രചാരണം നടത്തുന്നത് എന്നാണ് സംശയം. അഫ്ഗാനിസ്ഥാൻ നമ്പർ ഉപയോഗിച്ചാണ് വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. അബു ഇസ ആണ്ഗ്രൂപ്പ് അഡ്മിൻ. ഇയാൾ പാലക്കാട് നിന്ന് കാണാതായ ഇസ ആണെന്ന് കരുതുന്നു. വാട്സാപ്പ് സന്ദേശം ലഭിച്ചയാൾ പരാതി നൽകിയതിനെ തുടർന്ന് എൻ ഐ എ അന്വേഷണം    തുടങ്ങി .