കൊച്ചി:സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പാൻ എക്‌സൈസ് അനുമതി വേണ്ടന്നു ഹൈക്കോടതി.വീടുകളിലും മറ്റും നടക്കുന്ന സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പിയാൽ ഉദ്യോഗസ്ഥർ ഇടപെടരുതെന്ന് ഹൈക്കോടതി നിർദ്ദേശം.അനുവദനീയമായ അളവിൽ മദ്യം സൂക്ഷിക്കാമെന്നും വില്പന പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.നിലവിൽ സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പാൻ എക്‌സൈസ് ലൈസൻസ് വേണം.ഇതിനെതിരായി സ്വകാര്യ വ്യക്തി നൽകിയ ഹർജിയിലാണ് ഹൈകോടതി ഇടപെടൽ.
സംസ്ഥാനത്ത് ആറുമാസത്തിനകം പ്ലാസ്റ്റിക് സഞ്ചികള്‍ പൂർണ്ണമായും നിരോധിക്കും
കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍നിന്ന് കള്ളനോട്ടും നോട്ടടി യന്ത്രവും പിടിച്ചു
കൊടുങ്ങല്ലൂര്:കൊടുങ്ങല്ലൂര്‍ മതിലകത്തെ യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍നിന്നും കള്ളനോട്ടടിയന്ത്രവും കള്ളനോട്ടും പിടിച്ചു. ബിജെപി നേതാക്കളും യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ ഭാരവാഹികളുമായ ഏരാച്ചേരി രാഗേഷ്, സഹോദരന്‍ രാജേഷ് എന്നിവരുടെ വീട്ടില്‍നിന്നുമാണ് യന്ത്രം പിടിച്ചത്. ഏരാച്ചേരി ഹര്‍ഷന്റെ മക്കളാണ്. രാജേഷിനെമാത്രമെ പൊലീസിന് പിടികൂടാനായുള്ളൂ. രാഗേഷ് ഒളിവിലാണ്. ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് ഇന്ന് വീട്ടില്‍നിന്നും പിടിച്ചത്. 2000, 500, 100, 50, 20 രൂപയുടെ കള്ളനോട്ടുകളാണ് ഇവ. പൊലീസ് പരിശോധന തുടരുകയാണ്. വീട്ടിനകത്താണ് കള്ളനോട്ടടിയന്ത്രം സൂക്ഷിച്ചിരുന്നത്.നോട്ട് അച്ചടിക്കാനുള്ള മഷിയും പേപ്പറും പിടിച്ചു
ഈ വർഷം പവർകട്ട് ഉണ്ടാവില്ല:എം.എം.മണി
തിരുവനന്തപുരം:സംസ്ഥാനത്തുമഴകുറയുന്നതിൽ ആശങ്ക ഉണ്ടെന്നു വൈദ്യുതി മന്ത്രി എം.എം മണി.അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നതു വൈദ്യുതോല്പാദനത്തെ ബാധിച്ചിട്ടുണ്ട്.മഴ കുറവാണെങ്കിലും ഈ വര്ഷം പവർകട്ട് ഉണ്ടാകില്ല.വൈദ്യുതി ലഭ്യമാക്കുന്നതിന് വേണ്ടി മറ്റു മാർഗങ്ങൾ തേടുമെന്നും മന്ത്രി പറഞ്ഞു.വരും ആഴ്ചകളിൽ സംസ്ഥാനത്തു കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്.
ക്വാറിയിലേക്കുള്ള ദൂരപരിധി കുറച്ചു
തിരുവനന്തപുരം:പൂട്ടിപോയ രണ്ടായിരത്തിലധികം ക്വാറികൾക്ക് തുറന്നു പ്രവർത്തിക്കാൻ അവസരമൊരുക്കി കേരളാ മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിലെ ഭേദഗതി മന്ത്രിസഭാ അംഗീകരിച്ചു.ജനവാസ കേന്ദ്രങ്ങളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും ക്വാറിയിലേക്കുള്ള ദൂരപരിധി അമ്പതു മീറ്ററാക്കി കുറച്ചു.കഴിഞ്ഞ സർക്കാരിന്റെ കാലത്തു ഇത് നൂറു മീറ്റർ ആയിരുന്നു.ഇതേ തുടർന്ന് രണ്ടായിരത്തിലധികം ക്വാറികൾ പ്രവർത്തനം നിർത്തി.ഇവയിൽ നിന്നുമുള്ള പ്രവർത്തനം നിലച്ചതോടെ നിർമാണ സാധനങ്ങളുടെ വില കൂടി.ഇതിനെ തുടർന്നാണ് നടപടി പുനഃപരിശോധിക്കാൻ മന്ത്രിസഭാ തീരുമാനിച്ചത്.കേന്ദ്ര സർക്കാർ 2016-ൽ പുറപ്പെടുവിച്ച ചട്ടങ്ങളിലും മറ്റുസംസ്ഥാനങ്ങളിലെ ചട്ടങ്ങളിലും ദൂരപരിധി 50 മീറ്റർ ആയി നിജപ്പെടുത്തി.പറ പൊട്ടിക്കാനുള്ള അനുമതിയുടെ കാലാവധി 5 വർഷമായും കൂട്ടി.
അസാധുവാക്കിയ 1000,500 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ കേന്ദ്രം വീണ്ടും അവസരമൊരുക്കുന്നു
ന്യൂഡൽഹി:അസാധുവാക്കിയ 1000,500 രൂപ നോട്ടുകൾ റിസേർവ് ബാങ്കിന് കൈമാറാൻ ബാങ്കുകൾക്കും ജില്ലാ സഹകരണ ബാങ്കുകൾക്കും പോസ്റ്റ് ഓഫീസുകൾക്കും വീണ്ടും അവസരം.ഒരു മാസത്തിനുള്ളിൽ ഇവരുടെ കൈവശമുള്ള പഴയ നോട്ടുകൾ കൈമാറിയാൽ പുതിയ നോട്ടുകൾ നല്കുമെന്നറിയിച്ചു കേന്ദ്ര ധനകാര്യ മന്ത്രാലയം വിജ്ഞാപനമിറക്കി.ബാങ്കുകൾക്കും പോസ്റ്റോഫീസുകൾക്കും ഡിസംബർ മുപ്പത്തിനുള്ളിൽ ശേഖരിച്ച നോട്ടുകളും സഹകരണ ബാങ്കുകൾക്ക് നവംബർ പതിനാലിനകം ശേഖരിച്ച നോട്ടുകളുമാണ് കൈമാറാൻകഴിയുക.കോടിക്കണക്കിനു രൂപയുടെ അസാധുവാക്കിയ നോട്ടുകൾ സ്വകാര്യ ബാങ്കുകളിലും സഹകരണ ബാങ്കുകളിലും കെട്ടികിടക്കുന്ന സാഹചര്യത്തിൽ വിപണിയിൽ കടുത്ത നോട്ട് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം.അസാധുവാക്കിയ നോട്ടുകൾ ഇതുവരെ നിക്ഷേപിക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും വിജ്ഞാപനത്തിലുണ്ട്.
ജസ്റ്റിസ് കർണന്റെ ജ്യാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
ന്യൂഡൽഹി:കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി ആറുമാസം തടവിന് വിധിച്ച കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എസ് കർണൻ ശിക്ഷ അനുഭവിച്ചേ തീരൂ എന്ന് സുപ്രീം കോടതി.തനിക്കു ലഭിച്ച ശിക്ഷ റദ്ധാക്കണമെന്നും ഇടക്കാല ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടു കർണൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.കർണ്ണനെ ഇന്ന് കൽക്കത്തയിലെ പ്രെസിഡെൻസി ജയിലിലേക്ക് മാറ്റും.മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇന്ന് രാവിലെയാണ് കർണ്ണനെ കൊല്കത്തയിലെത്തിച്ചത്.ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ജസ്റ്റിസ് കർണ്ണനെ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ കൊൽക്കത്ത പോലീസ് അറസ്ററ് ചെയ്തത്.
ജസ്റ്റിസ് കർണൻ അറസ്റ്റിൽ
കോയമ്പത്തൂർ:കോടതിയലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ ജസ്റ്റിസ് കർണൻ അറസ്റ്റിലായി.കോയമ്പത്തൂരിൽ വച്ചാണ് അദ്ദേഹം അറസ്റ്റിലായത്.ബംഗാൾ-തമിഴ്നാട് പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് കർണൻ അറസ്റ്റിലായത്.കോയമ്പത്തൂരിലെ മരമാപിച്ച്ചം പെട്ടി എന്ന സ്ഥലത്തു വെച്ചാണ് അദ്ദേഹം അറസ്റ്റിലായത്.പിടിയിലായ ഇദ്ദേഹത്തെ കൊൽക്കത്തയിലേക്ക് കൊണ്ടുപോകും.സുപ്രീം കോടതി വിധിയെ തുടർന്ന് ഒളിവിൽ പോയ കർണൻ തമിഴ്‌നാട്ടിൽ തന്നെ ഉണ്ടാകുമെന്നും പിടിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു ബംഗാൾ ഡിജിപി സുർജിത് കൗർ തമിഴ്നാട് ഡിജിപി ടി.കെ രാജേന്ദ്രന് കത്തയക്കുകയുണ്ടായി.ഇതേ തുടർന്നാണ് സംയുക്ത പരിശോധന നടത്തിയതും ഒടുവിൽ കർണൻ പിടിയിലായതും.
മത്സ്യത്തിൽ ഫോർമാലിൻ തളിക്കുന്നത് വ്യാപകമാകുന്നു
തിരുവനന്തപുരം:ട്രോളിംഗ് സമയത്തു മത്സ്യത്തിൽ ഫോർമാലിൻ തളിക്കുന്നത് വ്യാപകമാകുന്നു.സാധാരണ ഗതിയിൽ മൽസ്യം കേടുകൂടാതെ സൂക്ഷിക്കാൻ അമോണിയയാണ് ഉപയോഗിക്കുന്നത്.ഇത് ചേർത്താൽ നാലോ അഞ്ചോ ദിവസം വരെ മൽസ്യം കേടുകൂടാതെയിരിക്കും.ഇപ്പോൾ ട്രോളിങ് സമയമായിട്ടും മൽസ്യ വിപണി സജീവമാണ്.ആഴ്ചകൾക്കു മുൻപ് പിടിച്ച മത്സ്യത്തെ കൊടും വിഷമായ ഫോർമാലിൻ ഉപയോഗിച്ച് സൂക്ഷിച്ചിരിക്കുന്നു.മൂന്നും നാലും ദിവസം വരെ മൽസ്യംകേടുകൂടാതെ സൂക്ഷിക്കാം എന്നതാണ് ഫോർമാലിന്റെ സവിശേഷത.ശവം കേടുകൂടാതെ സൂക്ഷിക്കാനാണ് ഫോർമാലിൻ ഉപയോഗിക്കുന്നത്.ഇത് സ്ഥിരമായി ശരീരത്തിനുള്ളിൽ ചെന്നാൽ ക്യാൻസർ ഉറപ്പാണെന്ന് ഡോക്ടർമാർ പറയുന്നു. ഹോട്ടലുകൾ തന്നെയാണ് ഇത്തരം മൽസ്യങ്ങളുടെ ആവശ്യക്കാർ.കുറഞ്ഞ വിലക്ക് ഇത്തരം മൽസ്യങ്ങൾ ലഭിക്കുന്നു.ഇവ ആഴ്ചകളോളം സൂക്ഷിക്കാനും കഴിയുന്നു.
മുതിർന്ന പൗരന്മാർക്കായി ആധാർ അധിഷ്ഠിത സ്മാർട്ട് കാർഡ് വരുന്നു
ന്യൂഡൽഹി:രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി ആധാർ അധിഷ്ഠിത സ്മാർട്ട് കാർഡുകൾ ഏർപെടുത്താനായുള്ള പദ്ധതി വേഗത്തിൽ നടപ്പാക്കുമെന്ന് കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രി ധാവർചന്ദ് ഗെഹ്‌ലോട്ട് പറഞ്ഞു.മുതിർന്ന പൗരന്മാരുടെ എല്ലാവിവരങ്ങളും കാർഡിൽ ഉൾപ്പെടുത്തും.വിവിധ ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കുന്നതിന് കാർഡ് ഉപകരിക്കും.വാർധക്യസംബന്ധമായ അസുഖങ്ങൾ ബാധിച്ച ബി.പി.എൽ കാർഡുടമകൾക്ക് സഹായ ഉപകരണങ്ങളും സേവനങ്ങളും സൗജന്യമായി നൽകുന്ന പദ്ധതി ‘രാഷ്ട്രീയ വയോശ്രീ യോജന’ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.