തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാർ യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്നു

keralanews cpi ministers stay out of the cabinet meeting

തിരുവനന്തപുരം:ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാർ ഇന്ന് നടക്കുന്ന  മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്ന സിപിഐ മന്ത്രിമാർ റെവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ ഓഫീസിൽ ഒത്തുകൂടിയിരിക്കുകയാണ്.മുന്നണിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും ഇത്രയും ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമായാണ് സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. അതേസമയം തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലതെന്നു മുഖ്യമന്ത്രി തോമസ് ചാണ്ടിയെ അറിയിച്ചിരുന്നു.എന്നാൽ ഹൈക്കോടതിയിൽ നിന്നും വിധി പകർപ്പ് വരും വരെ സാവകാശം വേണമെന്ന് തോമസ് ചാണ്ടി മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

എ.പദ്മകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രെസിഡന്റാകും

keralanews a padmakumar will be the president of thiruvithamkoor devaswam board

തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രെസിഡന്റായി മുൻ എംഎൽഎ എ.പദ്മകുമാറിനെയും ബോർഡ് അംഗമായി സിപിഐയിലെ ശങ്കർ ദാസിനെയും നിയമിക്കാൻ തീരുമാനിച്ചു.ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടൻതന്നെ പുറത്തിറങ്ങും.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി രണ്ടു വർഷമാക്കി വെട്ടിച്ചുരുക്കിക്കൊണ്ടുള്ള സർക്കാർ ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചതോടെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.സിപിഎം പത്തനംതിട്ട ജില്ലാ സെക്രെട്ടറിയേറ്റ് അംഗവും സഹകരണ ഗ്യാരന്റി ബോർഡ് വൈസ് ചെയർമാനുമാണ് എ.പദ്മകുമാർ.

തോമസ് ചാണ്ടി രാജിവെയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി

keralanews high court rejected the petition of thomas chandi

കൊച്ചി:കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരായി കലക്റ്റർ സമർപ്പിച്ച റിപ്പോർട്ടിനെ ചോദ്യം ചെയ്ത് തോമസ് ചാണ്ടി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.നേരത്തെ ഹർജി പിൻവലിക്കാൻ തോമസ് ചാണ്ടിക്ക് കോടതി അവസരം നൽകിയിരുന്നു.എന്നാൽ ഹർജി പിൻവലിക്കേണ്ടതില്ലെന്ന് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായ അഡ്വ.വിവേക് തൻഖാ അറിയിച്ചത്.തുടർന്ന് ഉച്ചയ്ക്ക് വാദം കേട്ട ശേഷം കോടതി ഹർജി തള്ളുകയായിരുന്നു.തോമസ് ചാണ്ടി രാജിവെയ്ക്കുന്നതാണ് നല്ലതെന്നു വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു.നിയമത്തെ മാനിക്കുന്നുവെങ്കിൽ സാധാരണക്കാരനെപ്പോലെ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി സ്ഥാനത്തു ഇരുന്നുകൊണ്ടല്ല നിയമനടപടിക്ക് ഇറങ്ങേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. മന്ത്രി സ്ഥാനം രാജിവെച്ച ശേഷം ഹർജി പരിഗണിക്കാമെന്നും കോടതി പറഞ്ഞു.മന്ത്രിയുടെ കേസിൽ സർക്കാരാണ് ഒന്നാമത്തെ എതിർകക്ഷിയെന്നും സർക്കാർ നിങ്ങൾക്കെതിരെ വാദിക്കുന്നത് സർക്കാരും നിങ്ങളെ വിശ്വസിക്കുന്നില്ല എന്നതിന് തെളിവാണെന്നും കോടതി അഭിപ്രായപ്പെട്ടു.അതേസമയം, മന്ത്രിയായിട്ടല്ല, ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹം ഹർജി നൽകിയതെന്ന് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കളക്ടറുടെ റിപ്പോർട്ട് വ്യക്തിപരമായി അവമതിപ്പുണ്ടാക്കുന്നതാണെന്നായിരുന്നു ചാണ്ടിയുടെ വാദം.

തിരുവിതാംകൂർ ദേവസ്വം ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചു

keralanews governor signed in the thirivithamkoor devaswam ordinance

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ കാലാവധി രണ്ടു വർഷമായി വെട്ടിക്കുറച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഓർഡിനൻസിൽ ഗവർണർ ജസ്റ്റീസ് പി.സദാശിവം ഒപ്പുവച്ചു. ബോർഡ് അംഗങ്ങളുടെ കാലാവധി മൂന്നു വർഷത്തിൽനിന്നു രണ്ടു വർഷമായി കുറച്ചുകൊണ്ടുള്ള ഓർഡിനൻസിൽ ഗവർണർ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.ഇതേത്തുടർന്ന് സർക്കാർ നിയമ സെക്രട്ടറി വഴി മറുപടി നൽകിയിരുന്നു.കെടുകാര്യസ്ഥത, ഫണ്ട് വിനയോഗത്തിലെ അപാകത, അനാസ്ഥ തുടങ്ങിയ കാരണങ്ങളാലാണ് നിലവിലുള്ളവരെ മാറ്റിയതെന്നായിരുന്നു സർക്കാർ ഗവണറെ ധരിപ്പിച്ചത്. ശബരിമല തീർഥാടനത്തെ മാറ്റം ബാധിക്കുമോയെന്ന ഗവർണറുടെ ചോദ്യത്തിന്, ഒരുക്കങ്ങൾ പൂർത്തിയായെന്നും സർക്കാർ അറിയിച്ചിരുന്നു.കഴിഞ്ഞ സർക്കാർ നിയമിച്ച ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനെയും അംഗം അജയ് തറയിലിനെയും ഒഴിവാക്കാനായി ഇവർ അധികാരമേറ്റ് രണ്ടു വർഷം തികയുന്നതിനു തലേദിവസം പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നാണ് ദേവസ്വം ഓർഡിനൻസ് ഇറക്കിയത്. എന്നാൽ, ഈ വർഷത്തെ മണ്ഡല- മകരവിളക്ക് സീസണുകൾ ആരംഭിക്കാൻ നാലു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ പ്രസിഡന്‍റിനെയും ദേവസ്വം ബോർഡ് അംഗത്തെയും പുറത്താക്കിക്കൊണ്ട് ഇറക്കിയ ഓർഡിനൻസിനെതിരേ പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഗവർണർ ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്നു കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മന്ത്രി തോമസ് ചാണ്ടിക്ക് ഇന്ന് നിർണായകം; കയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

keralanews crucial day for thomas chandi petitions related to the encroachment are in the high court

കൊച്ചി:മന്ത്രി തോമസ് ചാണ്ടിക്ക് ഇന്ന് നിർണായക ദിനം.കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട നാല് ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കയ്യേറ്റത്തിനെതിരെ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജികളും കയ്യേറ്റം സ്ഥിതീകരിച്ച് കലക്റ്റർ അനുപമ സമർപ്പിച്ച റിപ്പോർട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സമർപ്പിച്ച ഹർജിയുമാണ് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുക.ഇതിൽ ഒരു കേസിൽ ഹൈക്കോടതി നേരത്തെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.മന്ത്രിക്കും സാധാരണക്കാരനും ഇവിടെ രണ്ടുതരം നീതിയാണോ എന്ന് തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെ ചോദ്യം ചെയ്ത് കോടതി ചോദിച്ചിരുന്നു. കേസിൽ കോടതിയിൽ നിന്നും അനുകൂല നിലപാടുണ്ടായാൽ മന്ത്രി സ്ഥാനത്ത് പിടിച്ചുനിൽക്കാമെന്ന പ്രതീക്ഷയിലാണ് തോമസ് ചാണ്ടി. അതേസമയം വി.എസ് അച്യുതാനന്ദൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയ പല മുതിർന്ന നേതാക്കളും തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു.ചാണ്ടി സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ പിടിച്ചു പുറത്താക്കേണ്ടി വരുമെന്നായിരുന്നു വി.എസ് അഭിപ്രായപ്പെട്ടത്. കാഞ്ഞിരപ്പള്ളിയിൽ നടന്ന യോഗത്തിലാണ് പന്ന്യൻ പരസ്യമായി രാജി ആവശ്യപ്പെട്ടത്.പാർട്ടിയുടെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ മുന്നണിയുടെ ഭാഗമായി തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാനൂരിൽ സിപിഎം-ആർഎസ്എസ് സംഘർഷം;രണ്ടുപേർക്ക് വെട്ടേറ്റു

keralanews cpm rss conflict in panoor two persons injured

തലശ്ശേരി:പാനൂരിൽ ആർഎസ്എസ്-സിപിഎം സംഘർഷം.സംഘർഷത്തിൽ ഇരുപാർട്ടിയിലും പെട്ട ഓരോ പ്രവർത്തകർക്ക് വെട്ടേറ്റു.പാലക്കൂലിൽ വെച്ച് എലാങ്കോട് മണ്ഡൽ കാര്യവാഹക് സുജീഷ്,സിപിഎം പ്രവർത്തകൻ കെ.പി ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്.ആക്രമണത്തിൽ ഇടതു കൈക്ക് വെട്ടേറ്റ സുജീഷിനെ തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരത്തിനെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയായണ്. സിപിഎം പ്രവർത്തകൻ  താവിൽ ഭാസ്കരൻ,ബ്രാഞ്ച് സെക്രെട്ടറി പി.എം മോഹനൻ എന്നിവരുടെ വീടിനു നേരെയും അക്രമം ഉണ്ടായി.സ്ഥലത്തു പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.അതേസമയം ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബിജെപിയും സിപിഎമ്മും പാനൂർ നഗരസഭാ പരിധിയിൽ ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്.രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.

കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി കണ്ണൂരിൽ പിടിയിൽ

keralanews thriruvananthapuram native arrested with ganja in kannur

കണ്ണൂർ:വില്പനക്കാർക്ക് കൈമാറാനായി കഞ്ചാവുമായി ട്രെയിനിലെത്തിയ തിരുവനന്തപുരം സ്വദേശി കണ്ണൂരിൽ പിടിയിലായി.ചിറയിൻകീഴ് സ്വദേശി മണികണ്ഠനാണ് പിടിയിലായത്.കോയമ്പത്തൂർ മംഗലാപുരം പാസ്സന്ജർ ട്രെയിനിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൌൺ പോലീസും ഷാഡോ പോലീസും ആർപിഎഫ് ഷാഡോ ടീമും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്.രണ്ടു പൊതികളിലാക്കി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.കണ്ണൂർ നഗരത്തിലെ ചില്ലറ വില്പനക്കാർക്ക് കൈമാറാനാണ് ഇയാൾ കഞ്ചാവുമായി എത്തിയത്.ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മണികണ്ഠനെ റിമാൻഡ് ചെയ്തു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണ സമിതിയുടെ കാലാവധി വെട്ടിക്കുറച്ചു സർക്കാർ തയ്യാറാക്കിയ ഓർഡിനൻസ് ഗവർണർ മടക്കി

keralanews the governor returned the ordinance which cut the term of travancore devaswom executive board

തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണ സമിതിയുടെ കാലാവധി വെട്ടിക്കുറച്ചു സർക്കാർ തയ്യാറാക്കിയ ഓർഡിനൻസ് ഗവർണർ മടക്കി.ബോർഡിന്റെ കാലാവധി രണ്ടുവർഷമാക്കി കുറച്ച തീരുമാനത്തിന്റെ അടിയന്തിര പ്രാധാന്യം വ്യക്തമാക്കാൻ ആവശ്യപ്പെട്ടാണ് ഗവർണർ ഓർഡിനൻസ് മടക്കിയത്.ഓർഡിനൻസിൽ ഒപ്പുവെയ്ക്കരുതെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും ബിജെപിയും ഗവർണറെ കണ്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ബോർഡിന്റെ കാലാവധി മൂന്നു വർഷത്തിൽ നിന്നും രണ്ടുവർഷമായി കുറച്ചു സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്. പ്രയാർ ഗോപാലകൃഷ്ണൻ പ്രെസിഡന്റായ ദേവസ്വം ബോർഡിന്റെ കാലാവധി രണ്ടു വർഷം തികയുന്നതിന് തലേദിവസമാണ് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്.

നഷ്ടപരിഹാരം ഇരട്ടിയാക്കാനുള്ള സ​ർ​ക്കാ​ർ തീരുമാനം തള്ളി;സമരം തുടരുമെന്ന് ഗെയിൽ സമര സമിതി

keralanews the anti gail strike will continue

കോഴിക്കോട്:നഷ്ടപരിഹാരം ഇരട്ടിയാക്കാനുള്ള സർക്കാർ തീരുമാനം തള്ളിയ ഗെയിൽ വിരുദ്ധ സമര സമിതി സമരം തുടരുമെന്ന് അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലുണ്ടായ തീരുമാനങ്ങളാണ് സമര സമിതി തള്ളിയത്.ജനവാസ മേഖലകളിലൂടെയുള്ള ഗെയില്‍ വാതക പൈപ്പ് ലൈനിന്‍റെ അലൈന്‍മെന്‍റ് മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് സമര സമിതി. ഭൂമിക്ക് വിപണിവിലയുടെ നാലിരട്ടി ലഭ്യമാക്കണം, ജനവാസ മേഖലകളിലൂടെയുള്ള വാതക പൈപ്പ് ലൈനിന്‍റെ അലൈന്‍മെന്‍റ് മാറ്റണം, സമരത്തിനിടെ അറസ്റ്റുചെയ്ത് ജയിലിലടച്ചവരെ വിട്ടയക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം തുടരുന്നത്.ഏഴ് ജില്ലകളില്‍ നിന്നുള്ള സമരസമിതി നേതാക്കളെ ഉള്‍പ്പെടുത്തി 18 ന് മുക്കത്ത് യോഗം ചേരാനും സമര സമിതി തീരുമാനിച്ചു.

ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു

keralanews rss activist killed in guruvayoor

തൃശൂർ:ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു.നെന്മിനി സ്വദേശി ആനന്ദിനെയാണ് വെട്ടിക്കൊന്നത്.ഇന്ന് ഉച്ചയ്ക്ക് 1.30 നാണ് സംഭവം.നാല് മാസം മുൻപ് സിപിഎം പ്രവർത്തകനായ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ആനന്ദ്. കാറിലെത്തിയ അക്രമി സംഘം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെ ഇടിച്ചിട്ട ശേഷം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി പ്രാദേശിക നേതൃത്വം ആരോപിച്ചു.