പൊയിലൂരിൽ സിപിഎം പ്രകടനത്തിന് നേരെ നടന്ന കല്ലേറിൽ പോലീസുകാരനുൾപ്പെടെ നിരവധിപേർക്ക് പരിക്ക്

keralanews many people including policeman injured in the stoning against cpm rally in poyiloor

കണ്ണൂർ:കോഴിക്കോട്-കണ്ണൂർ ജില്ലാ അതിർത്തിയായ പൊയിലൂരിൽ സിപിഎം പ്രകടനത്തിന് നേരെ നടന്ന കല്ലേറിൽ പോലീസുകാരനുൾപ്പെടെ നിരവധിപേർക്ക് പരിക്ക്.പത്തോളം വാഹനങ്ങളും തകർത്തു.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്.പൊയിലൂരിൽ സിപിഎം ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ബഹുജന പ്രകടനത്തിന് നേരെയാണ് ആക്രമണം നടന്നത്.അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.തലശ്ശേരി ഡിവൈഎസ്പി പ്രിൻസ് അബ്രഹാമിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.

ഉത്തർപ്രദേശിലെ താപവൈദ്യുത നിലയത്തിൽ പൊട്ടിത്തെറി;15 മരണം

keralanews explosion in thermal power plant in up 15 died

ലഖ്‌നൗ:ഉത്തർപ്രദേശിലെ താപവൈദ്യുത നിലയത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ 15 പേർ മരിച്ചു.താപവൈദ്യുത നിലയത്തിന്റെ നീരാവി കടന്നു പോകുന്ന ബോയ്‌ലർ ട്യൂബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.റായ്‌ബറേലി ഉച്ഛാഹാറിലെ എൻടിപിസി പ്ലാന്റിൽ ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടം നടന്നത്.സംഭവ സമയത്ത് 150 ഓളം തൊഴിലാളികൾ  പ്ലാന്റിനകത്തുണ്ടായിരുന്നു.മരണ സംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത.അപകടത്തെ തുടർന്ന് പ്ലാന്റ് താൽക്കാലികമായി അടച്ചിട്ടു. മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഹായധനം പ്രഖ്യാപിച്ചു.

തലശേരിയിൽ രണ്ടു കോടിയുടെ കുഴൽപ്പണം പിടികൂടി

keralanews black money worth 2crores seized from thalasseri

തലശേരി: കർണാടകയിൽ നിന്നും കേരളത്തിലേക്കു കടത്തുകയായിരുന്ന രണ്ട് കോടി രൂപയിലധികം വരുന്ന കുഴൽപ്പണം തലശേരിയിൽ പിടികൂടി.ഇന്നു രാവിലെ 9.30 ഓടെ തലശേരി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് കുഴൽപ്പണം പിടികൂടിയത്.തലശേരി ഡിവൈഎസ്പി പ്രിൻസ് എബ്രഹാം, സിഐ കെ.വി. പ്രേമചന്ദ്രൻ, പ്രിൻസിപ്പൽ എസ്ഐ എം. അനിൽ, പ്രത്യേക സ്ക്വാഡ് അംഗങ്ങളായ അജയൻ, ബിജുലാൽ, വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശികളായ കരുവംപൊയിൽ പൊൻപാറയ്ക്കൽ ഇഖ്ബാൽ (30), പെരുന്തോട്ടത്തിൽ മുഹമ്മദ് (21‌) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തു വരികയാണ്.ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ കേരളത്തിലേക്ക് പണം കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

പാചക വാതക സിലിണ്ടറിന് വില കൂട്ടി

keralanews the price of cooking gas increased

കൊച്ചി:പാചക വാതക സിലിണ്ടറിന് വില കൂട്ടി.സിലിണ്ടറിന് 94 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 635 രൂപയിൽ നിന്നും 729 രൂപയായി.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 146 രൂപയും വർധിപ്പിച്ചു.1143 രൂപയായിരുന്ന സിലിണ്ടറിന് ഇനി മുതൽ 1289 രൂപ നൽകണം.വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.പാചക വാതകത്തിന്റെ വില വർധിപ്പിച്ചു കൊണ്ടുള്ള എണ്ണ കമ്പനികളുടെ അറിയിപ്പ് ഇന്ന് പുലർച്ചെയാണ് വിതരണക്കാർക്ക് ലഭിച്ചത്.എല്ലാ മാസവും ഒന്നാം തീയതി സിലിണ്ടർ വില വർധിപ്പിക്കുന്ന പതിവ് എണ്ണ കമ്പനികൾക്ക് ഉണ്ടെങ്കിലും ഇതിന് പ്രത്യേകിച്ച് മാനദണ്ഡങ്ങൾ ഒന്നും ഇല്ല.

നാളെ വ്യാപാരി വ്യവസായി ഏകോപന സമിതി 24 മണിക്കൂർ കടയടപ്പ് സമരം നടത്തും

keralanews tomorrow 24hour strike of trade union co ordination committee

കണ്ണൂർ:വ്യാപാരി വ്യവസായി ഏകോപനം സമിതി നാളെ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തും.ജിഎസ്ടി നടപ്പിലാക്കിയതിലെ അപാകതകൾ പരിഹരിക്കുക, വാടക-കുടിയാൻ നിയമം പരിഷ്കരിക്കുക, റോഡ് നവീകരണത്തിന്‍റെ ഭാഗമായി കടകൾ ഒഴിപ്പിക്കുമ്പോൾ ജോലി നഷ്ടമാകുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ 24 മണിക്കൂർ കടയടപ്പ് സമരം.സമരത്തോടനുബന്ധിച്ച് നാളെ വ്യാപാരികൾ സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ ധർണ നടത്തും.

ഐഎസ് ബന്ധം;കണ്ണൂരിൽ നാല് പേർ കൂടി അറസ്റ്റിൽ

Silhouette of soldier with rifle

കണ്ണൂർ:ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലുപേരെകൂ‌ടി കണ്ണൂരിൽ പോലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കല്ലിൽ നിന്ന് രണ്ടുപേരെയും വളപട്ടണത്ത് നിന്ന് രണ്ടു പേരെയുമാണ് അന്വേഷണ സംഘം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഐഎസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ചുപേരുമായി ഇവർക്കു ബന്ധമുള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.നേരത്തെ അറസ്റ്റിലായവർക്ക് പാസ്പോർട്ട്, വീസ, യാത്രാരേഖകൾ എന്നിവ സംഘടിപ്പിച്ച് കൊടുത്തതിൽ കസ്റ്റഡിയിലായവർക്ക് പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.ഇവർക്ക് യാത്രാ രേഖകളും പാസ്പോർട്ടും തയാറാക്കി നൽകിയ കണ്ണൂരിലെ ചില ട്രാവൽ ഏജൻസികളിൽ അന്വേഷണ സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.അതേസമയം നേരത്തെ അറസ്റ്റിലായ തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ. ഹംസ (57), തലശേരി കോർട്ട് കോംപ്ലക്സ് സൈനാസിലെ മനാഫ് റഹ്‌മാൻ (42), മുണ്ടേരി കൈപ്പക്കയ്യിൽ ബൈത്തുൽ ഫർസാനയിലെ മിഥ്‌ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി.അബ്ദുൾ റസാഖ് (34), മുണ്ടേരി പടന്നോട്ട്മെട്ടയിലെ എം.വി. റാഷിദ് (24) എന്നിവരെ കസ്റ്റഡിയിൽവിട്ടുകിട്ടാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ ഇന്ന് തലശേരി കോടതി പരിഗണിക്കും. 15 ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിവൈഎസ്പി പി.പി. സദാനന്ദന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.

ചെന്നൈ നഗരത്തിൽ കനത്ത മഴ;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

keralanews heavy rain in chennai leave for educational institutions

ചെന്നൈ:ചെന്നൈ നഗരത്തിൽ കനത്ത മഴ.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.ഇടതടവില്ലാതെ പെയ്യുന്ന മഴ ചെന്നൈ നഗരത്തെ വെള്ളക്കെട്ടിലാക്കുകയാണ്. കനത്ത മഴയെ തുടർന്ന് ചെന്നൈ,കാഞ്ചിപുരം,തിരുവള്ളൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.തഞ്ചാവൂർ ജില്ലയിൽ മതിലിടിഞ്ഞു വീണ് ഒരു മരണം റിപ്പോർട് ചെയ്തിട്ടുണ്ട്.അടുത്ത വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട് ചെയ്തു.2015 ഡിസംബറിൽ ചെന്നൈയിലുണ്ടായ പ്രളയത്തിൽ 150 പേർ മരിച്ചിരുന്നു.എന്നാൽ പ്രളയത്തെ നേരിടാനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നു അധികൃതർ വ്യക്തമാക്കി.നഗരത്തിൽ ഗതാഗതവും താറുമാറായിരിക്കുകയാണ്.

മാഹിയിൽ ഇന്ന് ബിജെപി ഹർത്താൽ

keralanews today bjp hartal in mahe

മാഹി:കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ ഇന്ന് ഹർത്താൽ.ബിജെപിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.തീരദേശ പ്രദേശത്ത് മത്സ്യത്തൊഴിലാളികളെ പോലീസ് മർദിച്ചെന്ന് ആരോപിച്ചാണ് ഹർത്താൽ.രാവിലെ ആറുമുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. ഹർത്താലിന്റെ പശ്ചാത്തലത്തിൽ പോലീസ് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കൊല്ലം ചവറയിൽ നടപ്പാലം തകർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി

keralanews three died in walkway bridge collapses in kollam chavara

കൊല്ലം;കൊല്ലം ചവറയിൽ നടപ്പാലം തകർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി.കെഎംഎല്ലിലെ ജീവനക്കാരി ശ്യാമളാദേവി,ആൻസില,അന്നമ്മ എന്നിവരാണ് മരിച്ചത്.പരിക്കേറ്റവരെ കൊല്ലത്തും ചാവറയിലും കരുനാഗപ്പള്ളിയിലും ഉള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കെടിഎസ് കനാലിനു കുറുകെ കെഎംഎംഎൽഎംഎസ് യൂണിറ്റിലേക്ക് പോകാനുള്ള ഇരുമ്പു പാലമാണ് ഇന്ന് രാവിലെ പതിനൊന്നുമണിയോടെ തകർന്നത്.അനുവദനീയമായതിലും കൂടുതൽ ആളുകൾ കയറിയതാണ് അപകടമുണ്ടാകാൻ കാരണം.പൊന്മന ഭാഗത്തെ മൈനിങ് തൊഴിലാളികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമരത്തിലായിരുന്നു.ഇന്ന് രാവിലെ തൊഴിലാളികളും മാനേജ്‌മന്റ് പ്രതിനിധികളും തമ്മിൽ ചർച്ച നടന്നിരുന്നു.ചർച്ചയ്ക്കു ശേഷം ജോലിക്ക് കയറേണ്ടവരും പുറത്തേക്കുപോയ സമരക്കാരുമായി നൂറോളം പേർ ഒരേസമയം പാലത്തിൽ കയറിയതാണ് അപകടത്തിന് കാരണമായത്.തകർന്നു വീണ പാലം മുറിച്ചുമാറ്റാനുള്ള ശ്രമം നടക്കുകയാണ്.ദേശീയ ജലപാതയ്ക്ക് കുറുകെ വീണതിനാൽ ഇതുവഴിയുള്ള ജലഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.

കണ്ണൂരിൽ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് തീയിട്ടു

keralanews the congress committee office in kannur has been burnt down

കണ്ണൂർ:കണ്ണൂർ പട്ടുവത്തെ കോൺഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവന് തീയിട്ടു.തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.ജനലിനു ഉള്ളിലൂടെ പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഓഫീസിനകത്തെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ളവ കത്തി നശിച്ചു.സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ഡിസിസി ജനറൽ സെക്രെട്ടറിയും പഞ്ചായത്തംഗവുമായ രാജീവൻ കപ്പച്ചേരി ആരോപിച്ചു.മുള്ളൂൽ മുതൽ കുഞ്ഞിമതിലകം വരെയുള്ള കോൺഗ്രസിന്റെ പടയൊരുക്കം പരിപാടിയുടെ ബോർഡുകളും കൊടികളും പൂർണമായും നശിപ്പിച്ചു.സംഭവത്തിൽ ഒരുലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു.അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തും.