ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ നിർബന്ധമാക്കി

keralanews mandatory for opening bank account

ന്യൂഡൽഹി:ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ നിർബന്ധമാക്കി.50,000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകൾക്കും ആധാർ നിർബന്ധം.നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഡിസംബർ 31 ന് മുൻപ് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം.കേന്ദ്ര റവന്യൂ മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച ഡിസംബർ 31 ന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകളിൽ ഇടപാടുകൾ നടത്താൻ സാധിക്കില്ല.

ജനനേന്ദ്രിയം ഛേദിച്ചത് താന്‍ തന്നെ, ഇത്ര മുറിയുമെന്നു കരുതിയില്ല- യുവതിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

keralanews phone conversation leaked

തിരുവനന്തപുരം: സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്  താന്‍ തന്നെയാണെന്ന് സമ്മതിക്കുന്ന യുവതിയുടെ ശബ്ദരേഖ പുറത്ത്. കത്തി വീശുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇത്രയധികം മുറിഞ്ഞെന്ന് പിന്നീടാണ് മനസിലായതെന്നും യുവതി സംഭാഷണത്തിൽ പറയുന്നുണ്ട്.സ്വാമിയുമായി ഒരു തരത്തിലുള്ള വൈരാഗ്യമോ ലൈംഗിക ബന്ധമോ ഉണ്ടായിരുന്നില്ല. സുഹൃത്ത് അയ്യപ്പദാസാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിക്കണമെന്ന് ആവശ്യപ്പെട്ടത്.അയ്യപ്പദാസിന് സ്വാമിയോട് വൈരാഗ്യമുണ്ടായിരുന്നു. പ്രതികാരത്തിനായി ജനനേന്ദ്രിയം ഛേദിക്കണമെന്നു പറഞ്ഞ് തന്നെ നിര്‍ബന്ധിച്ചിരുന്നു. കട്ടിലിന് അടിയിലോ മറ്റോ ഒളിച്ചിരുന്ന് താന്‍ തന്നെ അതു ചെയ്യാമെന്ന് അയ്യപ്പദാസ് ആദ്യം പറഞ്ഞെങ്കിലും സ്വയം ചെയ്യാന്‍ പിന്നീട് ആവശ്യപ്പെടുകയായിരുന്നു. നിര്‍ബന്ധിച്ച് സ്വാമിയുടെ അടുത്തേക്ക് അയക്കുകയും ചെയ്തു. ആ സമയത്ത് അങ്ങനെ ചെയ്യണമെന്നു തോന്നിയില്ലെങ്കിലും തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റാന്‍ ശ്രമിക്കുകയായിരുന്നു. അതിനുള്ള ചെറിയ കത്തി നേരത്തെ അയ്യപ്പദാസ് തന്നെ വാങ്ങി തന്നിരുന്നു.ലിംഗം കൈയ്യിലെടുത്ത ശേഷം താന്‍ കത്തി വീശുകയായിരുന്നു. അര്‍ധ മയക്കത്തിലായിരുന്ന സ്വാമി നിലവിളിച്ചപ്പോഴാണ് അയ്യപ്പദാസിന്റെ നിര്‍ദ്ദേശപ്രകാരം ഇറങ്ങിയോടിയത്. ഇത്രയധികം മുറിയത്തക്ക വിധമാണ് താനത് ചെയ്തതെന്ന് കരുതിയില്ല.അയ്യപ്പദാസുമായി തനിക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നു. വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. സ്വാമിയുമായി കുടുംബത്തിനുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയാമായിരുന്ന അയ്യപ്പദാസ് സ്വാമി സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. ഇക്കാര്യത്തില്‍ സ്വാമിയ്ക്ക് ഒരു പങ്കുമില്ലെന്നും പെണ്‍കുട്ടി സംഭാഷണത്തില്‍ ആവർത്തിക്കുന്നു.

 

ബാങ്ക് ലയനവുമായി സർക്കാർ വീണ്ടും

keralanews bank merging again

ന്യൂഡൽഹി:എസ് ബി ടി ഉൾപ്പെടെയുള്ള അസ്സോസിയേറ്റ് ബാങ്കുകളെ എസ് ബി ഐ ഏറ്റെടുത്തതിന്ന് പിന്നാലെ രണ്ടാം ഘട്ട ബാങ്ക് ലയനവുമായി സർക്കാർ വീണ്ടും മുന്നോട്ട്.താരതമ്യേന ചെറിയ പൊതുമേഖലാ ബാങ്കുകളെ കാനറാ ബാങ്ക്,ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളെ കൊണ്ട് ഏറ്റെടുപ്പിക്കുവാനാണ് നീക്കം.ഇതിന്റെ സാദ്ധ്യതകൾ പരിശോധിച്ചു റിപ്പോർട്ട് നല്കാൻ നീതി ആയോഗിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.ദേന ബാങ്ക്,വിജയ ബാങ്ക്,യൂക്കോ ബാങ്ക്,യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ,യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ,എന്നിവയെ കാനറാ ബാങ്ക്,ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ ലയിപ്പിക്കാനാണ് നീങ്ങുന്നത്.

ചൈനയില്‍ കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളില്‍ സ്‌ഫോടനം, എഴ് മരണം

keralanews 7 dead 59 injured in kindergarten china
ബീജിങ്: ചൈനയിലെ ജിയാങ്ഷു പ്രവിശ്യയില്‍ കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളില്‍ സ്‌ഫോടനം. പ്രാദേശിക സമയം 4.50 നാണ് സ്‌ഫോടനം നടന്നത്. ഫെഹ്ഷിയാന്‍ എന്ന സ്ഥലത്തുള്ള കിന്റര്‍ഗാര്‍ഡനിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഏഴുപേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്താണ് സ്‌ഫോടനം നടന്നത്.ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായി വ്യക്തമാണ്.കഴിഞ്ഞ കുറച്ചുനാളുകളായി കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ചൈനയില്‍ ഉണ്ടാകുന്നുണ്ട്.

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി

keralanews swami gangesanantha teerthapadar case
തിരുവനന്തപുരം: പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം താന്‍ മുറിച്ചെന്ന മൊഴി പോലീസ് കെട്ടിച്ചമച്ചതന്നു യുവതി.കാമുകനും മറ്റുരണ്ടുപേരും ചേർന്നാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. കാമുകന് സ്വാമിയോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നും പെൺകുട്ടി കത്തിൽ പറയുന്നു.കുട്ടിക്കാലം മുതല്‍ വീടുമായി അടുപ്പമുള്ള സ്വാമി ഒരിക്കലും പീഡിപ്പിച്ചിട്ടില്ലെന്നും കത്തിലുണ്ട്. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയ്ക്കൊപ്പം യുവതിയുടെ വെളിപ്പെടുത്തലുള്ള കത്തും കോടതി ഫയലില്‍ സ്വീകരിച്ചു.സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. ഇപ്പോൾ പൊലീസിനെ തന്നെ വെട്ടിലാക്കുന്നതാണ് പെൺകുട്ടിയുടെ കത്ത്.

ഖത്തറും അമേരിക്കയും 1200 കോടി രൂപയുടെ ആയുധകരാറിൽ ഒപ്പു വെച്ചു

keralanews us and qatar seal deal

ദോഹ :ഗൾഫ് പ്രതിസന്ധി തുടരുന്നതിനിടെ മേഖലയെ ആശങ്കയിലാഴ്ത്തി ഖത്തർ അമേരിക്കയിൽ നിന്നും ആയുധങ്ങൾ വാങ്ങി കൂട്ടുന്നു.1200 കോടി രൂപയുടെ കരാറിലാണ് ഖത്തറും അമേരിക്കയും ഒപ്പുവെച്ചത്.36 എഫ്-15 യുദ്ധവിമാനങ്ങൾ വാങ്ങാനാണ് ഖത്തറിന്റെ തീരുമാനം.കരാറിന്റെ പ്രാരംഭ ചിലവാണ് 1200 കോടി ഡോളർ.വാഷിങ്ടണിൽ ബുധനാഴ്ച വൈകിട്ടാണ് കരാർ ഒപ്പിട്ടത്.ഖത്തർ പ്രതിരോധ മന്ത്രി ഖാലിദ് അൽ അതിയ്യയും അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമാണ് കരാർ ഒപ്പിട്ടത്.പുതിയ വിമാനങ്ങൾ ലഭിക്കുന്നതിലൂടെ ഖത്തറിന്റെ സൈനിക ശേഷി വർധിക്കുമെന്നും ഗൾഫ് മേഖലയിൽ സുരക്ഷിതത്വം  വര്ധിക്കുമെന്നുമാണ് ഖത്തർ കരുതുന്നത്.എന്നാൽ ഗൾഫ് രാജ്യങ്ങളിലെ ഭിന്നത അമേരിക്ക  മുതലെടുക്കുകയാണോ എന്ന് തോന്നും വിധമാണ് കാര്യങ്ങൾ.ഖത്തർ തീവ്രവാദികളെയും ഇറാനെയും പിന്തുണയ്ക്കുന്നു എന്നാണ് സൗദിയുടെയും മറ്റു ജി സി സി രാജ്യങ്ങളുടെയും ആരോപണം.ഇത് അമേരിക്കയും ശരി വെച്ചിട്ടുണ്ട്.എന്നാൽ അതെ സമയം തന്നെ അമേരിക്ക ഖത്തറിന് ആയുധങ്ങളും നൽകുന്നു.

കാർഷിക വായ്‌പ്പാ സബ്‌സിഡി തുടരും

keralanews govt extends interest subsidy on farm loans

ന്യൂഡൽഹി:ഹ്രസ്വകാല കാർഷിക വായ്പ്പകൾക്കു സബ്‌സിഡി തുടരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.രണ്ടു ശതമാനമാണ് സബ്‌സിഡി. ഒൻപതു ശതമാനമാണ് സാധാരണ കാർഷിക വായ്പ്പകളുടെ പലിശ.രണ്ടു ശതമാനം സബ്‌സിഡി നൽകുന്നതിലൂടെ നിലവിൽ ഏഴു ശതമാനത്തിന് വായ്പ ലഭിക്കും.മൂന്നു ലക്ഷം രൂപവരെയുള്ള വായ്പകൾ ഏഴു ശതമാനം പലിശക്ക് ലഭിക്കും.നിശ്ചിത സമയത്തിനകം തിരിച്ചടക്കുന്നവർക്കു മൂന്നു ശതമാനം കൂടി സബ്‌സിഡി ലഭിക്കും.വിളവെടുപ്പ് കാലത്തിനു ശേഷം വിളകൾ സൂക്ഷിക്കുന്നതിന് ഏഴു ശതമാനം നിരക്കിൽ ആറുമാസത്തേക്കും കാർഷിക വായ്‌പ്പാ ലഭിക്കും.പ്രകൃതി ദുരന്തബാധിത പ്രദേശങ്ങളിലെ കർഷകർക്ക് രണ്ടു ശതമാനം പലിശയിളവ് ലഭിക്കും.ഈ വര്ഷം മുതൽ കാർഷിക വായ്‌പകൾ ആധാറുമായി ബന്ധിപ്പിച്ചാണ് നൽകുക.

മധ്യപ്രദേശിൽ വീണ്ടും കർഷക ആത്മഹത്യ

keralanews two farmers commit suicide in MP

ഭോപാൽ:മധ്യപ്രദേശിൽ കർഷക സമരം രൂക്ഷം.കടക്കെണിയിൽ പെട്ട് രണ്ടു കർഷകർ കൂടി ആത്മഹത്യ ചെയ്തു.ഇതോടെ അടുത്ത ദിവസങ്ങളിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം 5 ആയി.ഹോഷൻഗാബാദ് ജില്ലയിലെ മഖൻലാൽ, വിദിഷ ജില്ലയിലെ ഹരിസിംഗ് യാദവ് എന്നിവരാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മഖൻലാലിന്റെ മൃതദേഹം.പണമിടപാടുകാരിൽ നിന്നും ഇയാൾ 7 ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു.ഇതിന്റെ പലിശയടക്കാനായി പലപ്പോഴായി ഇയാൾ തന്റെ 7 ഏക്കർ ഭൂമി വിറ്റിരുന്നു.ആത്മഹത്യ ചെയ്യാനായി ഗുളികകൾ കഴിച്ച ജാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നലെ മരിച്ചു.ഇതിനിടെ മൻസൂരിൽ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാൻ പോവുകയായിരുന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്തിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ,കോൺഗ്രസ് എം പി കാന്തിലാൽ ഭൂരിയ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. കർഷകരുടെ കടം എഴുതിത്തള്ളുന്നതിന്റെ ബാധ്യത സംസ്ഥാനങ്ങളെ ഏല്പിച്ച കേന്ദ്രസർക്കാർ നടപടിയും മഹാരാഷ്ട്രയും ഉത്തർപ്രദേശും കടം എഴുതിത്തള്ളിയതുമാണ് കാർഷിക പ്രക്ഷോഭം ശക്തമാക്കാനുള്ള ഒരു കാരണം. കർഷകരുടെ ആവശ്യങ്ങൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് സംസ്ഥാന കോൺഗ്രസ് ബുധനാഴ്ച മുതൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന സത്യാഗ്രഹം സംഘടിപ്പിക്കും.

500 രൂപയുടെ പുതിയ നോട്ട് ശ്രേണി പുറത്തിറങ്ങി

keralanews new 500rupee note

ന്യൂഡല്‍ഹി: 500 രൂപയുടെ പുതിയ നോട്ട് ശ്രേണി പുറത്തിറങ്ങി. നോട്ട് നിരോധനത്തിനു ശേഷം പുറത്തിറങ്ങിയ 500 രൂപ നോട്ടുകളുമായി വലിയ വ്യത്യാസമൊന്നും ഇല്ലാത്തവയാണ് പുതിയ നോട്ടുകളെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.500 രൂപ നോട്ടിന്റെ ഏറ്റവും പുതിയ ശ്രേണിയില്‍ ഇരുനമ്പര്‍ പാനലുകളിലും എ എന്ന ഇംഗ്ലീഷ് അക്ഷരം അച്ചടിച്ചിട്ടുണ്ടാകും.പഴയതില്‍ ഇ എന്ന അക്ഷരമാണ് അച്ചടിച്ചിരിക്കുന്നത്.കഴിഞ്ഞ നവംബര്‍ എട്ടിനാണ് നോട്ട് നിരോധനവും പിന്നാലെ പുതിയ നോട്ടുകളും പ്രാബല്യത്തില്‍ വന്നത്. സ്വച്ഛ് ഭാരത് ചിഹ്നവും റെഡ് ഫോര്‍ട്ടിന്റെ ചിത്രവുമാണ് പുതിയ 500 രൂപ നോട്ടിന്റെ പ്രത്യേകത.

സംസ്ഥാനത്തു ചെറിയ ഉള്ളിയുടെയും അരിയുടെയും വില കുതിക്കുന്നു

keralanews onion and rice price increasing

തിരുവനന്തപുരം:സംസ്ഥാനത്തു ചെറിയ ഉള്ളിയുടെയും അരിയുടെയും വില കുതിക്കുന്നു. ചെറിയ ഉള്ളിക്ക് കിലോക്ക് 140 മുതൽ 145 വരെയാണ് വില. ചമ്പാഅരിക്ക് 55 രൂപയും ജയ അരിക്ക് 45 രൂപയുമായി.പച്ചരി 22 ൽനിന്ന് 26 എന്ന നിലയിലേക്ക് കഴിഞ്ഞ രണ്ട് ദിവസം കൊണ്ടാണ് ഉയർന്നത്. തൊട്ടടുത്ത് തന്നെ കാബൂളി കടലയുണ്ട്. കിലോക്ക് 180 രൂപ. നാടൻ കടലയും പിന്നില്ല, കിലോക്ക് 92 മുതൽ 96 വരെ വില ഉയർന്നു.മഹാരാഷ്ട്രയിൽ ഉള്ളി വിളവ് കുറഞ്ഞതാണ് ഉള്ളിക്കു വിലകൂടാനുള്ള  കാരണമായി പറയുന്നത്. ഉരുളക്കിഴങ്ങിന് രണ്ടു ദിവസംകൊണ്ട് രണ്ട് രൂപ കൂടി കിലോവില 25ൽ എത്തി. കുടുംബ ബജറ്റുകളെയാകെ തകിടം മറിച്ചുകൊണ്ടാണ് വിലകയറുന്നത്.